മുഹമ്മദ് ഷാ ഖ്വജർ
മുഹമ്മദ് ഷാ (പേർഷ്യൻ: محمد شاه; ജനനം മൊഹമ്മദ് മിർസ; 5 ജനുവരി 1808 - 5 സെപ്റ്റംബർ 1848) 1834 മുതൽ 1848 വരെ ഇറാനിലെ മൂന്നാമത്തെ ഖജർ ഷാ ആയിരുന്നു. അദ്ദേഹം തന്റെ മുത്തച്ഛനായ ഫത്-അലി ഷായുടെ പിൻഗാമിയായി ഇറാന്റെ രാജാവായി. ചെറുപ്പം മുതൽക്കുതന്നെ, മുഹമ്മദ് മിർസ, തബ്രീസിലെ ഒരു പ്രാദേശിക ഡെർവിഷായ ഹാജി മിർസ അഖാസിയുടെ ശിക്ഷണത്തിലായിരുന്നു. അദ്ദേഹത്തിന്റെ ബോധനങ്ങൾ യുവ രാജകുമാരനെ പിന്നീട് ഒരു സൂഫി രാജാവായി മാറുന്നതിനെ സ്വാധീനിച്ചു. 1833-ൽ തന്റെ പിതാവ് അബ്ബാസ് മിർസയുടെ മരണത്തോടെയാണ്, അസർബൈജാൻ ഗവർണർ പദവി വഹിച്ചിരുന്ന മുഹമ്മദ് മിർസ ഇറാന്റെ കിരീടാവകാശിയായത്. അധികം താമസിയാതെ, ഷിറാസിലേക്കുള്ള യാത്രാമധ്യേ ഫത്ത്-അലി ഷാ അന്തരിച്ചു. ഫത്ത് അലി ഷായുടെ മരണം അലി ഷാ മിർസ, ഹുസൈൻ അലി മിർസ തുടങ്ങിയ അദ്ദേഹത്തിന്റെ നിരവധി പുത്രന്മാർക്കിടയിൽ കലാപം പടരാൻ കാരണമാകുകയും മുഹമ്മദ് ഷാ തന്റെ ഗ്രാൻഡ് വിസിയറായ അബോൾ-ഖാസെം ഖാഇം-മഖാമിന്റെ പിന്തുണയോടെ കലാപം അടിച്ചമർത്തി തന്റെ അധികാരം ഉറപ്പിച്ചു.
മുഹമ്മദ് ഷാ ഖ്വജർ | |
---|---|
Shahanshah[1] Khaqan son of Khaqan[2] Ghazi[3]
| |
പ്രമാണം:File:Mohammad Shah.jpg | |
ഭരണകാലം | 23 October 1834 – 5 September 1848 |
കിരീടധാരണം | 14 ജനുവരി1835 |
മുൻഗാമി | ഫത്-അലി ഷാ ഖ്വജർ |
പിൻഗാമി | നാസർ അൽ-ദീൻ ഷാ |
Wives | Seven, among them, Malek Jahan Khanom |
മക്കൾ | |
See Below | |
പിതാവ് | Abbas Mirza |
മാതാവ് | Glin Khanum |
ഒപ്പ് | |
മതം | Shia Islam |
മിർസ അഖാസിയെ ഗ്രാൻഡ് വസീറായി നിയമിക്കുന്നതിന് വഴിയൊരുക്കുന്നതിനായി ഖ്വാം-മഖാമിനെ നീക്കം ചെയ്യാനും തടവിലിടാനും ഒടുവിൽ വധിക്കാനും മുഹമ്മദ് ഷാ ഉത്തരവിട്ടു. മുഹമ്മദ് ഷായുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് വിമത നഗരമായ ഹെറാത്ത് കീഴടക്കി ഇറാനിയൻ പ്രധാന ഭൂപ്രദേശത്തിൻ ഭാഗമായി തിരികെ കൊണ്ടുവരിക എന്നതായിരുന്നു, അതിനാൽ, 1837-ൽ, തന്റെ അധികാരം ഉറപ്പിച്ചയുടൻതന്നെ അദ്ദേഹം ഹെറാത്തിലേക്ക് മാർച്ച് ചെയ്തു. ഹെറാത്തിൽ വ്യർത്ഥമായ ഒരു ഉപരോധം ഏർപ്പെടുത്തിയ അദ്ദേഹം ബ്രിട്ടീഷ് സർക്കാർ സൈനിക നടപടി തുടങ്ങുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ പിൻവാങ്ങാൻ നിർബന്ധിതനായി. ഇറാനിലേക്കുള്ള തിരിച്ചുവരവിൽ, ഒരു പ്രമുഖ പുരോഹിതനായ മുഹമ്മദ് ബഗർ ഷാഫ്തി ഇസ്ഫഹാനിൽ നടത്തിയ കലാപത്തെ അദ്ദേഹം അടിച്ചമർത്തി. 1837-ൽ ബാഗ്ദാദ് ഗവർണർ ഖോറംഷഹർ പട്ടണം കൊള്ളയടിച്ചു. ഒട്ടോമൻ സാമ്രാജ്യവുമായി യുദ്ധം പ്രഖ്യാപിക്കാൻ മുഹമ്മദ് ഷാ ഉദ്ദേശിച്ചിരുന്നുവെങ്കിലും ബ്രിട്ടീഷ്-റഷ്യൻ മധ്യസ്ഥതകൾ സംഘർഷങ്ങളും യുദ്ധവും വർദ്ധിക്കുന്നത് തടയുകയും പകരം രണ്ടാം എർസുറം ഉടമ്പടി ഒപ്പുവെയ്ക്കപ്പെടുകയും ചെയ്തു.
ഭരണാധികാരിയെന്ന നിലയിൽ മുഹമ്മദ് ഷാ ഏറെയൊന്നും പ്രശംസ നേടിയ ആളായിരുന്നില്ല. ഭരണനിർവ്വഹണത്തിൽ അദ്ദേഹം വളരെയധികം ആശ്രയിച്ചിരുന്ന അഖാസിയുടെ ഒരു നിഴലായി മാത്രം അദ്ദേഹം ലേബൽ ചെയ്യപ്പെട്ടു. അഖാസിക്കും സൂഫിസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ബോധനങ്ങൾക്കുമായി ഷാ അർപ്പിതനായിരുന്നു. കാലക്രമേണ അദ്ദേഹം സൂഫി വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുകയും മർജി തഖ്‌ലീദിന് പകരം നിഗൂഢ ആചാരങ്ങളിൽ ആത്മീയ മാർഗനിർദേശം തേടുകയും ചെയ്തു. അതിനാൽ, തന്റെ ചെറിയ ഭരണകാലത്തുടനീളം അദ്ദേഹത്തിന്റെ നിയമസാധുത, അധികാരങ്ങൾ എന്നിവയെ വെല്ലുവിളിച്ച ഉറച്ച എതിരാളികളായി ഉലമ വളർന്നു. ഖജർ ബ്യൂറോക്രസിയെ വിപുലീകരിച്ച അദ്ദേഹം അഖാസിയുടെ സൂഫി സുഹൃത്തുക്കളെയും കൂട്ടാളികളെയും കൊണ്ട് സർക്കാർ സ്ഥാനങ്ങൾ നിറച്ചതോടെ മകന്റെ ഭരണകാലമായതോടെ അഴിമതിയാൽ ഏറ്റവും ദൂഷിച്ച ഒരു ഭരണകൂടത്തിൻറെ സ്ഥാപനത്തിന് വഴിതെളിച്ചു. ഒരു വിദേശ യുദ്ധത്തിൽ വ്യക്തിപരമായി യുദ്ധക്കളത്തിൽ പങ്കെടുത്ത അവസാനത്തെ ഖജർ രാജാവായിരുന്ന മുഹമ്മദ് ഷാ, ഇറാൻ-റഷ്യ യുദ്ധത്തിലും ഇസ്ഫഹാനിലെ കലാപം അടിച്ചമർത്തലിലും തന്റെ സാന്നിധ്യമറിയിച്ചുകൊണ്ട് ഇസ്ലാമിന്റെ യോദ്ധാവ് എന്ന ഗാസി പദവി വഹിച്ച അവസാനത്തെ രാജാവായിരുന്നു.
പശ്ചാത്തലം
തിരുത്തുക1795-ൽ ഖ്വജർ രാജവംശ സ്ഥാപകനായിരുന്ന ആഘ മുഹമ്മദ് ഖാൻ ഇറാന്റെ കിഴക്കൻ പ്രവിശ്യകൾ കീഴടക്കവേ, റഷ്യൻ സാമ്രാജ്യം കോക്കസസ് ആക്രമിക്കുകയും, ഹെറാത്ത് ഉൾപ്പെടെ കിഴക്കൻ മേഖലയിലെ തന്റെ ഭരണം ഉറപ്പിക്കാതെ ഷാ തന്റെ സൈന്യത്തെ അവിടേക്ക് മാറ്റാൻ നിർബന്ധിതനായിത്തീരുകയും ചെയ്തു.[4] അദ്ദേഹം കോക്കസസിൽ എത്തുന്നതിന് മുമ്പ് റഷ്യൻ സൈന്യം പിൻവാങ്ങുകയും,[5] 1797-ൽ ഷുഷയിൽ വെച്ച് ആഘ മുഹമ്മദ് വധിക്കപ്പെടുകയും ചെയ്തു.[6] അദ്ദേഹത്തിന്റെ സാമ്രാജ്യം ഗ്രേറ്റർ ഖൊറാസാന്റെ കിഴക്ക് ഭാഗത്തേക്ക് എത്തിയില്ലെങ്കിൽക്കൂടി, ഒരു പൊതു ഖുത്ബയിൽ തന്റെ കൂറ് പ്രഖ്യാപിച്ച അഹ്മദ് ഷാ ദുറാനി അദ്ദേഹത്തെ ഷഹൻഷായായി അംഗീകരിച്ചു.[7] പിന്നീട് ആഘ മുഹമ്മദ് ഖാന്റെ അനന്തരവനായ ഫത്ത്-അലി ഷാ (അന്ന് ബാബ ഖാൻ എന്ന് വിളിക്കപ്പെട്ടു) അധികാരത്തിൽ വന്നു. ഫത്-അലി ഷായുടെ ഭരണകാലത്ത്, ജോർജ്ജിയയുടെ മേലുള്ള പരമാധികാരത്തെച്ചൊല്ലി ഇറാനും റഷ്യയും തമ്മിലുള്ള തർക്കങ്ങൾ ഉടലെടുക്കുകയും പല ഘട്ടങ്ങളിലായി ഇറാന്റെ പരാജയത്തിൽ കലാശിച്ച യുദ്ധങ്ങളിലേക്ക് നയിച്ചതോടെ ഗുലിസ്ഥാൻ, തുർക്ക്മെൻചായ് ഉടമ്പടികളിൽ ഒപ്പുവയ്ക്കാൻ നിർബന്ധിതമായ ഇറാൻ ഇതു പ്രകാരം സാമ്രാജ്യത്തിന്റെ വലിയ ഭാഗങ്ങൾ റഷ്യയ്ക്ക് കൊടുക്കുന്നതിനും നിരവധി ഇളവുകൾ നൽകുന്നതിനും കാരണമായി. ഈ യുദ്ധം ഇറാന്റെ ആഗോള പ്രതിച്ഛായയെ ഒരു അസ്ഥിരമായ അതിർത്തികളുള്ള ഒരു ദുർബല രാജ്യമെന്ന നിലയിലേയ്ക്ക് മാറ്റുകയും[8] ഇറാന്റെ അഭിമാനത്തിന് മങ്ങലേൽക്കുകയും ചെയ്തു.[9]
അവലംബം
തിരുത്തുക- ↑ Mojtahed-Zadeh 2006, പുറം. 171.
- ↑ Amanat 1997, പുറം. 10.
- ↑ Eskandari-Qajar 2005, പുറം. 58.
- ↑ Hambly 1991a, പുറം. 131.
- ↑ Atkin 1980, പുറം. 42.
- ↑ Perry 1984.
- ↑ Mojtahed-Zadeh 2006, പുറം. 167.
- ↑ Amanat 2017, പുറം. 305.
- ↑ Hambly 1991a, പുറം. 144.