ജമേദാർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലഘട്ടത്തിൽ അവരുടെ സൈനിക പദവികളിലൊന്നാൺ ജമേദാർ. സുബേദാർ, എന്നീ പദവികൾ ഇന്നും ഇന്ത്യൻ സൈന്യത്തിലും, അർദ്ധ സൈനിക വിഭാഗങളിലും ഉപയോഗിച്ച് വരുന്നു. മലബാറിൽ ബ്രിട്ടീഷ് ഭരണകാലത്ത്, കേരളത്തിൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമി സ്ഥാപിച്ച ഒരു നേറ്റീവ് ഇൻഫൻട്രി ഫോഴ്സ് ആയിരുന്നു തിയ്യ റെജിമെൻ്റ് അഥവാ തിയ്യർ പട്ടാളം. തലശ്ശേരി സ്വദേശികൾ ആയ തിയ്യൻമാർ ആയിരുന്നു പട്ടാളത്തിൻ്റെ പ്ലാറ്റൂണുകൾ. ജമാദാറായും, സുബേദാറായും നാട്ടുകാരിൽ ചിലരെ ബ്രിട്ടീഷുകാർ നിയമിച്ചു. നിരവധി യുദ്ധങ്ങൾക്ക് നേതൃത്വം നൽകിയ ശക്തമായ വ്യക്തിത്വമുള്ള അയ്യത്താൻ ചന്ദോമൻ ജമേദാർ ആയിരുന്നു ഈ ഉയർന്ന പദവി വഹിച്ച ആദ്യ വ്യക്തി. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ കീഴിലുള്ള തിയ്യർ റെജിമെൻ്റിൽ സുബേദാർ മേജറായി അദ്ദേഹം പിന്നീട് സ്ഥാനക്കയറ്റം ലഭിച്ച ശേഷം വിരമിച്ചു. കേരളത്തിലെ നവോത്ഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന അയ്യത്താൻ ഗോപാലൻ്റെ അച്ചച്ചൻ്റെ അമ്മാവൻ കൂടെയായിരുന്നു അയ്യത്താൻ ചന്ദോമൻ ജമേദാർ.