മുസ്തഫ അസ്സിബാഇ
സിറിയയിലെ ഒരു ഇസ്‌ലാമിക പണ്ഡിതനും രാഷ്ട്രീയപ്രവർത്തകനുമായിരുന്നു മുസ്തഫ അസ്സിബാഇ (അറബി: مُصطَفى السِّبَاعِي). ഡമാസ്കസ് സർവകലാശാലയിലെ ഇസ്‌ലാമിക നിയമ വിഭാഗത്തിലെയും, സ്കൂൾ ഓഫ് ലോ യിലും ഡീൻ ആയിരുന്ന അദ്ദേഹം സിറിയയിൽ മുസ്‌ലിം ബ്രദർഹുഡ് രൂപീകരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു[1]. 1945 മുതൽ 1961 വരെ ബ്രദർഹുഡിന്റെ മാർഗ്ഗദർശി ആയിരുന്നു മുസ്തഫ അസ്സിബാഇ.
മുസ്തഫ അസ്സിബാഇ | |
---|---|
مُصطَفى السِّبَاعِي | |
സിറിയൻ മുസ്‌ലിം ബ്രദർഹുഡിന്റെ ആദ്യ സുപ്രീം ഗൈഡ് | |
ഓഫീസിൽ 1946–1961 | |
മുൻഗാമി | Position established |
പിൻഗാമി | ഇസാം അൽ അത്താർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1915 ഹൊംസ്, സിറിയ വിലായത്ത്, ഒട്ടോമൻ സാമ്രാജ്യം |
മരണം | ഒക്ടോബർ 3, 1964 സിറിയ | (പ്രായം 48–49)
പൗരത്വം | സിറിയൻ |
രാഷ്ട്രീയ കക്ഷി | Muslim Brotherhood in Syria |
അൽമ മേറ്റർ | അൽ അസ്ഹർ സർവകലാശാല |
ജീവിതരേഖ
തിരുത്തുകകെയ്റോയിലെ അൽ-അസ്ഹർ സർവകലാശാലയിൽ നിന്ന് ഇസ്ലാമിക ദൈവശാസ്ത്രം അഭ്യസിച്ചു. ഈജിപ്തിൽ ആയിരിക്കുമ്പോൾ അദ്ദേഹം ഈജിപ്ഷ്യൻ ബ്രദർഹുഡിന്റെ സ്ഥാപകനായ ഹസ്സൻ അൽ-ബന്നയുടെ പ്രഭാഷണങ്ങൾക്ക് പോയിരുന്നു. 1930-ൽ ബ്രദർഹുഡിൽ ചേർന്ന അദ്ദേഹം സിറിയയിലേക്ക് മടങ്ങിയെത്തിയതോടെ ഡമാസ്കസ് സർവകലാശാലയിൽ അധ്യാപകനായി ചേർന്നു. ഫ്രെഞ്ച് മാൻഡേറ്റിനെതിരായി പ്രവർത്തിക്കാനായി 1941-ൽ അദ്ദേഹം രൂപീകരിച്ച ശബാബ് മുഹമ്മദ് എന്ന സംഘടന നാഷണൽ ബ്ലോക്കിൽ സഖ്യം ചേർന്ന് സഹകരിച്ചു വന്നു[2].
1946-ലാണ് മുസ്തഫ അസ്സിബാഇ സിറിയയിൽ ബ്രദർഹുഡിന്റെ ശാഖ ആരംഭിക്കുന്നത്. എന്നാൽ 1958-ൽ യുണൈറ്റഡ് അറബ് റിപ്പബ്ലിക് രൂപീകരണത്തോടെ അധികാരത്തിലുണ്ടായിരുന്ന ഗമാൽ നാസർ, സംഘടനയെ നിയമവിരുദ്ധമാക്കി പ്രഖ്യാപിച്ചു. തുടർന്ന് നടന്ന വിപ്ലവത്തെ ബ്രദർഹുഡ് പിന്തുണച്ചെങ്കിലും, തുടർന്നു വന്ന ഭരണകൂടവും നിരോധനം തുടരുകയായിരുന്നു. സിബാഇയുടെ പല കൃതികളും നിരോധിക്കുകയും ചെയ്തു അവർ[2].
അവലംബം
തിരുത്തുക- ↑ Joel Beinin (1987). "Islamic responses to the capitalist penetration of the Middle East". In Barbara Freyer Stowasser (ed.). The Islamic Impulse. Croom Helm. p. 102. ISBN 978-0-7099-3394-6. Retrieved 14 January 2013.
- ↑ 2.0 2.1 Sami M. Moubayed (2006). Steel & Silk: Men & Women Who Shaped Syria 1900-2000. Cune Press. pp. 340–1. ISBN 978-1-885942-40-1. Retrieved 14 January 2013.