മീശ (നോവൽ)
1950കൾക്ക് മുൻപുള്ള കേരളീയ ജാതീയ ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന എസ്. ഹരീഷ്[1] രചിച്ച നോവലാണ് മീശ. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ പ്രസിദ്ധീകരിച്ചുവന്നത്. മൂന്നു ലക്കം കഴിഞ്ഞപ്പോൾ ചില ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്നു നോവൽ പ്രസിദ്ധീകരണം നിർത്തി. പിന്നീട് ഡി.സി.ബുക്സ് പുസ്തകമായി പ്രസിദ്ധീകരിച്ചു.
നോവൽ പിൻവലിക്കൽ
തിരുത്തുകനോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഹിന്ദു സ്ത്രീകൾ ലൈംഗികതയ്ക്ക് വേണ്ടിയാണ് കുളിച്ച് നല്ല വസ്ത്രം ധരിച്ച് അമ്പലത്തിൽ പോകുന്നതെന്ന പ്രസ്താവനയാണ് പ്രതിഷേധത്തിന് കാരണമായത്. മാത്രമല്ല നാലഞ്ച് ദിവസം, അതായത് ആർത്തവകാലത്ത് ഇവർ അമ്പലത്തിൽ പോകാതിരിക്കുന്നത് ഇക്കാലത്ത് തങ്ങൾ അതിന് തയ്യാറല്ല എന്നതുകൊണ്ടുമാണ് എന്നാണ് നോവലിൽ പരാമർശിക്കുന്നത്. ആ സംഭാഷണം ക്ഷേത്രവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ച് യോഗക്ഷേമസഭ, ബി.ജെ.പി., ഹിന്ദു ഐക്യവേദി, എൻ.എസ്.എസ്. തുടങ്ങിയ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഹിന്ദു സംഘടനകളുടെ ആക്രമണഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള ശ്രമത്തേയും തുടർന്നാണ് എഴുത്തുകാരൻ നോവൽ പിൻവലിച്ചത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ പ്രസിദ്ധീകരിച്ചുവന്നത്. [2][3]
പുസ്തക രൂപത്തിൽ
തിരുത്തുകപിൻവലിക്കലിനെത്തുടർന്ന് ഡി.സി. ബുക്സ് നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.
കോടതിയിൽ
തിരുത്തുകപുസ്തകങ്ങൾ നിരോധിക്കുന്നത് ആശയങ്ങളുടെ പ്രവാഹത്തെ പ്രതികൂലമായി ബാധിക്കുമെന്ന്, നോവലിന്റെ പ്രസിദ്ധീകരണം വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാല്പര്യഹർജി പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടിരുന്നു.[4] ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര ഉൾപ്പെടുന്ന ബഞ്ചിന്റെ 2018 സെപ്റ്റംബർ 5-ലെ വിധിയിലൂടെ സുപ്രീം കോടതി മീശ എന്ന നോവൽ നിരോധിക്കണമെന്നുള്ള ആവശ്യം തള്ളിക്കളഞ്ഞു.[5] ഏതെങ്കിലും ഒരു ഭാഗം വച്ചല്ല ഒരു കൃതിയെ വിലയിരുത്തേണ്ടതെന്നും, എഴുത്തുകാരന്റെ ഭാവനയെ തടയേണ്ടതില്ലെന്നും വിലയിരുത്തി.
പുരസ്‌കാരങ്ങൾ
തിരുത്തുകമീശയുടെ ഇംഗ്ലീഷ് പരിഭാഷയായ മ്‌സ്റ്റാഷ് 2020-ൽ 25 ലക്ഷം ഇന്ത്യൻ രൂപ പാരിതോഷികമുള്ള ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിന് അർഹമായി [6]. ഇംഗ്ലീഷ് പരിഭാഷ നിർവ്വഹിച്ചത് പ്രവാസി മലയാളിയായ ജയശ്രീ കളത്തിൽ ആണ്. വിവർത്തകയ്ക്ക് ജെ.സി.ബിയുടെ പത്തുലക്ഷം രൂപ പാരിതോഷികം ഉണ്ട്. 2019-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [7].
അവലംബം
തിരുത്തുക- ↑ വി. വിജയകുമാർ (6 ജനുവരി 2020). "വിശ്വവിഖ്യാതമായ മീശ". സമകാലിക മലയാളം വാരിക. 23 (32): 95. Retrieved 11 ജനുവരി 2020.
- ↑ http://www.mathrubhumi.com/news/kerala/s-harish-withdraws-novel-1.2990688
- ↑ https://www.manoramaonline.com/news/latest-news/2018/07/21/s-hareesh-withdraw-novel-meesha.html
- ↑ http://www.deshabhimani.com/news/kerala/supreme-court-statement-on-meesha-novel/741650
- ↑ "'മീശ' നോവൽ നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി തളളി". Manoramanews. Archived from the original on 2018-09-05. Retrieved 2018-09-06.
- ↑ https://www.mangalam.com/news/detail/438125-latest-news-s-hareesh-bags-jcb-literature-award.html
- ↑ "മികച്ച നോവൽ മീശ; കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". 15 ഫെബ്രുവരി 2021. Archived from the original on 2021-02-15. Retrieved 15 ഫെബ്രുവരി 2021.