കേരളത്തിലെ പരമ്പരാഗത നെൽകൃഷിവേളകളിലൊന്നാണ്‌ മുണ്ടകൻ[1][2]. രണ്ടാമത്തെ വിളവായി ഇറക്കുന്നതാണ്‌ മുണ്ടകൻ പൂവ്/പൂല്. ആദ്യത്തേത് വിരിപ്പ്കൃഷി. ചിങ്ങം-കന്നിയോടെ തുടങ്ങി ധനു-മകരത്തോടെ അവസാനിക്കുന്നു. മുണ്ടകൻ കൊയ്ത്ത്, മകരക്കൊയ്ത്ത് എന്നാണ്‌ മുണ്ടകൻ അറിയപ്പെടുന്നത്. വിരിപ്പൂകൃഷിയേക്കാൾ ഒരുപാട് ശ്രദ്ധയോടെയും പരിഗണനയോടെയും ചെയ്യുന്ന കൃഷിയാണ്‌ മുണ്ടകൻ. വിതക്കുന്നതിനേക്കാൾ കൂടുതൽ വിളവ് പറിച്ചു നടുമ്പോൾ ലഭിക്കുമെന്നതിനാൽ മുണ്ടകനാണ്‌ വിരിപ്പിനെ അപേക്ഷിച്ച് കൂടുതൽ വിളവ് ലഭിക്കുന്നത്.

മുണ്ടകൻ നെൽ വിത്ത്
  1. കോട്ടയം, ചേതന ഓൺലൈൻ മീഡിയ. "കാർഷികരംഗം". http://www.karshikarangam.com/. Chetana Online Media. ശേഖരിച്ചത് 24 ജൂലൈ 2020. {{cite web}}: External link in |website= (help)
  2. മാതൃഭൂമി, ദിനപത്രം. "Agriculture". www.mathrubhumi.com. മാതൃഭൂമി. ശേഖരിച്ചത് 24 ജൂലൈ 2020.
"https://ml.wikipedia.org/w/index.php?title=മുണ്ടകൻ&oldid=3394002" എന്ന താളിൽനിന്ന് ശേഖരിച്ചത്