മുരളി മോഹൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മാഗന്തി മുരളി മോഹൻ (ജനനം: 24 ജൂൺ 1940) ഒരു ഇന്ത്യൻ നടനും നിർമ്മാതാവും രാഷ്ട്രീയക്കാരനും തെലുങ്ക് സിനിമാരംഗത്തുനിന്നുള്ള ബിസിനസ്സ് എക്സിക്യൂട്ടീവുമാണ്.[1] 1973ൽ അത്ലൂരി പൂർണചന്ദ്ര റാവു നിർമ്മിച്ച ജഗമേ മായ എന്ന ചിത്രത്തിലൂടെയാണ് മുരളി മോഹൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. 1974-ൽ ദാസരി നാരായണ റാവു സംവിധാനം ചെയ്ത തിരുപ്പതി എന്ന ചിത്രത്തിലൂടെ അദ്ദേഹം അംഗീകാരം നേടി. 350 ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.[2] നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനിലും (എൻഎഫ്‌ഡിസി) ആന്ധ്രാപ്രദേശ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനിലും വിവിധ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015ലെ തിരഞ്ഞെടുപ്പ് വരെ തെലുങ്ക് മൂവി ആർട്ടിസ്റ്റ് അസോസിയേഷന്റെ ഓണററി പ്രസിഡന്റായിരുന്നു.[3]

മുരളി മോഹൻ
വ്യക്തിഗത വിവരങ്ങൾ
ജനനം
മാഗന്തി മുരളി മോഹൻ

(1940-06-24) 24 ജൂൺ 1940  (84 വയസ്സ്)
ചാടപ്പാരു, മദ്രാസ് പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
രാഷ്ട്രീയ കക്ഷിതെലുഗദേശം പാർട്ടി
പങ്കാളിവിജയ ലക്ഷ്മി
Relations
കുട്ടികൾ2
വസതിsHyderabad, Telangana, India
  1. "Happy Birthday to Murali Mohan Garu, News,Telugu movie news, latest n". Archived from the original on 8 February 2013. Retrieved 18 January 2011.
  2. "Murali Mohan – IMDb". IMDb. Archived from the original on 24 December 2018. Retrieved 30 June 2018.
  3. "Andhra Pradesh / Rajahmundry News : Chiru has ignored fans: Murali Mohan". The Hindu. 2009-04-06. Archived from the original on 10 April 2009. Retrieved 18 January 2011.
"https://ml.wikipedia.org/w/index.php?title=മുരളി_മോഹൻ&oldid=3941454" എന്ന താളിൽനിന്ന് ശേഖരിച്ചത്