മുട്ടം, കന്യാകുമാരി ജില്ല
മുട്ടം തമിഴ്നാട് സംസ്ഥാനത്തിലെ കന്യാകുമാരി ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താകുന്നു. ഈ ഗ്രാമം മനോഹരമായ മുട്ടം കടൽകരയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇവിടുത്തെ പ്രധാന വ്യവസായം മത്സ്യബന്ധനമാണ്.
Muttom Mum Mudi Chola Nallur | |
---|---|
village | |
Country | India |
State | Tamil Nadu |
District | Kanyakumari |
(2012) | |
• ആകെ | 15,000 + |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 629202 |
Telephone code | 04651 |
വാഹന റെജിസ്ട്രേഷൻ | TN75 |
Nearest city | NAGERCOIL,TRIVANDRUM |
ഭൂമിശാസ്ത്രപരമായി
തിരുത്തുകമുട്ടം എന്ന മത്സ്യബന്ധന ഗ്രാമം ജില്ലാ ഭരണ കേന്ദ്രമായ നാഗർകോവിലിൽ നിന്നും 16 കിലോമീറ്റർ ദൂരത്തിലും തിരുവനന്തപുരത്തിൽ നിന്നും 75 കി. മിറ്ററും കന്യാകുമാരിയിൽ നിന്നും 35 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്നു. അടുത്തുള്ള പ്രധാന ഗ്രാമങ്ങളാണ് കടിയപട്ടിണം, പിള്ളൈത്തോപ്പ്, അമ്മന്തിവിളൈ, മണവാള കുറുച്ചി. ഇവിടെ ബ്രിട്ടീഷുകാരാൽ സ്ഥാപിതമായ ഒരു വിളക്കുമാടം ഉണ്ട്. ഇവിടുള്ള തിരുനന്തിക്കരൈ യിലുള്ള ഗുഹാ ക്ഷേത്രം ജൈനമതത്തിന്റെ അടിസ്ഥാന ശിലകളിൽ ഒന്നാണ്. ഈ ക്ഷേത്രം ഇപ്പോൾ ഇൻഡ്യാ പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ കീഴിലാണ്. രാജരാജ ചോളൻ മുട്ടം അക്രമിച്ചു കീഴടക്കിയ ശേഷം ഈ സ്ഥലത്തിനു മുമ്മുടി ചോള നല്ലൂർ എന്നു നാമകരണം നടത്തുകയുണ്ടായി അതിനുശേഷം ക്രിസ്തബ്ദം 1003 ൽ ഇവിടെ വച്ച് അദ്ദേഹത്തിന്റെ ജന്മദിനോത്സവം കൊണ്ടാടി എന്ന് ലഭ്യമായ ശിലാലിഖിതത്തിൽ നിന്നും മനസ്സിലാക്കാം. 8 നൂറ്റാണ്ടിൽ വീരനന്ദി എന്ന ഒരു ജൈന ഭിക്ഷു തിരുനാരുണക്കൊണ്ടൈ മേലപ്പള്ളിയിൽ നിന്നും ഇവ്ടെ വന്നു താമസിച്ച് ജൈനമതം പ്രചരിപ്പിച്ചിരുന്നതായും കാണുന്നുണ്ട്.
വിദ്യാഭ്യാസം
തിരുത്തുകവിദ്യാഭ്യാസത്തിൽ മുൻ നിര സ്ഥാനമാണ് മുട്ടത്തിനുള്ളത്. സെന്റ്. ജോൺസ് പ്രാഥമിക വിദ്യാലയവും. മോൺഫോർട്ട് വൈദികന്മാരൽ നടത്തപ്പെടുന്ന ഒരു ഹയർ സെക്കണ്ടറി സ്കൂളും, ബിഷപ്പ് അഗ്നിസാമിയുടെ പേരിൽ ഒരു ബിഎഡ് കോളേജും ഇവിടെയുണ്ട്.
കടൽക്കര
തിരുത്തുകഗ്രാമത്തിന്റെ മുഖ്യാകർഷണം തന്നെ ഈ കടൽക്കരയാണ്. ഇവിടെ ഒരു കുട്ടികളുടെ ഒരു പാർക്കും അതുപോലെതന്നെ ഒരു ക്രിസ്തീയ ധ്യാന കേന്ദ്രവും ഉണ്ട്.
ചൂണ്ടുപലക
തിരുത്തുകപ്രധാന്മായും റോഡുമാർഗ്ഗമായി ഇവിടെ എത്തിച്ചേരാം
- നാഗർകോവിലിൽ നിന്നും വണ്ടി നമ്പർ 5C, 14A, 14C, 14DV,14EV,5F,
- ജെംസ് നഗറിൽ നിന്നും വണ്ടി നമ്പർ 14DV
- തക്കല & തിങ്കൾചന്തയിൽ നിന്നും വണ്ടി നമ്പർ 47,47C,12G
- കന്യാകുമാരിയിൽ നിന്നും വണ്ടി നമ്പർ SSS
- മാർത്താണ്ഡത്തു നിന്നും വണ്ടി നമ്പർ 46C
- രാമന്തുറൈയിൽ നിന്നും വണ്ടി നമ്പർ 9k
- കുളച്ചലിൽ നിന്നും വണ്ടി നമ്പർ 5C,SSS,9K,5F,
സമീപ റയിൽവേ സ്റ്റേഷനുകൾ
തിരുത്തുക- ഇരണിയൽ - 10 കി. മി.
- നാഗർകോവിൽ - 18 കി. മി.
സമീപ വിമാനത്താവളം
തിരുത്തുകതിരുവനന്തപുരം - 72 കി. മി
തുറമുഖം
തിരുത്തുക- മുട്ടം മത്സ്യബന്ധന തുറമുഖം
- തൂത്തുക്കുടി ദേശീയ/അന്തർദ്ദേശീയ ചരക്കു കപ്പൽ തുറമുഖം - 120 കി. മി.