മുളയ്ക്കൽ
ഒരു വിത്തിൽനിന്നും ഒരു സസ്യം വളർന്നുവരുന്ന പ്രക്രിയയാണ് മുളയ്ക്കൽ. ഇതുകൂടാതെ, ഒരു ഫംഗസിന്റെ സ്പോറിൽ നിന്നും പുതിയ ഫംഗസ് ഉണ്ടാവുന്നതും മുളയ്ക്കൽ തന്നെയാണ്. ഇവിടെ സ്പോറിൽനിന്നും ഹൈഫെയാണുണ്ടാകുന്നത്.

അങ്ങനെ, പൊതുവായി, ഒരു ചെറിയ വിത്തുപോലുള്ള വസ്തുവിൽനിന്നും വളർന്ന് വലുതായി ഒരു ജീവിയാകുന്ന മാറ്റമാണ് മുളയ്ക്കൽ (Germination).
ആമുഖംതിരുത്തുക
ഒരു വിത്തിൽ അടങ്ങിയ സസ്യത്തിന്റെ വളർച്ചയാണ് മുളയ്ക്കൽ. ഇതിന്റെ ഫലമായി, സസ്യത്തിന്റെ തൈ ഉണ്ടാവുന്നു. ആ വിത്തിന്റെ ഉപാപചയപ്രവർത്തനങ്ങളുടെ പുനഃപ്രവർത്തനം നടക്കുകയാണിവിടെ. ഇതിന്റെ ഫലമായി, ബീജമൂലവും ബീജശീർഷവും ഉണ്ടാകുന്നു. സംവഹനവ്യൂഹമുള്ള സസ്യങ്ങളുടെ വിത്ത് ആൺ-പെൺ സംയോജനഫലമായി ഒരു വിത്തിലോ കോണിലോ ഉണ്ടാകുന്ന/കാണപ്പെടുന്ന ഒരു ചെറിയ പൊതിയാണ്. മുഴുവനായി വികാസം പ്രാപിച്ച മിക്ക ചെടിയുടെയും വിത്തിൽ ഒരു ഭ്രൂണം അടങ്ങിയിട്ടുണ്ട്. ചില വിത്തുകളിൽ ഭക്ഷണം ഒരു പുറമ്പാളിക്കകത്തായി സൂക്ഷിച്ചുവച്ചിരിക്കുന്നു. ചില സസ്യങ്ങൾ അവയുടെ വിത്തുകളിൽ ഭ്രൂണത്തെ വഹിക്കുന്നില്ല. അത്തരം വിത്തുകളെ ഒഴിഞ്ഞ വിത്തുകൾ എന്നു പറയാം. അവ ഒരിക്കലും മുളയ്ക്കുന്നില്ല. ഒരു ഗുപ്തമായ വിത്ത് അതിനു പുറത്തുള്ള പാരിസ്ഥിതിക സാഹചര്യം അനുകൂലമാകാത്തതിനാൽ മുളയ്ക്കാൻ വേണ്ട ഉപാപചയപ്രവർത്തനങ്ങൾ അവയിൽ നടക്കാത്തതിനാൽ മുളയ്ക്കുന്നില്ല. എന്നൽ, അനുകൂലമായ ബാഹ്യപരിസ്ഥിതി സംജാതമായാൽ ഈ വിത്ത് മുളയ്ക്കുന്നതാണ്. താപനില, ജലം, ഓക്സിജൻ, വായു തുടങ്ങിഅയവയാണ് അനുകൂലമായ സഹചര്യങ്ങൾ. എന്നാൽ, ചിലസമയങ്ങളിൽ, പ്രകാശവും ഇരുട്ടും ഇത്തരം അനുകൂലസാഹചര്യമാകാറുണ്ട്. വിവിധ സസ്യങ്ങളുടെ വിത്തുകൾ മുളയ്ക്കാൻ വൈവിധ്യമുള്ള ഇത്തരം സാഹചര്യങ്ങൾ ആവശ്യമാണ്. ആ സസ്യത്തിന്റെ ചുറ്റുപാടുകളുടെ പാരിസ്ഥിതികാവസ്ഥകൾ അതിന്റെ മുളയ്ക്കലിനെ സ്വാധീനിക്കുന്നു.