മുണ്ടക്കോട്ടുകുറുശ്ശി
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ചളവറ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുണ്ടക്കോട്ടുകുറുശ്ശി. ഷൊർണ്ണൂരിൽ നിന്ന് 10 കിലോമീറ്റർ വടക്കും ചെർപ്പുളശ്ശേരിയിൽ നിന്ന് 7 കിലോമീറ്റർ തെക്കു-പടിഞ്ഞാറുഭാഗത്തുമായാണ് മുണ്ടക്കോട്ടുകുറുശ്ശി സ്ഥിതി ചെയ്യുന്നത്. ചെറിയ കുന്നുകൾ ധാരാളം ഉള്ള പ്രദേശമായതിനാലാണ് ഈ പേരു വന്നതെന്ന് പറയപ്പെടുന്നു. "കോട്" എന്ന വാക്കിന് കുന്ന് എന്ന അർത്ഥവും "മുണ്ട" എന്ന വാക്കിന് ചെറിയ, കുറിയ എന്നീ അർത്ഥങ്ങളും "കുറുശ്ശി" എന്നതിന് നാട്, പ്രദേശം എന്നീ അർത്ഥങ്ങളും ഉള്ളതിനാലാണ് ഈ പേരിന് അങ്ങനെയൊരു ഉത്പത്തി ആരോപിക്കപ്പെടുന്നത്. പട്ടത്തിക്കുന്ന്, കൈതേരിക്കുന്ന്, ഷാപ്പുംകുന്ന് എന്നിങ്ങനെയുള്ള ധാരാളം കുന്നുകൾ ഈ വാദത്തിന് അടിവരയിടുന്നു.
വിദ്യാലയങ്ങൾ
തിരുത്തുക- മുണ്ടക്കോട്ടുകുറുശ്ശി എ.എൽ.പി സ്കൂൾ
- മുണ്ടക്കോട്ടുകുറുശ്ശി എ.എം.യു.പി സ്കൂൾ