മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി
യുഎഇയിലെ ഏറ്റവും വലിയ വായനശാല
2022 ജൂണിൽ പകർത്തിയ ദുബൈ മുഹമ്മദ് റാഷിദ് ലൈബ്രറിയുടെ ചിത്രം | |
Established | 2022 ജൂൺ |
---|---|
Location | ജദാഫ്, ദുബൈ, ഐക്യ അറബ് എമിറേറ്റ്സ് |
Collection | |
Size | 1.5 മില്ല്യൻ അച്ചടിച്ച പുസ്തകങ്ങളും, രണ്ട് മില്യൻ ഡിജിറ്റൽ പുസ്തകങ്ങളും ഒരു മില്യൻ ഓഡിയോ പുസ്തകങ്ങളും. |
Website | www.dm.gov.ae |
ദുബായിലെ അൽ ജദ്ദാഫ് പ്രദേശത്ത് നിലകൊള്ളുന്ന വായനശാലയാണ് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി ( MBR ) . ദുബായ് ക്രീക്കിലുള്ള ഒരു വലിയ ലൈബ്രറിയാണ് ഇത്. [1]
ഒറ്റനോട്ടത്തിൽ
തിരുത്തുകഒരു ടർക്കിഷ് പ്രസംഗ പീഠത്തിൻറെ ആകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലൈബ്രറിയുടെ രൂപകൽപ്പന. കോൺഫറൻസ് സെന്റർ, പ്രദർശന സ്ഥലങ്ങൾ, കുട്ടികളുടെ ലൈബ്രറി, താഴത്തെ നിലയിൽ ഒരു പുസ്തകശാല, വായനശാലകൾ, സേവന മേഖലകൾ, ബിസിനസ് ലൈബ്രറികൾ, പരിശീലന ഹാളുകൾ എന്നിവയാണ് ഈ ലൈബ്രറിയുടെ പ്രധാന സവിശേഷതകൾ. ലൈബ്രറിയുടെ ബേസ്‌മെന്റിൽ ആയിരത്തോളം കാറുകൾ ഉൾക്കൊള്ളാൻ കഴിയും.
1 ബില്യൺ ദിർഹം ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കിയത്. [2] 300,000 മുതൽ 400,000 വരെ വാല്യങ്ങൾ ഓപ്പൺ ആക്സസ് വിഭാഗത്തിൽ ലൈബ്രറിയിൽ ലഭ്യമാകും. ഗ്രന്ഥശാലയിൽ പുസ്തകങ്ങൾ കൈകാര്യം ചെയ്യാനും വിവരശേഖരണ സംവിധാനങ്ങളുമുണ്ടാകും.
ഇതും കാണുക
തിരുത്തുക- അൽ റാസ് പബ്ലിക് ലൈബ്രറി, ദുബായിലെ ഏറ്റവും പഴയ പബ്ലിക് ലൈബ്രറി
- ദുബായ് പബ്ലിക് ലൈബ്രറി, ദുബായ്ക്ക് ചുറ്റും നിരവധി ശാഖകൾ
റഫറൻസുകൾ
തിരുത്തുക- ↑ "Mohammed Bin Rashid Library". www.dm.gov.ae. UAE: Government of Dubai. Retrieved 27 October 2019.
- ↑ "Dubai Central Library". Archived from the original on 2014-05-31. Retrieved 2013-08-10.