ഇന്ത്യയിലെ ചെന്നൈയിൽ ബേ ഓഫ് ബംഗാൾ തീരത്തിനു സമീപം സ്ഥിതിചെയ്യുന്ന ആഡംബര ബീച്ച് റിസോർട്ടാണ് മുക്കുവന്റെ ഉൾക്കടൽ എന്ന പേരിൽ പ്രസിദ്ധമായ വിവാന്ത ബൈ താജ്മുക്കുവന്റെ ഉൾക്കടൽ റിസോർട്ട്. [1] താജ് ഹോട്ടൽസ്‌, റിസോർട്ട്സ് ആൻഡ്‌ പാലസസ് ഗ്രൂപ്പിൻറെ ഭാഗമായ ഈ റിസോർട്ടിനെ വിനോദ / റിസോർട്ട് ഹോട്ടൽ വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്‌. ഇന്ത്യൻ സർക്കാരിൻറെ ടൂറിസം മന്ത്രാലയം ഫൈവ് സ്റ്റാർ ഡീലക്സ് റിസോർട്ട് എന്ന വിഭാഗത്തിലാണ് ഫിഷർമാൻസ് കോവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. [2] പതിനെട്ടാം നൂറ്റാണ്ടിൽ നിർമിതമായ ഡച്ച് കൊട്ടാരത്തിൻറെ അവശിഷ്ട്ടങ്ങളിൽ നിന്നും പുതുക്കിപണിതതാണ് താജ് ഗ്രൂപ്പിൻറെ സഹോദര സ്ഥാപനമായ കോവ്ലോങ്ങ്‌ ബീച്ച് ഹോട്ടൽസ്‌ ലിമിറ്റഡിൻറെ ഉടമസ്ഥതയിലുള്ള മുക്കുവന്റെ ഉൾക്കടൽ ബീച്ച് റിസോർട്ട്. [3]

ചരിത്രം തിരുത്തുക

പതിനെട്ടാം നൂറ്റാണ്ടിൽ ബേ ഓഫ് ബംഗാൾ തീരത്തെത്തിയ ഡച്ചുകാർ തീരത്ത് ഗംഭീരമായ ഒരു കോട്ട പണിതു. എന്നാൽ ആർക്കോട്ട് നവാബ് ഡച്ചുകാരെ ആക്രമിക്കുകയും അവരെ അവിടെനിന്നു ഓടിക്കുകയും ചെയ്തു. ഫ്രഞ്ചുകാർ നവാബിനെ കീഴ്പ്പെടുത്തി. ഇന്ത്യയ്ക്ക് സാന്ത്വന്ത്ര്യം ലഭിക്കുന്നത് വരെ ഫ്രഞ്ചുകാരെ പരാജയപ്പെടുത്തിയ ബ്രിട്ടീഷുകാരുടെ കൈവശമായിരുന്നു ഈ കോട്ട. ഈ കോട്ടയുടെ അവശിഷ്ട്ടങ്ങളിൽനിന്നാണ് മുക്കുവന്റെ ഉൾക്കടൽ ഹോട്ടൽ നിർമിച്ചിരിക്കുന്നത്. [4] 1974-ലാണ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. [5] 1996-ൽ ഇന്ത്യൻ ഹോട്ടൽസ് കമ്പനിയായ താജ് ഹോട്ടൽസ് കോവ്ലോങ്ങ്‌ ബീച്ച് ഹോട്ടൽ (ഇന്ത്യ) ലിമിറ്റഡുമായി ടെക്നിക്കൽ അസിസ്റ്റൺസ് ധാരണയായി. [6]

സെപ്റ്റംബർ 2010-ൽ ഹോട്ടലിൻറെ പേര് വിവാന്ത ബൈ താജ് – മുക്കുവന്റെ ഉൾക്കടൽ, ചെന്നൈ എന്നാക്കിമാറ്റി. [7]

സ്ഥാനം തിരുത്തുക

ചെന്നൈ നഗരത്തിൽനിന്നും 32 കിലോമീറ്റർ അകലെ കാഞ്ചീപുരം ജില്ലയിലാണ് വിവാന്ത ബൈ താജ് – മുക്കുവന്റെ ഉൾക്കടൽ സ്ഥിതിചെയ്യുന്നത്. [8] [9] കോവ്ലോങ്ങ്‌ (കോവളം) ബീച്ചിനും അമ്പലങ്ങളുടെ നഗരമായയ മഹാബലിപുരത്തിനു സമീപമാണ് മുക്കുവന്റെ ഉൾക്കടൽ സ്ഥിതിചെയ്യുന്നത്. [10] and the temple towns of Mahabalipuram and Kanchipuram.[11]

പൈതൃക ഗ്രാമമായ ദക്ഷിണ ചിത്ര (ഏകദേശം 3 കിലോമീറ്റർ), എംജിഎം ഡിസീ വേൾഡ്, മായജാൽ സ്പോർട്സ് കോമ്പ്ലെക്സ്, ദി മദ്രാസ്‌ ക്രോകോഡൈൽ ബാങ്ക് ട്രസ്റ്റ് എന്നിവ ഹോട്ടലിനു സമീപമാണ്.

ചെന്നൈ എയർപോർട്ടിൽനിന്നും വിവാന്ത ബൈ താജ് – ഫിഷർമാൻസ് കോവിലേക്കുള്ള ദൂരം: ഏകദേശം 16 കിലോമീറ്റർ

ചെന്നൈ റെയിൽവേ സ്റ്റേഷനിൽനിന്നും വിവാന്ത ബൈ താജ് – ഫിഷർമാൻസ് കോവിലേക്കുള്ള ദൂരം: ഏകദേശം 7 കിലോമീറ്റർ

സൗകര്യങ്ങൾ തിരുത്തുക

വളരെ മികച്ച സൗകര്യങ്ങൾ മുക്കുവന്റെ ഉൾക്കടൽ ബീച്ച് റിസോർട്ടിൽ ലഭ്യമാണ്.

പ്രാഥമിക സൗകര്യങ്ങൾ: തിരുത്തുക

  • വൈഫൈ
  • എയർ കണ്ടീഷണർ
  • 24 മണിക്കൂർ ചെക്ക്‌ ഇൻ
  • ഭക്ഷണശാല
  • ബാർ
  • കഫെ
  • റൂം സേവനം
  • ഇന്റർനെറ്റ്‌
  • ബിസിനസ്‌ സെൻറെർ
  • പൂൾ
  • ജിം

ഭക്ഷണ പാനീയ സൗകര്യങ്ങൾ: തിരുത്തുക

  • ബാർ
  • ഭക്ഷണശാല
  • കോഫീ ഷോപ്പ്
  • ലൌന്ജ്

ബിസിനസ്‌ സൗകര്യങ്ങൾ: തിരുത്തുക

  • ബിസിനസ്‌ സെൻറെർ
  • ഓഡിയോ വിഷ്വൽ സാമഗ്രികൾ
  • എൽസിഡി / പ്രൊജക്ടർ
  • മീറ്റിംഗ് സൗകര്യം
  • ബോർഡ് റൂം
  • കോൺഫറൻസ് ഹാൾ
  • മീറ്റിംഗ് റൂം

വിനോദ സൗകര്യങ്ങൾ: തിരുത്തുക

  • കുട്ടികൾക്കുള്ള നീന്തൽക്കുളം
  • ജിം

യാത്രാ സൗകര്യങ്ങൾ: തിരുത്തുക

  • ട്രാവൽ ഡസ്ക്

വ്യക്തിപരമായ സൗകര്യങ്ങൾ: തിരുത്തുക

  • 24 മണിക്കൂർ ഫ്രന്റ് ഡസ്ക്
  • 24 മണിക്കൂർ റൂം സർവീസ്
  • ബേബിസിറ്റിംഗ്
  • ലോണ്ട്രി

അവലംബം തിരുത്തുക

  1. "Fisherman's Cove is a beach resort". Retrieved 2016-01-05.
  2. "Category : 5 Star Delux". List of Approved Hotels as of : 06/01/2013. Ministry of Tourism, Government of India. 2013. Archived from the original on 2013-01-18. Retrieved 2016-01-05. {{cite web}}: Cite has empty unknown parameter: |coauthors= (help)
  3. "Fisherman's Cove built on what??!!". Retrieved 2016-01-05.
  4. "Fun in the sun". The Hindu. Hyderabad: The Hindu. 21 May 2003. Archived from the original on 2003-07-02. Retrieved 2016-01-05. {{cite news}}: Cite has empty unknown parameter: |coauthors= (help)
  5. George, Susan (2003). "The Potporurri Highway". Business Traveller India.com. Indian Express Group. Archived from the original on 2016-03-04. Retrieved 2016-01-05. {{cite web}}: Cite has empty unknown parameter: |coauthors= (help)
  6. "Indian Hotels Company Ltd.—Company History". The Economic Times. Chennai: The Times Group. n.d. Retrieved 2016-01-05. {{cite news}}: Cite has empty unknown parameter: |coauthors= (help)
  7. "19 Taj Hotels migrate to a new brand" (PDF). Introducing a brand new signature in hospitality: Vivanta Hotels & Resorts by Taj. Taj Hotels. Archived from the original (PDF) on 2010-09-23. Retrieved 2016-01-05. {{cite web}}: Cite has empty unknown parameter: |coauthors= (help)
  8. "About Vivanta By Taj Fishermans Cove". cleartrip.com. Retrieved 2016-01-05.
  9. "Fisherman's Cove's distance from Chennai". Archived from the original on 2009-06-19. Retrieved 2016-01-05.
  10. "Fisherman's Cove and Covelong Beach". Archived from the original on 2009-06-19. Retrieved 2016-01-05.
  11. "Fisherman's Cove nearby Kanchipuram and Mahabalipuram". Archived from the original on 2009-06-19. Retrieved 2016-01-05.
"https://ml.wikipedia.org/w/index.php?title=മുക്കുവന്റെ_ഉൾക്കടൽ&oldid=3789044" എന്ന താളിൽനിന്ന് ശേഖരിച്ചത്