മുഹ്‌യുദ്ദീൻ ഇബ്ൻ അൽ സാക്കി

സലാഹുദ്ദീൻ അയ്യൂബിയുടെ അദ്ധ്യാത്മ വഴികാട്ടിയായ സൂഫിയാണ് മുഹ്യുദ്ദീൻ ഇബ്ൻ അ സാക്കി. ഡമാസ്കസിലെ യുവ സൂഫികളിൽ അക്കാലത്ത് പ്രശസ്തനായിരുന്നു ഇദ്ദേഹം. ശാഫിഈ കർമ്മശാസ്ത്രത്തിൽ അവഗാഹമുള്ള ഈ മതപണ്ഡിതനെ ഡമാസ്കസിലെ ഇമാം ഖാളി തസ്തികകളിൽ സലാഹുദ്ദീൻ നിയമിക്കുകയും പ്രസംഗപീഠവും ആശ്രമവും നിർമ്മിച്ച് നൽകുകയുമുണ്ടായി.[1] 1187 മുസ്ലിം സൈന്യം ജറൂസലം കീഴടക്കിയ വേളയിൽ മസ്ജിദുൽ അഖ്സ പള്ളിയിൽ ജുമുഅഃ പുനരാരംഭിച്ചത് ഇദ്ദേഹത്തിൻറെ നേതൃത്വത്തിലാണ്.[2]

  1. The Shade of Swords: Jihad and the Conflict Between Islam and Christianity: M.J Akbar: page 82
  2. Salah ad-Deen al-Ayubi: Ali Sallabi. Vol 3. pg 95-102