മുംബൈ ഹൈ
മുംബൈ തീരത്തു നിന്ന് ഏകദേശം തൊണ്ണൂറ് നോട്ടിക്കൽ മൈൽ ദൂരത്തു പുറം കടലിൽ സ്ഥിതി ചെയ്യുന്ന ഒരു എണ്ണപ്പാടമാണ് മുംബൈ ഹൈ. രണ്ടു ബ്ലോക്കുകൾ ആയി ഈ എണ്ണപ്പാടത്തെ തിരിച്ചിരിക്കുന്നു, മുംബൈ ഹൈ നോർത്തും സൗത്തും.
മുംബൈ ഹൈ | |
---|---|
Country | ഭാരതം |
Region | Gulf of Khambhat |
Location | മുംബൈ തീരപ്രദേശം |
Offshore/onshore | പുറം കടൽ |
Coordinates | 19°25′00″N 71°20′00″E / 19.41667°N 71.33333°E |
Operator | ONGC |
Field history | |
Discovery | 1965 |
Start of production | 1974 |
Production | |
Current production of oil | 2,05,000 barrels per day (~1.02×10 7 t/a) |
Year of current production of oil | 2017 |
ഖംഭാത് ഉൾക്കടലിൽ സമുദ്ര പര്യവേഷണം നടത്തിയ റഷ്യൻ-ഭാരതീയ സംഘമാണ് മുംബൈ ഹൈ കണ്ടു പിടിക്കുന്നത്. 1974-ൽ ആയിരുന്നു ഈ കണ്ടു പിടുത്തം നടന്നത്. ഇതിനെ തുടർന്ന് മറ്റു പ്രദേശങ്ങളിലും എണ്ണ നിക്ഷേപം കണ്ടെത്തി.