മുരുങ്ങൂർ ശ്രീ മഹാഗണപതി ക്ഷേത്രം
തിരുവനന്തപുരം ജില്ലയിൽ കോട്ടയം കൊട്ടാരക്കര എം സി റോഡിൽ വെമ്പായം പഞ്ചായത്തിൽ വട്ടപ്പാറ വില്ലേജിൽ കണക്കോട് എന്ന സ്ഥലത്ത്ആണ് മുരുങ്ങൂർ ശ്രീ മഹാഗണപതി ക്ഷേത്രം.ഈ ക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠയായി പൂജ ചെയ്യുന്നത് ശ്രീ മഹാഗണപതിയെ ആണ്. ഗണപതിയെ കൂടാതെ ഭഗവതിയുടെ സാങ്കല്പിക പ്രതിഷ്ടയും ശിവനെയും ആരാധിക്കുന്നു. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ചെറിയൊരു ആൽത്തറ പ്രതിഷ്ഠയാണിവിടെയുള്ളത്. ഈ ക്ഷേത്രത്തിൽ കന്നിമൂലയിൽ ദേവി സങ്കൽപ്പത്തിൽ കുടികൊള്ളുന്ന ഭഗവതിയും ചിങ്ങം രാശിയിൽ ശ്രീ മഹാഗണപതിയുടെ പ്രതിഷ്ടയും ഗണപതിയുടെ ഇടതുവശത്തായി ഭഗവൻ ശിവൻറെ പ്രതിഷ്ടയും ഇവിടെ ദർശിക്കാവുന്നതാണ്. എല്ലാ വർഷവും വിനായക ചതുർഥി ദിവസം ക്ഷേത്രത്തിലെ പ്രധാന ഉത്സവമായി ആഘോഷിച്ചു വരുന്നു. കൂടാതെ എല്ലാ മാസവും മലയാള മാസം ചതുർഥിനാളിൽ പ്രത്തേക പൂജയും ഗണപതി ഹോമവും നടത്തുന്നു. എല്ലാ വർഷവും ഓണനാളിൽ തിരുവോണ ദിവസം ഭഗവാന് പ്രത്തേക നിവേദ്യവും വഴിപാടും നടന്നു വരുന്നു.