മുള്ളാത്ത

ചെടിയുടെ ഇനം
(മുള്ളഞ്ചക്ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന ഒരു നിത്യഹരിതസസ്യമാണ് മുള്ളാത്ത. മുള്ളഞ്ചക്ക, മുള്ളൻചക്ക, ലക്ഷ്മണപ്പഴം, മുള്ളാത്തി, ബ്ലാത്ത തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ഇതിന്റെ ആംഗലേയനാമം സോർസോപ്പ് (Soursop) എന്നാണ്. ശാസ്ത്രനാമം അനോന മ്യൂരിക്കേറ്റ.

മുള്ളാത്ത
മുള്ളാത്ത
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Genus:
Species:
A. muricata
Binomial name
Annona muricata
Synonyms
  • Annona bonplandiana Kunth
  • Annona cearaensis Barb.Rodr.
  • Annona macrocarpa Wercklé
  • Annona muricata var. borinquensis Morales
  • Annona muricata f. mirabilis R.E.Fr.
  • Guanabanus muricatus M. Gómez

വിവരണം തിരുത്തുക

സാധാരണയായി 5 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. തടിയുടെ പുറം തൊലിയ്ക്ക് കറുപ്പ് കലർന്ന നിറമായിരിക്കും. പുറം ഭാഗം മിനുത്തതും അഗ്രഭാഗം കൂത്തതുമായ കടും പച്ച നിറത്തിലുള്ള ഇലകൾ ഈ സസ്യത്തിൽ ഉണ്ടാകുന്നു. സുഗന്ധമുള്ളതും വലിപ്പമുള്ളതുമായ പൂക്കൾ ആണ് ഇതിൽ ഇണ്ടാകുന്നത്. പൂക്കൾക്ക് നാല്- അഞ്ച് ഇതളുകൾ വരെ ഉണ്ടാകാം. ഭക്ഷ്യയോഗ്യമായ ഇതിലെ കായ്കൾ നല്ല കടും പച്ച നിറമുള്ളതും മുള്ളുകളാൽ ആവരണം ചെയ്തതും ആയിരിക്കും. കായ്കൾ പാകമാകുമ്പോൾ മഞ്ഞ നിറം കലർന്നതും ആയിരിക്കും. കായ്കൾക്കുള്ളിലായി കറുത്ത നിറത്തിലുള്ള അനേകം വിത്തുകൾ കാണപ്പെടുന്നു. 30 സെ.മീറ്റർ വരെ വലിപ്പവും ആറര കി.ഗ്രാംവരെ തൂക്കവുമുള്ള ഫലമാണ് ഇതിനുള്ളതു്.

ഔഷധ യോഗ്യഭാഗം തിരുത്തുക

ഇല, ഫലം, വേര്, തൊലി, വിത്ത്

ഔഷധ ഉപയോഗം തിരുത്തുക

ഇലയുടെ നീര് പേൻ, മൂട്ട എന്നിവയെ നശിപ്പിക്കൻ ഉപയോഗിക്കുന്നു.

അർബുദ(ക്യാൻസർ) രോഗത്തിന് മുള്ളാത്തയിൽ അടങ്ങിയിരിക്കുന്ന അസറ്റോജനിൻസ് എന്ന ഘടകം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.[1] മുള്ളാത്തയുടെ ഇലയും തടിയും അർബുദകോശങ്ങളെ നശിപ്പിക്കുമെന്നു അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് 1976 മുതൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.[2]. കറി വയ്ക്കാനും യോഗ്യമാണ്. മധുരവും പുളിയും കലർന്നരുചിയുള്ള ഇതിന്റെ പഴത്തിൽ പോഷകങ്ങളും നാരും ധാരാളമടങ്ങിയിരിക്കുന്നു.

ചിത്രശാല തിരുത്തുക

ഇതുകൂടി കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. [മുള്ളാത്തച്ചക്കയ്ക്ക് നക്ഷത്ര പദവി http://www.mathrubhumi.com/agriculture/story-272548.html Archived 2012-07-30 at the Wayback Machine.]
  2. [അർബുദ ചികിത്സക്ക് മുള്ളാത്ത https://deshabhimani.com/periodicalContent5.php?id=646[പ്രവർത്തിക്കാത്ത കണ്ണി]]]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=മുള്ളാത്ത&oldid=3650225" എന്ന താളിൽനിന്ന് ശേഖരിച്ചത്