മുലക്കണ്ണ്
മുലക്കണ്ണ് എന്നത് സ്തനത്തിന്റെ ഉപരിതലത്തിൽ നനിന്ന് ഉയർന്ന് കാണപ്പെടുന്ന കോശങ്ങളുടെ കൂട്ടമാണ്. ഇംഗ്ലീഷ്: nipple അതിൽ നിന്ന് സ്ത്രീകളിൽ, മുലയൂട്ടുന്നതിനായുള്ള പാൽ സ്തനത്തിൽ നിന്ന് പാൽ നാളങ്ങളിലൂടെ പുറപ്പെടുന്നു. [1] ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മുലക്കണ്ണിലൂടെ പാൽ നിഷ്ക്രിയമായി ഒഴുകാം അല്ലെങ്കിൽ നാളി സംവിധാനത്തോടൊപ്പം സംഭവിക്കുന്ന മിനുസമാർന്ന പേശി സങ്കോചങ്ങൾ വഴി പുറന്തള്ളപ്പെടാം. ആൺ സസ്തനികൾക്കും മുലക്കണ്ണുകൾ ഉണ്ട്, എന്നാൽ അതേ നിലവാരത്തിലുള്ള പ്രവർത്തനങ്ങളില്ലാതെ, പലപ്പോഴും ശരീര രോമങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
Nipple | |
---|---|
Details | |
Part of | Breast |
Identifiers | |
Latin | papilla mammaria |
MeSH | D009558 |
TA | A16.0.02.004 |
FMA | 67771 |
Anatomical terminology |
മുലക്കണ്ണിന് ചുറ്റും അരിയോളയുണ്ട്, ഇത് പലപ്പോഴും ചുറ്റുമുള്ള ചർമ്മത്തേക്കാൾ ഇരുണ്ട നിറമുള്ളതാണ്. . [2] മുഗങ്ങളെപരാമർശിക്കുമ്പോൾ മുലക്കണ്ണിനെ ടീറ്റ് എന്ന് വിളിക്കാറുണ്ട്. "മുലക്കണ്ണ്" എന്നത് ഒരു കുഞ്ഞു പാൽകുപ്പിയുടെ വഴങ്ങുന്ന വായിൽ വെയ്ക്കുന്ന ഭാഗത്തെ വിവരിക്കാൻ ഉപയോഗിക്കാം. മനുഷ്യരിൽ, പുരുഷന്മാരുടെയും സ്ത്രീകളുടെയും മുലക്കണ്ണുകൾ ലൈംഗിക ഉത്തേജനത്തിന്റെ ഭാഗമായി ഉത്തേജിപ്പിക്കപ്പെടുന്നു. പല സംസ്കാരങ്ങളിലും, പ്രത്യേകിച്ച് പാശ്ചാത്യ സംസ്കാരത്തിൽ, മനുഷ്യ സ്ത്രീകളുടെ മുലക്കണ്ണുകൾ ലൈംഗികവത്കരിക്കപ്പെട്ടിട്ടുണ്ട് [3] ഇത് സ്ത്രീകളുടെ ലൈംഗിക വസ്തുനിഷ്ഠതയിലേക്ക് നയിച്ചേക്കാം. [4] ചില സംസ്‌കാരങ്ങൾക്ക് മുലക്കണ്ണിൽ ലൈംഗികബന്ധം തീരെയില്ല, അവിടങ്ങളിൽ മേൽവസ്ത്രം ഇല്ലാതിരിക്കുന്നതിനു തടസ്സമില്ല. ഉദാ: ചില ആഫ്രിക്കൻ ഗോത്രങ്ങൾ.
റഫറൻസുകൾ
തിരുത്തുക- ↑ "nipple". Retrieved 4 August 2017.
- ↑ "nipple - Taber's Online". www.tabers.com. Retrieved 12 August 2017.
- ↑ Todd Beer (2015-05-12). "Social Construction of the Body: The Nipple". sociologytoolbox.com. Archived from the original on 2016-01-16. Retrieved 2015-05-16.
- ↑ Dewar, Gwen (October 2012). "The sexualization of girls: Is the popular culture harming our kids?". parentingscience.com. Parenting Science.