മുഹമ്മദ് സാഹിദ് കോത്കു
1897 -1980 കാലഘട്ടത്തിൽ തുർക്കിയിൽ ജീവിച്ചിരുന്ന അതിപ്രശസ്തനായ നക്ഷബൻഡിയ്യ സൂഫി സന്യാസിയാണ് മുഹമ്മദ് സാഹിദ് കോത്കു. മതേതര തുർക്കിയെ ഇസ്ലാമികവത്കരിക്കാൻ യത്നിച്ചവരിൽ പ്രധാനിയാണിദ്ദേഹം. ഓട്ടോമൻ കാലഘട്ടത്തിലേക്ക് തുർക്കിയെ മടക്കി കൊണ്ടുവരുവാനായി രൂപീകരിക്കപ്പെട്ട ഇസ്കെന്ദർ പാഷ കമ്യൂണിറ്റിയുടെ പ്രധാന നേതാക്കളിൽ ഒരാളാണ് സാഹിദ് കോത്കു ഹോജ എഫന്ദി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത് [1]
ജീവരേഖ
തിരുത്തുകഒട്ടോമൻ ബർസയിലെ സാധാരണ കൊക്കേഷ്യൻ കുടുംബത്തിലാണ് ശൈഖ് കോത്കുവിൻറെ ജനനം. മത വിദ്യാഭ്യാസത്തിനു ശേഷം നക്ഷബൻഡിയ്യ സൂഫി സരണി സ്വീകരിച്ചു ആത്മീയ ജീവിതത്തിലേക്ക് കടന്നു. ഒന്നാം ലോക മഹായുദ്ധ കാലത്ത് മറ്റ് സൂഫികളോടൊപ്പം ഓട്ടോമൻ സൈന്യത്തിൽ ചേർന്ന് സൈനിക സേവനം നടത്തി. കെമാലിസം തുർക്കിയിൽ പിടിമുറുക്കിയതിനെ തുടർന്ന് സൈനിക സേവനം മതിയാക്കി തുടർന്ന് സുപ്രസിദ്ധ സൂഫി യോഗി അഹമദ് സിയാഉദ്ധീന് ഖുംശ്ഖാനവിയിൽ നിന്നും ഖാലിദിയ്യ തരീഖ സ്വീകരിച്ചു. കമാൽ അത്താത്തുർക്ക് സൂഫി ഖാൻഖാഹുകൾ അടച്ചു പൂട്ടിയതിനെ തുടർന്ന് സ്വദേശമായ ബാർസയിൽ തിരിച്ചെത്തി ഇമാം-അധ്യാപനവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.[2]
അബ്ദുൽ അസീസ് ബെക്കനിയുടെ നിര്യാണത്തിന് ശേഷം 1952ൽ ഇസ്കന്ദർ ദർഗ്ഗ ആചാര്യനായും, 1958 കാലയളവിൽ ഇസ്കന്ദർ പള്ളി ഇമാമായും ഖുംശ്ഖാനവിയാൽ കോത്കു നിയുക്തനായി. തീവ്ര മതേതരവത്കരിക്കപ്പെട്ട തുർക്കിയിൽ ഇസ്ലാമിക അന്തരീക്ഷം തിരിച്ചു കൊണ്ട് വരുവാനായി ഗുരുവിനോടൊപ്പം തന്ത്രങ്ങൾ രൂപപ്പെടുത്താൻ ശൈഖ് കോത്കു യത്നിച്ചു .ഇതിന്റെ ഫലമായി ഇസ്കന്ദർ പാഷ ഖാൻഖാഹ് കേന്ദ്രമാക്കി ഇസ്കന്ദർപാഷ ജമാഅ യെന്ന സഹോദര്യസംഘം രൂപീകരിക്കപ്പെട്ടു. റജായി കോത്താൻ, നജ്മുദ്ദീൻ അർബകാൻ, തുർഗത്ത് ഒസാൽ, കോർക്കുത്ത് ഒസാൽ, ഫഹീം അദക്ക്, ഹസൻ അക്സായ്, സുലൈമാൻ ദമിറേൽ, റജബ് ത്വയ്യിബ് ഉർദുഗാൻ, അബ്ദുള്ള ഗുൽ, അഹ്മദ് ദാവൂദ് ഒഗ്ലു എന്നിവരുൾപ്പെടയുള്ള തുർക്കിയിലെ പ്രമുഖ ഇസ്ലാമിക രാഷ്ട്രീയ വാദികളെല്ലാം ഈ സാഹോദര്യ സംഘത്തിന്റെ ഉത്പന്നമാണ്.[3]
1979 ഇൽ അസുഖ ബാധിതനായ കോത്കു 1980 ഇൽ നിര്യാതനായി .ഇസ്താംബൂളിലെ സുലൈമാനിയ പള്ളിയിലാണ് കല്ലറ.