ബംഗ്ലാദേശിന്റെ ഇരുപത്തിരണ്ടാമത്തെ പ്രസിഡന്റാണ് മുഹമ്മദ് ഷഹാബുദ്ദീൻ ചുപ്പ (ബംഗാളി ലിപി: মোহাম্মদ সাহাবুদ্দিন, ജനനം:1949ഡിസംബർ 10). മുഹമ്മദ് അബ്ദുൽ ഹമീദിന്റെ പിൻഗാമിയായി 2023 ഏപ്രിൽ 24 ന് അദ്ദേഹം ചുമതലയേറ്റു.

മുഹമ്മദ് ഷഹാബുദ്ദീൻ
মোহাম্মদ সাহাবুদ্দিন
22ആമത്തെ ബംഗ്ലാദേശ് പ്രസിഡന്റ്
പദവിയിൽ
ഓഫീസിൽ
2023 ഏപ്രിൽ 24
പ്രധാനമന്ത്രിഷേഖ് ഹസീന
മുൻഗാമിഅബ്ദുൽ ഹമീദ്
വ്യക്തിഗത വിവരങ്ങൾ
ജനനം
മുഹമ്മദ് ഷഹാബുദ്ദീൻ ഹമ്മദ് ചുപ്പു

(1949-12-10) 10 ഡിസംബർ 1949  (75 വയസ്സ്)
ശിവരാംപുർ, പബന, കിഴക്കൻ ബംഗാൾ, പാക്കിസ്താൻ
(ഇപ്പോഴത്തെ ബംഗ്ലാദേശ്)
ദേശീയതബംഗ്ലാദേശി
രാഷ്ട്രീയ കക്ഷിബംഗ്ലാദേശ് അവാമി ലീഗ്
പങ്കാളി
കുട്ടികൾ1
മാതാപിതാക്കൾ
  • ഷർഫുദ്ദീൻ അൻസാരി (അച്ഛൻ)
  • ഖൈറുന്നിസ്സ (അമ്മ)
വസതിവംഗ ഭവൻ
വിദ്യാഭ്യാസംരാജ്ഷാഹി സർവകലാശാല
(എം.എസ്.സി, എൽഎൽബി)
അൽമ മേറ്റർഗവ. എഡ്വേർഡ് കോളേജ്, പബ്ന
ജോലിരാഷ്ട്രീയപ്രവർത്തനം
തൊഴിൽന്യായാധിപൻ
Military service
Branch/service മുക്തി വാഹിനി
Battles/warsബംഗ്ലാദേശ് വിമോചനയുദ്ധം

ബംഗ്ലാദേശ് അവാമി ലീഗ് സ്ഥാനാ‌ത്ഥിയായിരുന്ന മുഹമ്മദ് ഷഹാബുദ്ദീൻ 2023 ഫെബ്രുവരിയിൽ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

മുൻ ജില്ലാ ജഡ്‌ജിയും സ്വാതന്ത്ര്യസമരസേനാനിയും ആയ അദ്ദേഹം അവാമി ലീഗ് ഉപദേശക സമിതിയിൽ അംഗമായിരിയ്ക്കവെ എഴുപത്തി മൂന്നാംവയസ്സിലാണ് സ്ഥാനാർത്ഥിയായത്.

ജീവിതരേഖ

തിരുത്തുക

വടക്കുപടിഞ്ഞാറൻ പബ്‌ന ജില്ലയിൽ പബന നഗരത്തിലെ ശിവരാംപൂരിൽ 1949 ഡിസംബർ 10-നാണു സുഹമ്മദ് ഷഹാബുദ്ദീൻ ജനിച്ചത്. പിതാവിന്റെ പേര് ഷർഫുദ്ദീൻ അൻസാരി, അമ്മയുടെ പേര് ഖൈറുന്നസ്സ. 1960-കളുടെ അവസാനത്തിലും 1970-കളുടെ തുടക്കത്തിലും അവാമി ലീഗിന്റെ വിദ്യാർത്ഥി യുവജന വിഭാഗങ്ങളുടെ നേതാവായിരുന്നു.

1971-ലെ വിമോചനയുദ്ധത്തിൽ അദ്ദേഹം പങ്കെടുക്കുകയും 1975 ആഗസ്റ്റ് 15-ന് ബംഗ്ലാദേശ് സ്ഥാപകൻ ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാനെ വധിച്ചതിന് ശേഷം ഒരു പ്രതിഷേധം നടത്തിയതിന് ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു.

1982-ൽ അദ്ദേഹം രാജ്യത്തെ ജുഡീഷ്യൽ സർവീസിൽ ചേർന്നു. ജില്ലാ സെഷൻസ് ജഡ്ജിയായി വിരമിച്ച ശേഷം, സ്വതന്ത്ര അഴിമതി വിരുദ്ധ കമ്മീഷൻ കമ്മീഷണർമാരിൽ ഒരാളായി സേവനമനുഷ്ഠിച്ചു.

1996-ലെ തിരഞ്ഞെടുപ്പിൽ അവാമി ലീഗ് അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ബംഗബന്ധു കൊലപാതക വിചാരണയുടെ കോർഡിനേറ്ററായി ചുപ്പു പ്രവർത്തിച്ചു. പിന്നീട് രാഷ്ട്രീയത്തിൽ ചേരുകയും മുതിർന്ന പാർട്ടി നേതാക്കളും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന അവാമി ലീഗ് ഉപദേശക സമിതിയിൽ അംഗമാവുകയും ചെയ്തു.

പ്രസിഡന്റ് തിരഞ്ഞെടുപ്പ്

തിരുത്തുക

ബംഗ്ലാദേശിൽഏറ്റവും കൂടുതൽകാലം പ്രസിഡന്റായിരുന്ന മുതിർന്ന അവാമി ലീഗ് നേതാവു മുഹമ്മദ് അബ്ദുൽ ഹമീദിന്റെ കാലാവധി 2023 ഏപ്രിൽ23ന് അവസാനിക്കുന്ന സാഹചര്യത്തിൽ നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുഹമ്മദ് ഷഹാബുദ്ദീൻ അവാമി ലീഗിന്റെ സ്ഥാനാർത്ഥിയായി. രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച് രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഹമീദിന് വീണ്ടും പ്രസിഡന്റാകാൻ കഴിയില്ല.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കാസി ഹബീബുൽ അവൽ ജനുവരി 25 ന് രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചു.[1] രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച്, ഓരോ അഞ്ച് വർഷത്തെ കാലാവധിയും അവസാനിക്കുന്നതിന് 60 മുതൽ 90 ദിവസം മുമ്പ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തണം.[2] ബംഗ്ലാദേശിന്റെ 22-ാമത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായി 2023-ലെ ബംഗ്ലാദേശ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2023 ഫെബ്രുവരി 19-ന് ഞായറാഴ്ച നിശ്ചയിച്ചിരുന്നു. അതനുസരിച്ച് നടപടിക്രമങ്ങൾ ആരംഭിച്ചു. ഭരണകക്ഷിയായ ബംഗ്ലാദേശ് അവാമി ലീഗിന് ദേശീയ പാർലമെന്റിൽ ഭൂരിപക്ഷം സീറ്റുകളുള്ളതിനാലും ഭരണഘടന ക്രോസ് വോട്ടിംഗ് നിയന്ത്രിക്കുന്നതിനാലും പാർട്ടി നാമനിർദ്ദേശം ചെയ്യുന്ന സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പായിരുന്നു. 350 അംഗ പാർലമെന്റിൽഅവാമി ലീഗിന് 305 അംഗങ്ങളുണ്ട്. കൂടാതെ, ഒരു സ്ഥാനാർത്ഥിയെയും നാമനിർദ്ദേശം ചെയ്യില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.[3]

പ്രധാന പ്രതിപക്ഷകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി-ബി.എൻ.പി നേരത്തെ തന്നെ തെരഞ്ഞെടുപ്പിൽ തങ്ങളുടെ താൽപ്പര്യമില്ലായ്മ പ്രകടിപ്പിച്ചിരുന്നു. കാരണം, പ്രധാനമമന്ത്രി ഷെയ്ക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ രാജിക്കായി പ്രതിഷേധിച്ചുകൊണ്ടിരിയ്ക്കുന്ന ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയിലെ എംപിമാർ മുഴുവൻ രാജിവച്ചതിനാൽ അവർക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കാൻകഴിയുകയുമില്ല.


കക്ഷിനില

തിരുത്തുക
2023 ബംഗ്ലാദേശ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇലക്ടറൽ കോളേജ്
 
കക്ഷി പാർട്ടി ഇലക്‌ട്രേറ്റ്(കൾ)
ബംഗ്ലാദേശ് അവാമി ലീഗ് 305
ജാതീയ പാർട്ടി (ഇർഷാദ്) -ജാപ (ഇർഷാദ്) 27
വർക്കേഴ്സ് പാർട്ടി ഓഫ് ബംഗ്ലാദേശ് 4
ജാതീയ സമാജതന്ത്രിക് ദൾ (ഇനു) -ജസാദ് (ഇനു) 3
ബികൽപ ധാര ബംഗ്ലാദേശ് 2
ഗാനോ ഫോറം 2
ജാതീയ പാർട്ടി (മഞ്ജു)-ജെപി (മഞ്ജു) 1
ബംഗ്ലാദേശ് താരികത്ത് ഫെഡറേഷൻ 1
സ്വതന്ത്രർ 4
ആകെ 349

ഫെബ്രുവരി 12 ന് ഉച്ചയോടെ നാമനിർദ്ദേശ പത്രിക സമർപ്പണം അവസാനിച്ചപ്പോൾ അവാമി ലീഗു് ഭരണഘടനയുടെ വ്യവസ്ഥകൾക്കനുസൃതമായി നാമനിർദ്ദേശം ചെയ്ത മുഹമ്മദ് ഷഹാബുദ്ദീൻ മാത്രമായിരുന്നു ഏക സ്ഥാനാർത്ഥി. 2023 ഫെബ്രുവരി 13 ന്, ഭരണകക്ഷിയായ അവാമി ലീഗ് പാർട്ടിയുടെ നോമിനി ഷഹാബുദ്ദീൻ രാജ്യത്തിന്റെ 22-ാമത് പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി തലസ്ഥാനമായ ധാക്കയിൽ തിരഞ്ഞെടുപ്പ് കമ്മീഷണർ കാസി ഹബീബുൽ അവാൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു.[4]

1991-ൽ പരോക്ഷ വോട്ടിംഗ് വ്യവസ്ഥ നിലവിൽ വന്നതിനുശേഷം നടന്ന ഏഴു രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ ഒരിക്കൽ മാത്രമാണ് ഒന്നിലധികം സ്ഥാനാർത്ഥികൾ ഉള്ളതിനാൽ പാർലമെന്റിൽ വോട്ടെടുപ്പ് നടന്നത്. 1991-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അന്നത്തെ ഭരണകക്ഷിയായ ബിഎൻപി പ്രസിഡന്റ് സ്ഥാനത്തേക്ക് അബ്ദുറഹ്മാൻ ബിശ്വാസിനെ നാമനിർദ്ദേശം ചെയ്തു. ആ സമയത്തെ പ്രതിപക്ഷ പാർട്ടിയും നിലവിലെ ഭരണകക്ഷിയായ അവാമി ലീഗ് ജസ്റ്റിസ് ബദറുൽ ഹൈദർ ചൗധരിയെ നാമനിർദ്ദേശം ചെയ്തു. ആ തിരഞ്ഞെടുപ്പിൽ അബ്ദുറഹ്മാൻ ബിശ്വാസ് വിജയിച്ചു.[5] മുഹമ്മദ് ഷഹാബുദ്ദീന്റെ തെരഞ്ഞെടുപ്പിൽ അവാമി ലീഗ് നേതാക്കൾ സന്തോഷം പ്രകടിപ്പിച്ചു. അവരുടെ പ്രധാന എതിരാളിയായ ബിഎൻപി നേതാക്കൾ പ്രതികരിച്ചില്ല. ജാപയുടെ ചെയർമാൻ ഗുലാം മുഹമ്മദ് ക്വദർ അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും "രാജ്യത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കായി അദ്ദേഹം ആത്മാർത്ഥതയോടെ ചുമതല നിർവഹിക്കുമെന്ന്" പ്രതീക്ഷിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് ഇടതുപക്ഷ പാർട്ടികളുടെ നേതാക്കൾ സമ്മിശ്ര പ്രതികരണമാണ് നൽകിയത്.[6]

സ്ഥാനാരോഹണം

തിരുത്തുക

ബംഗാഭവനിലെ ദർബാർ ഹാളിൽ 2023 ഏപ്രിൽ 24 ന് സ്പീക്കർ ഡോ. ഷിറീൻ ഷർമിൻ ചൗധരി മുമ്പാകെ സത്യപ്രതിജ്ഞചെയ്ത് മുഹമ്മദ് ഷഹാബുദ്ദീൻ ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് എം.അബ്ദുൽ ഹമീദ് പ്രധാനമന്ത്രി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ബംഗ്ലാദേശ് പ്രസിഡന്റിന്റെ സ്ഥാനാരോഹണം ബംഗ്ലാദേശ് പ്രസിഡന്റിന്റെ പുതിയ അഞ്ച് വർഷത്തെ കാലാവധിയുടെ ആരംഭം കുറിക്കുന്ന ചടങ്ങാണ്. മുൻ പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുന്നതിന്റെ അടുത്ത ദിവസമാണ് സ്ഥാനാരോഹണം.

കുടുംബം

തിരുത്തുക

ഭാര്യ റെബേക്ക സുൽത്താന സർക്കാരിന്റെ മുൻ ജോയിന്റ് സെക്രട്ടറിയാണ്.


  1. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഞായറാഴ്ചയാണ്. - ധാക്ക പോസ്റ്റ് 2023 ഫെബ്രുവരി 11
  2. According to the country’s constitution, the presidential election must be held 60 to 90 days before the expiry of each five-year term. Al Jazeera, 13 Feb 2023
  3. ബിഎൻപിക്ക് താൽപ്പര്യമില്ല, അടുത്ത പ്രസിഡന്റ് ഷഹാബുദ്ദീനെ ജപ സ്വാഗതം ചെയ്യുന്നു Prothom Alo English, 2023 ഫെബ്രുവരി 12
  4. ഷഹാബുദ്ദീൻ ചുപ്പു അടുത്ത ബംഗ്ലാദേശ് പ്രസിഡന്റായി പ്രഖ്യാപിച്ചു Al Jazeera, 2023 ഫെബ്രുവരി 13
  5. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഞായറാഴ്ചയാണ്. - ധാക്ക പോസ്റ്റ് 2023 ഫെബ്രുവരി 11
  6. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിഎൻപിയ്ക്ക് മൗനം, ജാതീയ പാർട്ടിയ്ക്ക് സന്തോഷം, ഇടത് പക്ഷത്ത് നിന്ന് സമ്മിശ്ര പ്രതികരണം Latest bd news, 2023 ഫെബ്രുവരി 13
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_ഷഹാബുദ്ദീൻ&oldid=3921518" എന്ന താളിൽനിന്ന് ശേഖരിച്ചത്