ചന്ദ്രബോസ് വധക്കേസ്
തൃശ്ശൂർ ജില്ലയിൽ അടാട്ട് ഗ്രാമപഞ്ചായത്തിലുള്ള ശോഭ സിറ്റിയിലെ സെക്യുരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയെ കേസാണ് ചന്ദ്രബോസ് വധക്കേസ്. പ്രതി വ്യവസായി മുഹമ്മദ് നിസാം.
ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടശാംകടവ് കാരമുക്ക് വിളക്കുംകാൽ കാട്ടുങ്ങൽ വീട്ടിൽ ചന്ദ്രബോസിനെ (47) ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിൽ നിസാമിനെതിരെ കൊലപാതക കേസ് എടുത്തിട്ടുണ്ട്. 2015 ജനുവരി 29 പുലർച്ചെ മൂന്നിനാണ് സംഭവം. ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ.ഡി. കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ എഴുന്നേൽപിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചു. വാഹനമിടിച്ച് പരിക്കേൽപിച്ചതിന് പുറമെ ചന്ദ്രബോസിനെ മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തു. സെക്യൂരിറ്റി റൂമും ഫർണിച്ചറുകളും, ജനലുകളും മുഹമ്മദ് നിസാം അടിച്ചു തകർത്തു. ആക്രമണം തടയാനത്തെിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപിനും (31) മർദനമേറ്റു. മറ്റ് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതിനത്തെുടർന്ന് ഫ്ളയിങ് സ്ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. [1] ആക്രമണത്തിൽ ചന്ദ്രബോസിന്റെ നട്ടെല്ലും വാരിയെല്ലും തകർന്നിരുന്നു. ശ്വാസകോശത്തിന് സാരമായ പരിക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. 2015 ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് തൃശ്ശൂർ അമല ആശുപത്രിയിൽ വെച്ച് മരിച്ചു.
പൊട്ടിയ വാരിയെല്ലുകൾ തറഞ്ഞുകയറി ആന്തരാവയങ്ങൾക്ക് സംഭവിച്ച മുറിവുകളും ക്ഷതങ്ങളുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കണ്ടെത്തി. [2]
- 2016 ജനുവരി 20-ന് ചന്ദ്രബോസ് വധക്കേസിൽ കൊലപാതകമുൾപ്പെടെ 9 കുറ്റങ്ങൾ തെളിഞ്ഞുവെന്നും നിസാം കുറ്റക്കാരനാണെന്ന് തൃശ്ശൂർ അഡീഷണൽ കോടതി വിധി പ്രസ്താവിച്ചു [3]
- 2016 ജനുവരി 21-ന് ചന്ദ്രബോസ് വധക്കേസിൽ തൃശ്ശൂർ അഡീഷണൽ കോടതി വിധി ശിക്ഷ വിധിച്ചു. ജീവപരന്ത്യവും 24 വർഷം തടവും 80,30,000 രൂപ പിഴയുമാണ് ശിക്ഷ. 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് നൽകാനും കോടതി ഉത്തരവായി. [4]
കേസുകളും വിവാദങ്ങളും
തിരുത്തുകആറു വർഷത്തിനിടയിൽ 16 കേസുകളിലാണ് നിഷാം പ്രതിയായത്. [5] നിരവധി കേസുകളിൽ പ്രതിയായ നിസാമിനെതിരെ 2015 മാർച്ച് 9-ന് സംസ്ഥാനത്തും പുറത്തുമുള്ള 13 കേസുകൾ ഉൾപ്പെടുത്തി കാപ്പ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) നിയമം ചുമത്തി. [6]
- 2014-ൽ റോഡിലൂടെ അതിവേഗത്തിൽ വണ്ടിയോടിച്ചു നിസാം പോകുമ്പോൾ ഇടിച്ചുവെന്നും തുടർന്ന് തന്നെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് സുമൻ എന്ന ആൾ നൽകിയ പരാതിയിൽ ബംഗലുര് പോലിസ് കേസെടുത്തിട്ടുണ്ട്. [7]
- 2013-ൽ ഒമ്പത് വയസ്സുള്ള മകനെക്കൊണ്ട് ഫെരാരി കാർ ഓടിപ്പിച്ചതിന് നിസാമിനെതിരെ കേസെടുത്തിട്ടുണ്ട്. അതിന്റെ പടങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതാണ് തെളിവായി പോലിസിന് ലഭിച്ചത്. [8]
- 2013 ജൂൺ 15-ന് വാഹപരിശോധന നടത്തുകയായിരുന്ന വനിത എസ്.ഐ.യെ കാറിനുള്ളിൽ പുട്ടിയിട്ടിരുന്നു. എസ്.ഐ. യോട് അപമര്യാദയായി പെരുമാറിയതിനും ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. [9]
- ബാംഗ്ലൂരിൽ ഒരു മോഡലിനെ ബലാത്സംഗം ചെയ്ത കേസ് [10]
- വിദേശ നിർമിത ആഡംബര കാറുകളായ ബെന്റ്‌ലി, റോൾസ് റോയ്സ്, ആസ്റ്റ്ൺ മാർട്ടിൻ, റോഡ് റേഞ്ചർ, ഫെരാരി, ജാഗർ തുടങ്ങിയവ ഇറക്കുമതി ചെയ്തിട്ടുള്ളതിൽ രണ്ട് കോടിരൂപയുടെ നികുതി തട്ടിപ്പ് നടത്തിയതായി ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെൻറ് വകുപ്പിലെ കൊച്ചിയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പ്രാഥമികമായി കണ്ടത്തെിയിട്ടുണ്ട്. [11]
- സഹോദരന്റെ ഭാര്യയുടെ ചിത്രം ഫെയ്‌സ്ബുക്കിൽ ദുരുപയോഗം ചെയ്തതു സംബന്ധിച്ച കേസ്, ബിസിനസുകാരനായ അബ്ദുൽ റസാക്ക് നൽകിയ പരാതിയിൽ തൃശ്ശൂർ ടൗൺ പോലിസ് ഐ.ടി നിയമപ്രകാരം റജിസ്റ്റർ ചെയ്ത കേസ്, വേലൂർ സദേശി ഷംസുദീനെ വീട് കയറി അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസ്, തുടങ്ങിയ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർന്നതിനാൽ കേസ് റദ്ദാക്കി. [12] [13]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-19. Retrieved 2015-02-17.
- ↑ http://www.mathrubhumi.com/story.php?id=523887[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.kairalinewsonline.com/2016/01/20/32963.html
- ↑ http://www.asianetnews.tv/mobile/news/article/42881[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.indiavisiontv.com/2015/02/19/381976.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/story.php?id=529427[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/story.php?id=525415[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mirror.co.uk/news/world-news/mohammed-nisham-millionaire-accused-murdering-5177734
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-21. Retrieved 2015-02-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-12. Retrieved 2015-03-09.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-21. Retrieved 2015-02-17.
- ↑ http://www.indiavisiontv.com/2015/02/19/381976.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.marunadanmalayali.com/news/keralam/highcout-cancelled-3-case-against-nisham-13537