സസ്യശാസ്ത്രത്തിൽ, മുകുളം എന്നാൽ ഒരു ഇലയുടെ കക്ഷത്തിലുള്ളതോ ഒരു തണ്ടിന്റെ അഗ്രത്തിലുള്ളതോ ആയ വളർച്ച പൂർണ്ണമാകാത്തതോ ഭ്രൂണാവസ്ഥയിലുള്ളതോ ആയ കാണ്ഡമാണ്. ഒരിക്കൽ രൂപപ്പെട്ടാൽ ഒരു മുകുളം കുറച്ചു സമയത്തേയ്ക്ക് സുഷുപ്താവസ്ഥയിൽ ഇരിക്കുകയോ പെട്ടെന്നു തന്നെ ഒരു കാണ്ഡമായി വളരുകയോ ചെയ്യുന്നു. മുകുളങ്ങൾ ചിലവ പുഷ്പങ്ങളാകാൻ പ്രത്യേക കഴിവുള്ളവയോ അല്ലെങ്കിൽ ചെറുകാണ്ഡങ്ങളായി വളരുകയോ അതുമല്ലെങ്കിൽ പൊതുവായ കാണ്ഡവളർച്ചയ്ക്കു സഹായിക്കുകയും ചെയ്യാൻ പ്രാപ്തമായിരിക്കും. ജന്തുശാസ്ത്രത്തിലും മുകുളം എന്ന വാക്കുപയോഗിച്ചുവരുന്നുണ്ട്. ഇവിടെ ഒരു ജന്തുവിന്റെ ശരീരത്തിലുണ്ടാകുന്ന പുറംവളർച്ചയും ആതു വളർന്ന് ഒരു പുതിയ ജീവിയുണ്ടാകുന്നതുമാണ് ഈ വാക്കു കൊണ്ട് ഇവിടെ പരാമർശിക്കുന്നത്.

A flower bud of quince. Notice the spiral folding.
Flower buds have not yet bloomed into a full-size flower

പൊതുവായ അവലോകനം തിരുത്തുക

പ്രത്യേകിച്ചും തണുത്ത കാലാവസ്ഥയുള്ള പ്രദേശങ്ങളിലെ മരങ്ങളുടെ മുകുളങ്ങൾ രൂപാന്തരണം വന്ന ഇലകളായ ശൽക്കപത്രങ്ങളാൽ പൊതിഞ്ഞിരിക്കുന്നു. മിക്ക ശൽക്കപത്രങ്ങളും പശപോലുള്ള പദാർത്ഥം കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇത് ഇവയ്ക്ക് കൂടുതൽ സംരക്ഷണം നൽകുന്നു. ഈ മുകുളം വളരുന്നതിനനുസരിച്ച്, ശൽക്കപത്രങ്ങൾ പൊഴിഞ്ഞുപോവുകയും അവ നിന്ന ഭാഗത്ത് അതിന്റെ തിരശ്ചീനമായി നീണ്ട കലകൾ അവശേഷിപ്പിക്കുകയും ചെയ്യുന്നു. ഈ കലകൾ ഉപയോഗിച്ച് ഒരാൾക്ക് ഏതൊരു ഇളംതണ്ടിന്റെയും വയസ്സു കണ്ടെത്താനാകും. കാരണം ഓരോ വർഷവും അവസാനിക്കുമ്പോഴേയ്ക്കും ഒരു പുതിയ മുകുളം വളരുന്നതിനാൽ ഇതിന്റെ വളർച്ച പുതിയ കൂട്ടം കലകൾ ഉണ്ടാകുന്നതിനു കാരണമാകുന്നു. എന്നാൽ പഴയ ചില്ലകളിലെ നിരന്തരമുള്ള വളർച്ച കുറച്ചു വർഷങ്ങൾക്കകം ഈ കലകളെ കുറച്ചുവർഷങ്ങൾക്കകം മായ്ച്ചുകളയാനിടയാക്കുന്നു. ആയതിനാൽ പഴയ കാണ്ഡങ്ങളുടെ പ്രായം കണ്ടുപിടിക്കാൻ ഈ വഴി പ്രയാസമാകും.

വളരെ സസ്യങ്ങളിലും മുകുളത്തിനു സംരക്ഷണത്തിനായി ശൽക്കപത്രങ്ങൾ ഉണ്ടാകുന്നില്ല. അതിനാൽ ഇത്തരം മുകുളത്തെ നഗ്നമുകുളം എന്നു വിളിക്കുന്നു. ഇവയിൽ കാണപ്പെടുന്ന പൂർണ്ണവികാസം പ്രാപിച്ചിട്ടില്ലാത്ത മുകുളങ്ങൾക്ക് കൂടുതൽ രോമങ്ങൾ കാണാനാകും.

വിവിധയിനം മുകുളങ്ങൾ തിരുത്തുക

 
Plant Buds classification

File:Acer pseudoplatanus buds 01.jpg|Acer pseudoplatanus buds File:Alnus glutinosa bud 2.jpg|Alnus glutinosa bud File:Fagus sylvatica bud.jpg|Fagus sylvatica bud File:Tilia platyphallos bud.jpg|Tilia platyphyllos File:Carpinus betulus bud.jpg|Carpinus betulus bud File:Buds of Fraxinus excelsior 03.jpg| Black bud of Fraxinus excelsior (European ash) File:Bud1web.jpg|On the left is an opening inflorescence bud, that will develop like the one to the right. File:Flower bud of Sunflower - Helianthus.JPG|Flower bud of Sunflower, not yet bloomed into a full-size flower </gallery>

അവലംബം തിരുത്തുക

References തിരുത്തുക

"https://ml.wikipedia.org/w/index.php?title=മുകുളം&oldid=2214979" എന്ന താളിൽനിന്ന് ശേഖരിച്ചത്