ഓയിൽ ആന്റ് നാച്ചുറൽ ഗാസ് കോർപ്പറേഷൻ

(Oil and Natural Gas Corporation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ പൊതുമേഖലയിലുള്ള പെട്രോളിയം കമ്പനികളിലൊന്നാണ് ഓയിൽ ആന്റ് നാച്ചുറൽ ഗാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി.) (Oil and Natural Gas Corporation Limited). ഇന്ത്യയിലെ അസംകൃത എണ്ണ ഉല്പാദനത്തിന്റെ 77%-ഉം പ്രകൃതി വാതക ഉല്പാദനത്തിന്റെ 81%-ഉം ഒ.എൻ.ജി.സി.-യുടെ സംഭാവനയാണ്. ഫോർച്ചുൺ ഗ്ലോബൽ 500 പട്ടികയിൽ 335-ആം സ്ഥാനത്താണ് ഈ കമ്പനി. 1956 ഓഗസ്റ്റ് 14-ന് ഇതിനെ ഒരു കമ്മീഷനായി (സർക്കാർ ഏജൻസി) പ്രഖ്യാപിച്ചു. കമ്പനിയുടെ 74.14% ഇക്വിറ്റി സ്റ്റേക്ക്സ് ഇന്ത്യൻ സർക്കാരിന്റേതാണ്.

Oil and Natural Gas Corporation Limited
പി.എസ്.യു
വ്യവസായംപെട്രോളിയം, വാതകം
സ്ഥാപിതം1956
ആസ്ഥാനം ഡെഹ്രാഡൂൺ, ഇന്ത്യ
പ്രധാന വ്യക്തി
രാധെ എസ്. ശർമ, ചെയർമാൻ, എം.ഡി.
വരുമാനം US$ 24.032 billion (2008)
US$ 4.934 billion (2008)
ജീവനക്കാരുടെ എണ്ണം
34,000
വെബ്സൈറ്റ്www.ongcindia.com

പെട്രോളിയം കണ്ടെത്തലിലും ഉല്പാദനത്തിലും ഏർപ്പെട്ടിരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണിത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 30%-ഓളം ഇത് ഉല്പാദിപ്പിക്കുന്നു. ഇന്ത്യയിലെ 11,000 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പൈപ്പ്‌ലൈനുകൾ കമ്പനി പ്രവർത്തിക്കുന്നു. 2007 മെയ് വരെ മാർക്കറ്റ് കാപ്പിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായിരുന്നു ഇത്.