മുഹമ്മ ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് മുഹമ്മ ഗ്രാമപഞ്ചായത്ത്. തണ്ണീർമുക്കം തെക്ക് വില്ലേജിന്റെ പരിധിയിൽ വരുന്ന പഞ്ചായത്താണിത്. മുഹമ്മ ഗ്രാമപഞ്ചായത്ത് ഒരു എ ഗ്രേഡ് പഞ്ചായത്താണ്. 26.76 ചതുരശ്ര കിലോമീറ്റർ ആണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം. പഴയ കരപ്പുറം (ചേർത്തല) പ്രദേശത്തിന്റെ ഒരു ഭാഗമാണ് ഇന്നത്തെ മുഹമ്മ പഞ്ചായത്ത്.

മുഹമ്മ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°36′55″N 76°22′28″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾപുത്തനങ്ങാടി, ആയുർവേദ ആശുപത്രി, തുരുത്തൻകവല, പൂജവെളി, പഞ്ചായത്ത്, മുഹമ്മ, ആസാദ്, എസ് എൻ വാർഡ്, മദർ തെരേസ, മുക്കാൽവട്ടം, പെരുന്തുരുത്ത്, ജനക്ഷേമം, എസ് എൻ വി, കല്ലാപ്പുറം, ആര്യക്കര, കായിക്കര
വിസ്തീർണ്ണം27.28 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ22,128 (2001) Edit this on Wikidata
• പുരുഷന്മാർ • 10,755 (2001) Edit this on Wikidata
• സ്ത്രീകൾ • 11,373 (2001) Edit this on Wikidata
സാക്ഷരത നിരക്ക്94 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
LSG കോഡ്G040404
മുഹമ്മ ഗ്രാമപഞ്ചായത്ത് കാര്യാലയം

1953-ൽ ആണ് മുഹമ്മ ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടത്. മുഹമ്മ എന്ന സ്ഥലനാമത്തിന് നൂറു വർഷത്തെ പഴക്കമേയുള്ളൂ. ഇന്നത്തെ ആലപ്പുഴ-തണ്ണീർമുക്കം റോഡിന്റെ കിഴക്കുഭാഗത്താണ് ഇവിടെ ആദ്യമായി ഒരു കമ്പോളം രൂപപ്പെട്ടത്. തോട് ഒഴുകി കായലിൽ ചേരുന്ന ഭാഗത്തിന് മുഖപ്പ് എന്നു പറയാറുണ്ട്. അതിന് മേക്ക് പടിഞ്ഞാറുഭാഗത്തുള്ള ഒരു വീട് മുഖമ്മേൽ എന്ന പേരിലറിയപ്പെട്ടു. ഈ വീടിനടുത്തായി ഒരു കമ്പോളം രൂപംകൊള്ളുകയും അതിനെ മുഖമ്മേൽ കമ്പോളം എന്ന് വിളിക്കപ്പെടുകയും ചെയ്തു. ഇത് പിന്നീട് മുഖം-മുഹമെന്ന് ഉച്ചരിക്കുന്നതുപോലെ മുഹമ്മ എന്നായി മാറി. ഇങ്ങനെയാണ് മൂഹമ്മ എന്ന പേരുണ്ടായതെന്ന് കരുതേണ്ടിയിരിക്കുന്നു. മുഹമ്മ എന്നു പേരു വരുവാൻ മുഹമ്മദീയരുടെ വരവും കാരണമായെന്ന് പറയപ്പെടുന്നു.


അതിർത്തികൾതിരുത്തുക

 • കിഴക്ക് - വേമ്പനാട്ടുകായൽ
 • പടിഞ്ഞാറു് - കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ,
 • വടക്ക് - പുത്തനങ്ങാടി തോട്
 • തെക്ക് - മുടക്കനാം കുഴിതോട്

വാർഡുകൾതിരുത്തുക

മുഹമ്മ ഗ്രാമപഞ്ചായത്തിൽ 16 വാർഡുകളാണുള്ളത്. താഴെ പറയുന്നവ ആണത്.

 1. പുത്തനങ്ങാടി
 2. തുരുത്തൻ കവല
 3. പൂജവെളി
 4. ആയുർവേദ ആശുപത്രി
 5. ആസാദ്‌
 6. എസ് എൻ വാർഡ്‌
 7. പഞ്ചായത്ത്‌
 8. മുഹമ്മ
 9. മുക്കാൽവട്ടം
 10. പെരുന്തുരത്ത്
 11. മദർ തെരേസ
 12. ജനക്ഷേമം
 13. ആര്യക്കര
 14. എസ് എൻ വി
 15. കല്ലാപ്പുറം
 16. കായിക്കര


ശൗചാലയ സൗകര്യതിരുത്തുക

മുഹമ്മ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശൗചാലയ സൗകര്യമുള്ള പഞ്ചായത്തായി 2016 ജൂൺ 1ന് പ്രഖ്യാപിച്ചു[1]

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

മുഹമ്മഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗികവെബ്ബ്സൈറ്റ് Archived 2016-03-04 at the Wayback Machine.അവലംബങ്ങൾതിരുത്തുക

 1. 2016 ജൂൺ 2ന് ജനയുഗം ദിന പത്രത്തിൽ വന്ന വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]