ഇന്ത്യയിലെ ഒരു പ്രസാധകനായിരുന്നു മുൻഷി നവാൽ കിഷോർ (3 ജനുവരി 1836 - 19 ഫെബ്രുവരി 1895). ഇന്ത്യയിലെ കാക്സ്റ്റൺ എന്ന വിശേഷണത്തിൽ അറിയപ്പെട്ട അദ്ദേഹം 1858-ലാണ് തന്റെ അച്ചടിശാല സ്ഥാപിക്കുന്നത്. ലഖ്‌നോയിലെ നവാൽ കിഷോർ പ്രസ്സ് എന്ന അദ്ദേഹത്തിന്റെ സ്ഥാപനം, ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ഒന്നാണ്[1].

മുൻഷി നവാൽ കിഷോർ
ജനനം(1836-01-03)3 ജനുവരി 1836
മരണം19 ഫെബ്രുവരി 1895(1895-02-19) (പ്രായം 59)
ദേശീയതബ്രിട്ടീഷ് ഇന്ത്യൻ
തൊഴിൽപത്രാധിപൻ, പുസ്തക പ്രസാധകൻ
അറിയപ്പെടുന്നത്നവാൽ കിഷോർ പ്രസ്സ്

ജീവിതരേഖ

തിരുത്തുക
 
1970-ലെ ഇന്ത്യൻ സ്റ്റാമ്പിൽ

അലിഗഢിലെ ജമീന്ദറായിരുന്ന മുൻഷി ജമുന പ്രസാദ് ഭാർഗവയുടെ രണ്ടാമത്തെ മകനായി 1836 ജനുവരി 3-നാണ് മുൻഷി നവാൽ കിഷോർ ജനിച്ചത്.

അറബി ഭാഷയും പേർഷ്യനും അഭ്യസിക്കാനായി ആറാം വയസ്സിൽ പ്രാദേശിക വിദ്യാലയത്തിൽ ചേർന്ന നവാൽ കിഷോർ, 10-ആം വയസ്സിൽ ആഗ്ര കോളേജിൽ പ്രവേശനം നേടിയെങ്കിലും അത് പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. തുടർന്ന് സഫീറെ ആഗ്ര എന്ന പേരിൽ ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചുതുടങ്ങിയെങ്കിലും അധികകാലം നിലനിന്നില്ല. പിന്നീട് മുൻഷി ഹർഷുഖ് റോയിയുടെ കോഹിനൂർ എന്ന പ്രസിദ്ധീകരണത്തിൽ അസിസ്റ്റന്റ് എഡിറ്റർ, എഡിറ്റർ എന്നീ നിലകളിൽ കുറഞ്ഞകാലം പ്രവർത്തിച്ചു[2].


1858 നവംബർ 23-ന് അദ്ദേഹം മുൻഷി നവാൽ കിഷോർ പ്രസ്സ് എന്ന പേരിൽ ഒരു അച്ചടിശാല ആരംഭിച്ച അദ്ദേഹം 1859 മുതൽ അവധ് അഖ്ബാർ എന്ന ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചുതുടങ്ങി[2].

1895 ഫെബ്രുവരി 19ന് [3] ഡൽഹിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. പരമ്പരാഗത ശവസംസ്കാരത്തിനുപകരം [4] അദ്ദേഹത്തിന്റെ മൃതദേഹം മറവ്ചെയ്യുകയായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ത്യൻ സർക്കാർ 1970-ൽ ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കി[5].

1858-1885 കാലയളവിലായി അറബി, ബംഗാളി, ഹിന്ദി, ഇംഗ്ലീഷ്, മറാത്തി, പഞ്ചാബി, പാഷ്തോ, പേർഷ്യൻ, സംസ്‌കൃതം, ഉറുദു തുടങ്ങിയ ഭാഷകളിൽ 5000-ലധികം പുസ്തകങ്ങൾ അദ്ദേഹത്തിന്റെ പ്രസാധനാലയത്തിലൂടെ പുറത്തിറങ്ങി[6].

ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായിരുന്നു മുൻഷി[7].

  1. Empire of Books, An: The Naval Kishore Press and the Diffusion of the Printed Word in Colonial India, Ulrike Stark, Orient Blackswan, 1 June 2009
  2. 2.0 2.1 Haider, Syed Jalaluddin (January 1981). "Munshi Nawal Kishore (1836—1895) : Mirror of Urdu Printing in British India". Libri. 31 (1): 227–237. doi:10.1515/libr.1981.31.1.227.  
  3. C. E. Buckland (1999). Dictionary of Indian Biography. Vol. 2. COSMO Publications. pp. 314–315. ISBN 978-81-7020-897-6.
  4. Burial of Munshi Newal Kishore
  5. "Munshi Newal Kishore". iStampGallery.Com. 26 January 2015. Retrieved 8 July 2019.
  6. "Rediscovering Munshi Newal Kishore, Committee on South Asian Libraries and Documentation SALNAQ: South Asia Library Notes & Queries, Issue_29, 29_1993_14" (PDF). Archived from the original (PDF) on 30 January 2015. Retrieved 29 January 2015.
  7. "LITHOGRAPHY ii. IN INDIA – Encyclopaedia Iranica". Encyclopædia Iranica. 15 August 2009. Retrieved 22 April 2020.

അധിക വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മുൻഷി_നവാൽ_കിഷോർ&oldid=3773302" എന്ന താളിൽനിന്ന് ശേഖരിച്ചത്