മുക്തി നാഗ ക്ഷേത്രം

നാഗ ക്ഷേത്രം

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാഗ ക്ഷേത്രമാണ് ബാംഗ്ലൂരിലെ മുക്തി നാഗ ക്ഷേത്രം. ഒറ്റക്കല്ലിൽ തീർത്തിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നാഗ പ്രതിമയ്ക്ക് 16 ടൺ ഉയരവും 36 ടൺ ഭാരവുമുണ്ട്. ക്ഷേത്രം പുതിയതാണെങ്കിലും 200 വർഷത്തിലേറെ പഴക്കമുള്ളതാണ് ഈ ക്ഷേത്രത്തിന്റെ ഇതിഹാസം. മൈസൂർ റോഡിൽ രാമോഹള്ളിയ്ക്ക് സമീപമാണ് മുക്തി നാഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാഗപ്രതിഷ്ഠ അല്ലാതെ വേറെയും ഒട്ടേറെ പ്രതിഷ്ഠകളുടെ കൂട്ടത്തിൽ നരസിംഹ മൂർത്തി, സിദ്ധിവിനായക, രേണുക യെല്ലമ്മ, ആദി മുക്തി നാഗ തുടങ്ങിയവരെ കൂടാതെ നൂറ്റിയേഴോളം ചെറു നാഗരൂപങ്ങളും ഇവിടെ കാണാം. ഐതിഹ്യമനുസരിച്ച്, ഭക്തർ സർപ്പം താമസിക്കുന്ന "ഹത്ത" (ചിതൽപുറ്റ്) ചുറ്റും 9 പ്രദക്ഷിണം നടത്തുമ്പോൾ 90 ദിവസത്തിനുള്ളിൽ അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതായി പറയപ്പെടുന്നു. ഈ പ്രദേശത്തെ നിവാസികൾ ഈ സ്ഥലത്തെ "ജുഞ്ജപ്പാന ബയാലു" (ജുഞ്ജപ്പാസ് ഫീൽഡ്) എന്നാണ് വിളിക്കുന്നത്.[1]

ഐതിഹ്യം

തിരുത്തുക

ഈ ക്ഷേത്രത്തിനു ഇരുനൂറിലേറെ വർഷങ്ങളുടെ പഴക്കമുണ്ട്. അക്കാലത്തു ഇവിടുത്തെ പ്രദേശവാസികളുടെ ആരാധനാമൂർത്തി നാഗദൈവമായിരുന്നു. ജൂഞ്പ്പഹയിലു എന്നായിരുന്നു അക്കാലത്തു ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. ആരാധനയോടെ വിളിച്ചിരുന്ന ജൂഞ്ചപ്പ നാഗ ദൈവം തങ്ങളുടെയും ഗ്രാമത്തിന്റെയും സംരക്ഷകനായാണ് കരുതിയിരുന്നത്.[2]

  1. F2, Temple Advisor LLP; Vikruthi, Sai; #5015; Street, 4th; North, Ram Nagar; Puzhuthivakkam; Chennai - 91; Nadu, Tamil; India. "Mukti Naga Temple, Navagraha Temple". www.templeadvisor.com (in ഇംഗ്ലീഷ്). Archived from the original on 2019-09-23. Retrieved 2019-09-23. {{cite web}}: |first= has generic name (help); |last3= has numeric name (help)CS1 maint: numeric names: authors list (link)
  2. "ലോകത്തിലെ ഏറ്റവും വലിയ നാഗപ്രതിമ കാണാം; കർണാടകയിൽ". ManoramaOnline. Retrieved 2019-09-23.
"https://ml.wikipedia.org/w/index.php?title=മുക്തി_നാഗ_ക്ഷേത്രം&oldid=3807245" എന്ന താളിൽനിന്ന് ശേഖരിച്ചത്