മലയാളഭാഷയിലെ ഒരു പ്രശസ്തനായ നാടകകൃത്തും മലയാളചലച്ചിത്രമേഖലയിലെ ഒരു തിരക്കഥാകൃത്തുമാണ് മുഹാദ് വെമ്പായം. തിരുവനന്തപുരം വെമ്പായത്ത് ജനിച്ച ഇദ്ദേഹം ഇ​തി​ന​കം അ​മ്പ​തോ​ളം നാ​ട​ക​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്.[1] [2][3] പുറത്തിറങ്ങാൻ പോകുന്ന മൂന്ന് സിനിമകൾക്കും അദ്ദേഹം കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്.[4] [5] 2017 ൽ നാടകരചനയ്ക്കും 2019 ൽ ഗാനരചനയ്ക്കുമുള്ള [6] സംസ്ഥാന സർക്കാർ പുരസ്കാരങ്ങൾ (കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ) മുഹാദിനായിരുന്നു. "അതൊരു കഥയാണ്" എന്ന നാടകമായിരുന്നു പുരസ്കാരത്തിന് അർഹമായത്.[7] 2017 ലെ എൻ എൻ പിള്ള രചനാപുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

മുഹാദ് വെമ്പായം
ജനനം
വെമ്പായം
ദേശീയതഇന്ത്യൻ
തൊഴിൽനാടകകൃത്ത്, ചലച്ചിത്ര തിരക്കഥാകൃത്ത്, ഗാനരചയിതാവ്
അറിയപ്പെടുന്ന കൃതി
പണ്ടെങ്ങാണ്ടൊരു നാടുണ്ടാർന്നേ (നാടകഗാനം)

ആണ്ടാണ്ടൊരു പെണ്ണൊരുത്തി (ചലച്ചിത്രഗാനം) അപ്രധാനവാർത്തകൾ (നാടകം) എഴുത്തച്ഛൻ (നാടകം) അതൊരു കഥയാണ് (നാടകം)

കനൽച്ചിലമ്പ് (നാടകം)
ജീവിതപങ്കാളി(കൾ)ഷെഹിന
കുട്ടികൾഇലാൻ ഹാഷ്മി
പുരസ്കാരങ്ങൾനാടകരചന - കേരള സംസ്ഥാന നാടക പുരസ്കാരം- 2017

ഗാനരചന - കേരള സംസ്ഥാന നാടക പുരസ്കാരം - 2019

എൻ എൻ പിള്ള രചനാപുരസ്കാരം - 2017

ഗാനരചയിതാവ് എന്ന രീതിയിലും ഇദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്. മുഹാദ് എഴുതിയ “പണ്ടെങ്ങാണ്ടൊരു നാടുണ്ടാർന്നേ.. ആ നാട്ടില് പുഴയുണ്ടാർന്നേ..” എന്ന നാടകഗാനം വളരെ പ്രശസ്തമാണ്[8] [9]. ജയരാജ് സംവിധാനം ചെയ്ത അവൾ എന്ന ചിത്രത്തിലെ “ആണ്ടാണ്ടെ പെണ്ണൊരുത്തി” എന്ന ഗാനവും വ്യാപകമായി ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.[10][11]

അവലംബം തിരുത്തുക

  1. "മാധ്യമം ലേഖനം".
  2. "ന്യൂ ഇന്ത്യൻ എക്സ്പ്രസ്".
  3. "ഡെക്കാൺ ക്രോണിക്കിൾ ലേഖനം".
  4. "ടൈംസ് ഓഫ് ഇന്ത്യ ലേഖനം".
  5. "m3db ലേഖനം".
  6. "യൂട്യൂബ് ലിങ്ക്".
  7. "ഹിന്ദു ലേഖനം".
  8. "മാധ്യമം ലേഖനം".
  9. "മാതൃഭൂമി ലേഖനം".
  10. "ഓൺലൈൻ മനോരമ ലേഖനം".
  11. "msidb ലേഖനം".
"https://ml.wikipedia.org/w/index.php?title=മുഹാദ്_വെമ്പായം&oldid=3760032" എന്ന താളിൽനിന്ന് ശേഖരിച്ചത്