മീനാക്ഷി ബാനർജി
ഒരു ഇന്ത്യൻ സയനോബാക്ടീരിയോളജിസ്റ്റാണ് മീനാക്ഷി ബാനർജി. ഇപ്പോൾ ടെക്സസിലെ ഹ്യൂസ്റ്റണിലുള്ള [1] അപ്ലൈഡ് ആൽഗൽ റിസർച്ച് സെന്ററിന്റെ മേധാവിയായി പ്രവർത്തിക്കുന്നു. ഭോപ്പാലിലെ ബർക്കത്തുള്ള സർവകലാശാലയുടെ ബയോസയൻസ് വിഭാഗത്തിന്റെ മുൻ മേധാവിയാണ് അവർ.
മീനാക്ഷി ബാനർജി | |
---|---|
ദേശീയത | ഇന്ത്യൻ |
അറിയപ്പെടുന്നത് | സയനോബാക്റ്റീരിയൽ ബയോടെക്നോളജി |
വിദ്യാഭ്യാസം
തിരുത്തുകഅസൻസോളിലെ ലോറിറ്റോയിലെ ഐറിഷ് കോൺവെന്റിൽ നിന്ന് മീനാക്ഷി ബാനർജി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് റാഞ്ചി സർവകലാശാലയിലെ നിർമ്മല കോളേജിൽ നിന്ന് ബിരുദവും ബനാരസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വനിതാ കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. [2]
കരിയർ
തിരുത്തുകമീനാക്ഷി ബാനർജി 1989 ൽ ബർക്കത്തുള്ള സർവകലാശാലയിൽ അധ്യാപകയായി ചേർന്നു. 1997 ൽ റീഡറും 2005 ൽ പ്രൊഫസറുമായി. തുടർന്ന്, സർവകലാശാലയിലെ ബയോസയൻസ് വിഭാഗം മേധാവിയായി. [3]
അംഗീകാരം
തിരുത്തുക2010 -ലെ ഡോ. കെ.എൻ. കട്ജു സംസ്ഥാനതല ശാസ്ത്ര അവാർഡ് ഉൾപ്പെടെ വിവിധ അവാർഡുകൾ മീനാക്ഷി ബാനർജിക്ക് ലഭിച്ചിട്ടുണ്ട്. [4]
നാഷണൽ അക്കാദമി ഓഫ് സയൻസസ് ഇന്ത്യയുടെ ആജീവനാന്ത അംഗമാണ് മീനാക്ഷി ബാനർജി. [5]
അപൂർവ ഇനം ഔഷധ സസ്യങ്ങളുടെ പ്രചാരണത്തിനും മരുഭൂമികൾ ഉൾപ്പെടെയുള്ള വ്യത്യസ്ത ആവാസവ്യവസ്ഥകളിൽ നിന്നുള്ള തനതായ സയനോ ബാക്ടീരിയകളെക്കുറിച്ചുള്ള വിപുലമായ ഗവേഷണത്തിലും ഏർപ്പെടുന്നു. [6]
അവലംബം
തിരുത്തുക- ↑ "Dr. Meenakshi Bhattacharjee". mbb3.web.rice.edu.
- ↑ "Women in Science - IAS Initiative" (PDF). Retrieved 13 March 2014.
- ↑ "Barkatullah University Profile" (PDF). Archived from the original (PDF) on 23 January 2013. Retrieved 13 March 2014.
- ↑ "Madhya Pradesh government announces names of science awardees". The Times of India.indiatimes.com. 2012-08-25. Retrieved 2014-03-14.
- ↑ "The National Academy of Sciences, India - Life Members". Nasi.org.in. Archived from the original on 2014-03-13. Retrieved 2014-03-14.
- ↑ "Barkatullah University Profile" (PDF). Archived from the original (PDF) on 23 January 2013. Retrieved 13 March 2014.