മുച്ചാന്തട്ട്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു നാടൻ കളിയാണ് മുച്ചാന്തട്ട് അഥവാ മുച്ചത്തട്ട്. വിവിധ ഇനം കൊത്തങ്കല്ല് കളികളിൽഒന്നാണ് ഇത്. 'മൂന്ന്'എന്നർത്ഥംവരുന്ന പ്രാദേശിക വാക്കാണ് 'മുച്ച'[അവലംബം ആവശ്യമാണ്].
കളിയുടെ രീതി
തിരുത്തുകകളിക്കുന്ന ഓരോരുത്തരും പത്ത് വീതം കല്ലുകൾ ഉപയോഗിക്കുന്നു. കൊത്തങ്കല്ല് കളിയിലേതു പോലെ തന്നെ ഓരോരുത്തരായി ഊഴമനുസരിച്ച് എല്ലാ കല്ലുകളും നിലത്തു വിതറിയിടുന്നു. മുകളിലേക്ക് ഒരു കല്ല് എറിഞ്ഞു, അത് താഴെ എത്തും മുൻപായി നിലത്തു കിടക്കുന്ന കല്ലുകൾ ഒറ്റയായോ കൂട്ടമായോ വാരി, എറിഞ്ഞ കല്ലും പിടിക്കുക എന്നതാണ് രീതി. അങ്ങനെ എല്ലാ കല്ലുകളും ഒരു വട്ടം വാരികഴിഞ്ഞാൽ ഒരു കല്ല് നിങ്ങള്ക്ക് സ്വന്തമാക്കാം;ഒരു വട്ടം കൂടെ നിങ്ങൾക്കു തന്നെ കളിക്കാനുള്ള അവസരവും കിട്ടുന്നു. കല്ലുകൾ ഇങ്ങനെ വാരുന്നതിനിടെ മൂന്നു കല്ല് ഒന്നിച്ചു വാരിയാൽ മറ്റു കളിക്കാർ അത് തട്ടി കളയാൻ ശ്രമിക്കും. അവർ അതിൽ വിജയിച്ചാൽ നിങ്ങളുടെ ഊഴം അവസാനിക്കും; വിജയിച്ചില്ലെങ്കിൽ ആ മൂന്നു കല്ലുകൾ നിങ്ങളുടെ സ്വന്തമാകും. ബാക്കി കല്ലുകൾ വെച്ചു കളി തുടരണം. കല്ലുകൾ വാരുന്നതിനിടെ മുകളിലേക്കെറിഞ്ഞ കല്ല് താഴെ വീണാലും നിങ്ങളുടെ അവസരം നഷ്ട്ടപ്പെടും. ഇങ്ങനെ, എല്ലാ കല്ലുകളും ആരുടെയെങ്കിലും സ്വന്തമാകുന്നതു വരെ കളി തുടരുന്നു. അവസാനം ഏറ്റവും അധികം കല്ലുകൾ സ്വന്തമായുള്ള ആളാണ് വിജയി.
റഫറൻസുകൾ
തിരുത്തുക