മത്സ്യബന്ധനത്തൊഴിലാളി

(മീൻപിടുത്തക്കാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ജലസഞ്ചയത്തിൽ നിന്ന് മീനുകളെയോ മറ്റ് ജലജീവികളെയോ പിടിക്കുകയോ കക്ക ശേഖരിക്കുകയോ ചെയ്യുന്ന വ്യക്തിയെയാണ്[1] മീൻപിടുത്തക്കാരൻ എന്ന് വിളിക്കുന്നത്. ഇത് സ്ത്രീയാണെങ്കിൽ മീൻപിടുത്തക്കാരി എന്നു വിളിക്കാം. മത്സ്യബന്ധനത്തൊഴിലാളി എന്ന പദവും ഉപയോഗിക്കാറുണ്ട്.

Fisherman
A fisherman and his catch, including small sharks, hooked on hand lines miles offshore in the Seychelles
Occupation
NamesFish-harvester
Occupation type
Employment, self-employment
Activity sectors
Commercial
Description
Related jobs
fish farmer
വള്ളം കരയിലേക്ക് കയറ്റുന്ന മത്സ്യത്തൊഴിലാളികൾ. മുഴപ്പിലങ്ങാട് ബീച്ചിൽ നിന്നും

ചരിത്രം

തിരുത്തുക
 
ഈജിപ്തുകാർ മത്സ്യം കീറി ഉപ്പിലിടുന്നു.

40,000 വർഷങ്ങൾക്കുമുൻപ് പ്രാചീനശിലായുഗത്തിൽ തന്നെ മത്സ്യബന്ധനം നിലവിലുണ്ടായിരുന്നു.[2] തിയാൻ‌യുവാൻ മനുഷ്യന്റെ 40,000 വർഷം പഴക്കമുള്ള അസ്ഥി ഐസോട്ടോപ് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്ന് വ്യക്തമായത് അയാൾ സ്ഥിരമായി ശുദ്ധജലമത്സ്യങ്ങൾ ഭക്ഷിച്ചിരുന്നു എന്നാണ്.[3][4] പര്യവേഷണത്തിലൂടെ കണ്ടെത്തിയ കക്കത്തോടിന്റെ കൂനകൾ,[5] മീൻ മുള്ളുകൾ ഗുഹാചിത്രങ്ങൾ എന്നിവ കടൽ മത്സ്യങ്ങൾക്ക് ഭക്ഷണത്തിലുണ്ടായിരുന്ന പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു.

പുരാതനകാലത്ത് നൈൽ നദിക്കരയിൽ ജീവിച്ചിരുന്നവർ അപ്പോൾ പിടിച്ച മത്സ്യങ്ങളെക്കൂടാതെ ഉണക്കിയ മത്സ്യങ്ങളും കഴിച്ചിരുന്നു.[6] ഇന്ത്യയിൽ പാണ്ഡ്യന്മാർ ബി.സി. ഒന്നാം നൂറ്റാണ്ടിൽ തന്നെ മുത്ത് ശേഖരിച്ചിരുന്നു. തൂത്തുക്കുടിയിലെ ഇവരുടെ തുറമുഖം കടലിൽ മുങ്ങി മുത്ത് ശേഖരിക്കുന്നതിന് പ്രശസ്തമായിരുന്നു. കടൽ മത്സ്യങ്ങൾ ഗ്രീക്ക് സംസ്കാരത്തിന്റെയും പ്രധാന ഭാഗമായിരുന്നു.[7] കലയിൽ മത്സ്യബന്ധനം അധികം പ്രത്യക്ഷപ്പെടാത്തത് ഈ മേഖലയുടെ സാമൂഹിക സ്ഥിതി താഴ്ന്നതായിരുന്നു എന്ന് സൂചിപ്പിക്കുന്നു. റോമിലെ മത്സ്യബന്ധനം സംബന്ധിച്ച മൊസൈക്കുകൾ ലഭ്യമാണ്.[8] പെറുവിലെ മോച്ചെ ജനത മൺ പാത്രങ്ങളിൽ മീൻപിടുത്തക്കാരെ ചിത്രീകരിച്ചിരുന്നു.[9]

മത്സ്യബന്ധനത്തൊഴിലാളികൾ

തിരുത്തുക
 
കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളി

എഫ്.എ.ഒ.യുടെ കണക്കനുസരിച്ച് 3.8 കോടി മത്സ്യത്തൊഴിലാളികളോ മത്സ്യക്കൃഷിക്കാരോ ആണ് 2002-ൽ ഉണ്ടായിരുന്നത്. 1970-ലെ സംഖ്യയുടെ മുന്നിരട്ടിയാണിത്. ഇതിൽ 74% പേർ മീൻ പിടുത്തത്തിലും 26% പേർ മത്സ്യക്കൃഷിയിലുമാണ് ഏർപ്പെട്ടിരുന്നത്.[10]

വിനോദത്തിനായി മീൻ പിടിക്കുന്നവർ

തിരുത്തുക

ആഹ്ലാദത്തിനോ മത്സരത്തിനോ മത്സ്യബന്ധനം നടത്താറുണ്ട്. ചൂണ്ട ഉപയോഗിച്ചാണ് സാധാരണഗതിയിൽ വിനോദത്തിനായി മത്സ്യബന്ധനം നട‌ത്തുന്നത്.

സുരക്ഷാപ്രശ്നങ്ങൾ

തിരുത്തുക
 
മത്സ്യബന്ധനനൗകയെ സഹായിക്കാനെത്തിയ ഹെലിക്കോപ്റ്റർ

മത്സ്യബന്ധനം വളരെ അപകടം പിടിച്ച തൊഴിലാണ്. 1992-നും 1999-നും ഇടയിൽ അമേരിക്കയിലെ fishing vesselമത്സ്യബന്ധനനൗകകളിൽ ഒരുവർഷം ശരാശരി 78 ആൾക്കാർ മരണമടഞ്ഞിരുന്നു. അപകടത്തിനുള്ള പ്രധാന കാരണങ്ങൾ:[11]

  • അടിയന്തരഘട്ട‌ങ്ങൾക്കായി വേണ്ടരീതിയിൽ തയ്യാറെടുക്കാതിരിക്കുക
  • നൗകകൾ ശരിയായ രീതിയിൽ അറ്റകുറ്റപ്പണി നടത്തതിരിക്കുകയും സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തതയും
  • സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള അജ്ഞത

സുരക്ഷ വർദ്ധിപ്പിക്കാനുള്ള പല ശ്രമങ്ങളും മത്സ്യബന്ധനത്തൊഴിലാളികളുടെ എതിർപ്പുമൂലം പരാജയപ്പെടാറുണ്ട്.[11]

വിവിധതരം മീൻ പിടുത്തകാർ

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. 45-3011 Fishers and Related Fishing Workers Archived 2009-03-02 at the Wayback Machine. US Department of Labor
  2. African Bone Tools Dispute Key Idea About Human Evolution National Geographic News article.
  3. Yaowu Hu Y, Hong Shang H, Haowen Tong H, Olaf Nehlich O, Wu Liu W, Zhao C, Yu J, Wang C, Trinkaus E and Richards M (2009) "Stable isotope dietary analysis of the Tianyuan 1 early modern human" Archived 2015-09-24 at the Wayback Machine. Proceedings of the National Academy of Sciences, 106 (27) 10971-10974.
  4. First direct evidence of substantial fish consumption by early modern humans in China PhysOrg.com, 6 July 2009.
  5. Coastal Shell Middens and Agricultural Origins in Atlantic Europe.
  6. Fisheries history: Gift of the NilePDF
  7. "Marine Fisheries and the Ancient Greek Economy by Ephraim Lytle, p.3&4". Archived from the original on 2013-06-16. Retrieved 2013-07-16.
  8. Image of fishing illustrated in a Roman mosaic Archived 2011-07-17 at the Wayback Machine..
  9. Berrin, Katherine & Larco Museum. The Spirit of Ancient Peru:Treasures from the Museo Arqueológico Rafael Larco Herrera. New York: Thames and Hudson, 1997.
  10. FAO: Fishing people. Retrieved 7 July 2008.
  11. 11.0 11.1 FAO Profile for the USA Archived 2012-11-13 at Archive-It

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Fields, Leslie Leyland (editor) (2002) Out On The Deep Blue: Women, Men, and the Oceans They Fish. St. Martin's Press. ISBN 978-0-312-27726-0
  • Jones, Stephen (2001) Working Thin Waters: Conversations with Captain * Lawrence H. Malloy, Jr. University Press of New England. ISBN 978-1-58465-103-1

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മത്സ്യബന്ധനത്തൊഴിലാളി&oldid=4077073" എന്ന താളിൽനിന്ന് ശേഖരിച്ചത്