മുറാനോ ഗ്ലാസ്സ്
നൂറ്റാണ്ടുകളായി ഗ്ലാസ്വെയറുകൾക്ക് പേരുകേട്ട വെനീസിലെ ദ്വീപായ മുറാനോയിൽ നിർമ്മിച്ച ഗ്ലാസ്സ് ആണ് മുറാനോ ഗ്ലാസ്സ്.(Murano glass). മുറാനയുടെ ഗ്ലാസ് നിർമ്മാതാക്കൾ നൂറ്റാണ്ടുകളോളം യൂറോപ്പിലേക്ക് സ്ഫടിക ഗ്ലാസ്സ് പോലുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനായി നേതൃത്വം വഹിച്ചിരുന്നു. ക്രിസ്റ്റലിൻ ഗ്ലാസ്സ് , എനാമൽഡ് ഗ്ലാസ്സ് (സ്മോൾട്ടോ), ഗോൾഡ്സ്റ്റോൺ, മൾട്ടികളേർഡ് ഗ്ലാസ്സ് (മില്ലെഫിയോറി), മിൽക്ക് ഗ്ലാസ്സ് (ലാറ്റിമോ), ഗ്ലാസ്സ് കൊണ്ട് നിർമ്മിച്ച അനുകരണ രത്നങ്ങൾ എന്നിവ വികസിപ്പിച്ചെടുക്കാനും ശുദ്ധീകരിക്കാനും തുടങ്ങി. ഇന്നും മുറാനോയുടെ കരകൗശലവസ്തുക്കളായ സമകാലിക കലാരൂപങ്ങൾ, മുത്തുകൾ, ടൂറിസ്റ്റ് സുവനീറുകൾ, തൂക്കുവിളക്കുകൾ, ഗ്ലാസ്വെയർ, വേസെസ് എന്നിവ നിർമ്മിക്കുന്നതിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ടെക്നിക്കുകൾ തുടരുന്നു.