മുസ്ദലിഫ
ഹജ്ജ് തീർത്ഥാടനത്തിലെ ഒരു പ്രധാന ഇടമായ മുസ്ദലിഫ സൗദി അറേബ്യയിലെ ഹിജാസ് മേഖലയിലെ മക്കയ്ക്ക് സമീപമുള്ള തുറന്നതും നിരപ്പുള്ളതുമായ പ്രദേശമാണ്.[1][2][3][4] മിനയ്ക്കും അറഫാത്തിനും ഇടയിലുള്ള റൂട്ടിൽ മിനയുടെ തെക്കുകിഴക്കായിട്ടാണ് മുസ്ദലിഫ സ്ഥിതിചെയ്യുന്നത്.
മുസ്ദലിഫ مُزْدَلِفَة | |
---|---|
Mosque and pebble-collection zone at Muzdalifah | |
Coordinates: 21°23′33″N 39°56′16″E / 21.39250°N 39.93778°E | |
രാജ്യം | സൗദി അറേബ്യ |
റീജിയൺ | മക്ക |
• റീജിയണൽ ഗവർണർ | ഖാലിദ് ബിൻ ഫൈസൽ അൽ സൗദ് |
സമയമേഖല | UTC+3 (അറേബ്യ സ്റ്റാൻഡേർഡ് സമയം) |
തീർത്ഥാടനം
തിരുത്തുകഅറഫാത്ത് പർവതത്തിൽ ഒരു പകൽ മുഴുവനായും അല്ലാഹുവിനെ (ദൈവത്തെ) മഹത്വപ്പെടുത്തുന്നതും അല്ലാഹുവിനോടുള്ള പശ്ചാത്താപം ചോദിക്കുന്നതും ക്ഷമ ചോദിക്കുന്നതുമായ പ്രാര്ഥനകൾക്കായി ചിലവഴിച്ചതിന് ശേഷമാണ് മുസ്ദലിഫയിലെ താമസം. അറഫാത്തിൽ, ളുഹ്‌റിന്റെ (മധ്യാഹ്ന പ്രാർത്ഥന) സമയത്ത് ളുഹ്‌റും അസ്‌റും (സായാഹ്ന പ്രാർത്ഥന) ഒരുമിച്ചും ചുരുക്കിയുമാണ് നടത്തുന്നത്. ഇസ്ലാമിക മാസമായ ദുൽ-ഹിജ്ജയിലെ ഒമ്പതാം ദിവസം സൂര്യാസ്തമയത്തിനുശേഷം, മുസ്ലീം തീർത്ഥാടകർ മുസ്ദലിഫയിലേക്ക് യാത്രചെയ്യുന്നു, ചിലപ്പോൾ തിരക്ക് കാരണം രാത്രിയിൽ എത്തിച്ചേരും. മുസ്ദലിഫയിൽ എത്തിയ ശേഷം, തീർത്ഥാടകർ മഗ്‌രിബും (സന്ധ്യാ പ്രാർത്ഥന) ഇശാ നമസ്‌കാരവും (രാത്രി പ്രാർത്ഥന) ഒരുമിച്ചും ചുരുക്കിയും നടത്തുന്നു. പ്രതീകാത്മകമായ കല്ലെറിയൽ ചടങ്ങിന് വേണ്ടിയുള്ള കല്ലുകൾ മുസ്ദലിഫയിൽ നിന്നുമാണ് ശേഖരിക്കുന്നത്.[5][6][7]
വിശുദ്ധ സ്മാരകം (അൽ-മഷ്‌അർ അൽ-ഹറം)
തിരുത്തുകഅൽ-മഷ്‌അർ അൽ-ഹറം | |
---|---|
ٱلْمَشْعَر ٱلْحَرَام | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | മുസ്ദലിഫ, മക്ക, ഹെജാസ്, സൗദി അറേബ്യ |
നിർദ്ദേശാങ്കം | 21°23′10″N 39°54′44″E / 21.38611°N 39.91222°E |
മതവിഭാഗം | ഇസ്ലാം |
രാജ്യം | സൗദി അറേബ്യ |
ഭരണകാര്യം | സൗദി അറേബ്യൻ സർക്കാർ |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | മുസ്ലീം പള്ളി |
വാസ്തുവിദ്യാ മാതൃക | ഇസ്ലാമിക് |
മുസ്ദലിഫയിലെ തുറന്ന മേൽക്കൂരയുള്ള പള്ളി അൽ-മഷ്‌അർ അൽ-ഹറം അഥവാ "ദ സേക്രഡ് ഗ്രോവ്" (അറബി: ٱلْمَشْعَر ٱلْحَرَام) എന്നാണ് അറിയപ്പെടുന്നത്.[1][2][3][4][8]
അവലംബം
തിരുത്തുക- ↑ 1.0 1.1 Long, David E. (1979). "2: The Rites of the Hajj". The Hajj Today: A Survey of the Contemporary Pilgrimage to Makkah. pp. 11–24. ISBN 0-8739-5382-7.
With thousands of Hajjis, most of them in motor vehicles, rushing headlong for Muzdalifah [...] There is special grace for praying at the roofless mosque in Muzdalifah called al-Mash'ar al-Haram (the Sacred Grove)
- ↑ 2.0 2.1 Danarto (1989). A Javanese pilgrim in Mecca. p. 27. ISBN 0-8674-6939-0.
It was still dark when we arrived at Muzdalifah, four miles away. The Koran instructs us to spend the night at al-Mash'ar al-Haram. the Sacred Grove at Muzdalifah, as one of the conditions for the hajj.
- ↑ 3.0 3.1 Jones, Lindsay (2005). Encyclopedia of religion. Vol. 10. Macmillan Reference USA. p. 7159. ISBN 0-0286-5743-8.
The Qur'an admonishes: "When you hurry from Arafat, remember God at the Sacred Grove (al-mash' ar al-haram)," that is, at Muzdalifah (2:198). Today a mosque marks the place in Muzdalifah where pilgrims gather to perform the special saldt
- ↑ 4.0 4.1 Ziauddin Sardar; M. A. Zaki Badawi (1978). Hajj Studies. Jeddah: Croom Helm for Hajj Research Centre. p. 32. ISBN 0-8566-4681-4.
Muzdalifah is an open plain sheltered by parched hills with sparse growth of thorn bushes. The pilgrims spend a night under the open sky of the roofless Mosque, the Sacred Grove, Al Mush'ar al-Haram. On the morning of the tenth, all depart[.]
{{cite book}}
:|work=
ignored (help) - ↑ Burton, Richard Francis (1857). Personal Narrative of a Pilgrimage to El Medinah and Meccah. p. 226.
The word jamrah is applied to the place of stoning, as well as to the stones.
- ↑ Abū Dā'ūd (1984). Sunan Abu Dawud: Chapters 519-1337. Sh. M. Ashraf.
1204. Jamrah originally means a pebble. It is applied to the heap of stones or a pillar.
- ↑ Hughes, Thomas Patrick (1995) [1885]. Dictionary of Islam. p. 225. ISBN 978-81-206-0672-2.
Literally "gravel, or small pebbles." The three pillars [...] placed against a rough wall of stones [...]
- ↑ [ഖുറാൻ 2:129]