കൊത്തങ്കല്ല്

കേരളത്തിലെ നാടൻ കായികവിനോദം

കേരളത്തിലെ ഒരു നാടൻ കളിയാണ് കൊത്തങ്കല്ല് അഥവാ കല്ലുകൊത്തിക്കളി. പെൺകുട്ടികളാണ് പ്രധാനമായും ഇത് കളിക്കുന്നത്.

കളി നിയമങ്ങൾ

തിരുത്തുക

അഞ്ചോ ഏഴോ മണിക്കല്ല് നിലത്ത് ചിതറി ഇടും. അതിൽ ഒന്നെടുത്ത് മേലോട്ട് എറിയും.നിലത്തുള്ള ഒരു കല്ല് മറ്റു കല്ലുകളിൽ തൊടാതെ എടുക്കണം. മുകളിലേക്ക് എറിഞ്ഞ കല്ല് തിരിച്ചുവീഴും മുമ്പ് അതു പിടിക്കുകയും വേണം. ഇതു രണ്ടും തെറ്റുകൂടാതെ ചെയ്യലാണു കളിയുടെ ഒന്നാം നില.

കൊത്ത്, കോയിക്കൊത്ത്, കൊത്തലടക്ക, വെച്ചാലടപ്പം, വാരിപ്പിടുത്തം, തപ്പ്, താളം, മേളം എന്നിങ്ങനെ താളത്തിൽ പറഞ്ഞുകൊണ്ടാണു കല്ലു കൊത്തി എടുക്കുക. വിരൽകൊണ്ട് അതിവേഗത്തിലും തന്ത്രപരമായും കല്ല് എടുക്കുന്നതിനാലാണു കൊത്തിയെടുക്കുക എന്നു പറയുന്നത്. ഇപ്രകാരം എല്ലാ കല്ലുകളും കൊത്തിയെടുക്കണം. അതുകൊണ്ട് ഈ കളിയെ കൊത്തൻ കല്ല് കളി എന്നു വിളിക്കുന്നു. ഒന്നിനുപകരം ഒന്നിച്ച് രണ്ട് കല്ലെടുക്കുക, മൂന്നു കല്ല് ഒന്നിച്ച് വാരുക, എന്നിങ്ങനെ കളിയിൽ കല്ല് കൊണ്ട് പല അഭ്യാസങ്ങളും വിദഗ്ദ്ധരായ കളിക്കാർ കാണിക്കും. ഈ കളിയിൽ കുട്ടികൾക്കൊപ്പം മുതിർന്ന സ്ത്രീകളും പങ്കുകൊള്ളാറുണ്ട്[1]

പുറംകണ്ണികൾ

തിരുത്തുക

കൊത്തങ്കല്ല് കളി

  1. rasheed. "പുറത്തിറങ്ങാതെ, നടക്കാതെ, സ്വന്തം വീട്ടിന്റെ മുറ്റത്ത് പോലും ഇറങ്ങാതെ നമ്മുടെ ജീവിതങ്ങൾ!". Retrieved 2024-06-13.


"https://ml.wikipedia.org/w/index.php?title=കൊത്തങ്കല്ല്&oldid=4118196" എന്ന താളിൽനിന്ന് ശേഖരിച്ചത്