പത്തൊമ്പതാം നൂറ്റാണ്ടിൽ ദില്ലിയിലെ മുഗൾ സഭയിലെ ആസ്ഥാനകവിയായിരുന്നു മുഹമ്മദ് ഇബ്രാഹിം സൗഖ് (ഉർദു: شیخ محمد ابراہیم ذوق) (ജീവിതകാലം 1789 - 1854). സൗഖ് എന്ന തൂലികാനാമത്തിലായിരുന്നു അദ്ദേഹം എഴുതിയിരുന്നത്.

ഷേഖ് മുഹമ്മദ് ഇബ്രാഹിം സൗഖ്
മുഹമ്മദ് ഇബ്രാഹിം സൗഖ്
മുഹമ്മദ് ഇബ്രാഹിം സൗഖ്
ജനനം1789
ഡെൽഹി
മരണം1854
ഡെൽഹി
തൂലികാ നാമംസൗഖ്
തൊഴിൽകവി
ദേശീയതഇന്ത്യക്കാരൻ
Periodമുഗൾ കാലഘട്ടം
Genreഗസൽ, ഖാസിദ, മുഖമ്മകൾ
വിഷയംസ്നേഹം

പ്രശസ്ത ഉർദു കവിയായിരുന്ന ഗാലിബിന്റെ സമകാലീനനായിരുന്നു സൗഖ്. കാവ്യരചനയിൽ ഇരുവരും എതിരാളികളായിരുന്നു. ഉർദു കാവ്യചരിത്രത്തിൽ സൗഖ്-ഗാലിബ് സ്പർദ്ധ ഏറെ പ്രശസ്തമാണ്. വളരെ സങ്കീർണ്ണമായ ഭാഷയിൽ എഴുതുന്ന ഗാലിബിനെ അപേക്ഷിച്ച് സൗഖിന്റെ രചനകൾ ഏറെ ലളിതമായിരുന്നു. പ്രഭുപശ്ചാത്തലത്തിൽ നിന്നുള്ള ഗാലിബിനെ പിന്തള്ളി, ഒരു കാലാൾപ്പടയാളിയുടെ പുത്രനായി പാവപ്പെട്ട കുടുംബത്തിൽ ജനിച്ച സൗഖിനെ ആസ്ഥാനകവിയായി മുഗൾ ചക്രവർത്തിയായ ബഹദൂർഷാ സഫർ നിയമിച്ചത് അദ്ദേഹത്തിന്റെ രചനകളുടെ ഔന്നത്യം മൂലമാണ്. തന്റെ രചനയിലെന്ന പോലെ ജീവിതത്തിലും സൗഖ് ലാളിത്യം കാത്തുസൂക്ഷിച്ചു. ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ എഴുത്തിൽ മുഴുകിയിരുന്ന അദ്ദേഹം ചെറിയ വീട്ടിൽ നിന്ന് വളരെ ചുരുക്കമായേ പുറത്തിറങ്ങിയിരുന്നുള്ളൂ.[1] സൗഖിനെ, കവിതാരചനയിലെ തന്റെ ഗുരുവായി കണക്കാക്കിയ ബഹാദൂർഷാ സഫർ, ഉസ്താദ് എന്നായിരുന്നു അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്.[2]

  1. ലാസ്റ്റ് മുഗൾ,[൧] താൾ: 40
  2. ലാസ്റ്റ് മുഗൾ,[൧] താൾ: 99

ഗ്രന്ഥങ്ങൾ

തിരുത്തുക
  • ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_ഇബ്രാഹിം_സൗഖ്&oldid=3419610" എന്ന താളിൽനിന്ന് ശേഖരിച്ചത്