മീൻകുന്ന് കടപ്പുറം
ഇന്ത്യയിലെ കേരളത്തിലെ കണ്ണുർ ജില്ലയിലെ ബീച്ച്
(മീൻകുന്ന് ബീച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
11°54′43.77″N 75°19′11.04″E / 11.9121583°N 75.3197333°E
കണ്ണൂർ ജില്ലയിലെ മനോഹരമായ ഒരു കടൽത്തീരമാണ് മീൻകുന്ന് കടപ്പുറം. ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. കണ്ണൂർ ജില്ലാ ആസ്ഥാനത്തുനിന്നും 10 കിലോമീറ്റർ അകലെ അഴീക്കോട് ഗ്രാമത്തിലാണ് ഈ കടൽത്തീരം. കണ്ണൂർ പട്ടണത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള പയ്യമ്പലം ബീച്ചിന്റെ ഭാഗമാണ് മീൻകുന്ന് ബീച്ച്.
പേരിനു പിന്നിൽ
തിരുത്തുകമീൻ, കുന്ന് എന്നീ മലയാള പദങ്ങൾ ചേർന്നാണ് മീൻകുന്ന് എന്ന പേര് ഉണ്ടായത്.
എത്തിച്ചേരാൻ
തിരുത്തുകമീൻകുന്ന് കടപ്പുറത്ത് നിന്ന് 12 കിലോമീറ്റർ ദൂരത്തുള്ള കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നിന്നോ അഞ്ച് കിലോമീറ്റർ ദൂരത്തുള്ള ചിറയ്ക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്നോ ഇങ്ങോട്ട് ഓട്ടോറിക്ഷ വഴി എത്തിച്ചേരാവുന്നതാണ്. ഏകദേശം 30km ദൂരെയുള്ള കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്ത വിമാനത്താവളം. [1]
ചിത്രശാല
തിരുത്തുക-
മീൻകുന്ന് ബീച്ച്
അവലംബം
തിരുത്തുക- ↑ "Meenkunnu beach info in the official website of the department of tourism, Govement of Kerala". Archived from the original on 2009-11-30. Retrieved 2009-11-11.
ഇതും കാണുക
തിരുത്തുകMeenkunnu Beach എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.