ലാമിയേസീ സസ്യകുടുംബത്തിലെ ചതുപ്പ് പ്രദേശങ്ങളിൽ പടർന്ന് വളരുന്ന ഒരംഗമാണ് മീനങ്ങാണി.(ശാസ്ത്രീയ നാമം:Platostoma hispidum)[1] ഇലകൊഴിയും ഈർപ്പവനങ്ങളിലെ പുൽ‌പ്പരപ്പുകളിലും തരിശുഭൂമികളിലും വളരുന്നു. ഇന്തോ-മലീഷ്യയിൽ കണ്ടുവരുന്നു. 5-30 സെ മീ വരെ വളരുന്ന ഇതിന്റെ രോമാവൃതമായ തണ്ടുകൾ നേരിയതും നാലു കോണുകൾ ഉള്ളവയുമാണ്. ദന്തുരമായ ഇലകൾ വീതികുറഞ്ഞ് നീണ്ടവയും തണ്ടുള്ളവയുമാണ്. നേരിയ പിങ്ക് നിറത്തിലുള്ള പൂവുകൾ വൃത്താകൃതിയിലുള്ള തലപ്പുകളിലാണ് വിരിയുന്നത്.[2] ഇതിന്റെ പൂക്കൾക്ക് മീനിന്റെ കണ്ണിനോട് സാദൃശ്യമുണ്ട്.[3]

മീനങ്ങാണി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. hispidum
Binomial name
Platostoma hispidum

ഔഷധ ഉപയോഗം

തിരുത്തുക

പാമ്പ് വിഷത്തിന് ഇത് അരച്ച് പുരട്ടുകയും അകത്ത് കഴിക്കുകയും ചെയ്യുന്നു. നേത്ര രോഗങ്ങൾ, ഉറക്കമില്ലായ്മ, മുറിവ്, ചുട്ടു നീറ്റൽ എന്നീ രോഗങ്ങൾക്കും ഇത് ഫലപ്രദമായ ഔഷധമാണ്. ഒപ്പം ഇത് മുലപ്പാൽ വർദ്ധിനികൂടിയാണ്.

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :തികതം, തുവരം, മധുരം

ഗുണം :ലഘു

വീര്യം :ശീതം

വിപാകം :കടു


ഔഷധയോഗ്യഭാഗം

തിരുത്തുക

സമൂലം

  1. "Platostoma hispidum (L.) A.J.Paton — The Plant List". www.theplantlist.org. Retrieved 2019-01-16.
  2. "Platostoma hispidum - Hairy Gomphrena". www.flowersofindia.net. Retrieved 2019-01-16.
  3. https://indiabiodiversity.org/species/show/263469

[1]

  1. ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=മീനങ്ങാണി&oldid=3253640" എന്ന താളിൽനിന്ന് ശേഖരിച്ചത്