മുരളി കാർത്തിക്

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
മുരളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മുരളി (വിവക്ഷകൾ) എന്ന താൾ കാണുക. മുരളി (വിവക്ഷകൾ)

മുരളി കാർത്തിക് തമിഴ്നാട്ടുകാരനായ ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1976 സെറ്റംബർ 11ന് മദ്രാസിൽ ജനിച്ചു. 2000 മുതൽ ദേശീയ ടീമിലുണ്ടെങ്കിലും വളരെ കുറച്ച് മത്സരങ്ങളിൽ മാത്രമേ കളിക്കാനായിട്ടുള്ളു. ഇന്ത്യൻ ടീമിൽ സ്പിൻ ബൗളർമാരായ അനിൽ കുംബ്ലെ, ഹർഭജൻ സിങ് എന്നിവരുടെ സാനിധ്യം സ്പെഷ്യലിസ്റ്റ് ഇടം കയ്യൻ സ്ലോ ഓർത്തഡോക്സ് ബൗളറായ കാർത്തിക് ദേശീയ ടീമീലേക്ക് തിർഞ്ഞെടുക്കപ്പെടുന്നതിന് ഒരു തടസമാകുന്നു . ഇടം കയ്യൻ ബാറ്റ്സ്മാനായ കാർത്തിക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 11 അർധ സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ ആ മികവ് തുടരാനായില്ല. കൗണ്ടി ക്രിക്കറ്റിൽ ലങ്കാഷെയറിനുവേണ്ടിയും മിഡിൽസെക്സിനുവേണ്ടിയും കളിച്ചിട്ടുണ്ട്.

Murali Kartik
വ്യക്തിഗത വിവരങ്ങൾ
ഉയരം6 അടി (2 മീ)*
ബാറ്റിംഗ് രീതിLeft-handed
ബൗളിംഗ് രീതിSlow left arm orthodox
റോൾBowler
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 226)24 February 2000 v South Africa
അവസാന ടെസ്റ്റ്20 November 2004 v South Africa
ആദ്യ ഏകദിനം (ക്യാപ് 144)16 March 2002 v Zimbabwe
അവസാന ഏകദിനം18 November 2007 v Pakistan
പ്രാദേശിക തലത്തിൽ
വർഷംടീം
2012–Surrey (സ്ക്വാഡ് നം. 11)
2011–Pune Warriors (സ്ക്വാഡ് നം. 11)
1996–Railways
2010–2011Somerset
2008–2010Kolkata Knight Riders
2007–2009Middlesex
2005–2006Lancashire
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 8 37 186 193
നേടിയ റൺസ് 88 126 3,938 773
ബാറ്റിംഗ് ശരാശരി 9.77 14.00 19.88 11.89
100-കൾ/50-കൾ 0/0 0/0 0/19 0/0
ഉയർന്ന സ്കോർ 43 32* 96 44
എറിഞ്ഞ പന്തുകൾ 1,932 1,907 40,280 9,619
വിക്കറ്റുകൾ 24 37 617 249
ബൗളിംഗ് ശരാശരി 34.16 43.56 26.22 28.29
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 1 36 2
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 5 n/a
മികച്ച ബൗളിംഗ് 4/44 6/27 9/70 6/27
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 2/– 10/– 131/– 66/–
ഉറവിടം: CricketArchive, 26 August 2012


"https://ml.wikipedia.org/w/index.php?title=മുരളി_കാർത്തിക്&oldid=1766119" എന്ന താളിൽനിന്ന് ശേഖരിച്ചത്