വളരെ അധികം പ്രചാരമുള്ള ഒരു സൗജന്യ ഫയൽ ഷെയറിംഗ് വെബ്‌സൈറ്റ് ആണ് മീഡിയ ഫയർ(Media Fire). 2006-ൽ പ്രവർത്തനം ആരംഭിച്ച ഈ വെബ്സൈറ്റ് ഇപ്പോൾ ദിനംപ്രതി ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നു[1]. അമേരിക്കയിലെ ടെക്സാസ് ആണ് ഇതിന്റെ ആസ്ഥാനം.

മീഡിയാഫയർ
യു.ആർ.എൽ.MediaFire.com
മുദ്രാവാക്യംFree File Hosting Made Simple
വാണിജ്യപരം?അതെ
സൈറ്റുതരംFile Hosting/Sharing Service
രജിസ്ട്രേഷൻആവശ്യമാണ്
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
അലക്സ റാങ്ക്Decrease 62 (September 2011—ലെ കണക്കുപ്രകാരം)
നിജസ്ഥിതിസജീവം

പ്രത്യേകതകൾ

തിരുത്തുക

സാധാരണ ഫയൽ ഷെയറിംഗ് വെബ്സൈറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഒരു ഉപയോക്താവിന് എത്ര ഫയലുകൾ വേണമെങ്കിലും അപ്‌ലോഡ്‌ ചെയ്യാം. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തോ അല്ലാതെയോ ഫയലുകൾ അപ്‌ലോഡ്‌ ചെയ്യാൻ സാധിക്കും. എന്നാൽ സൗജന്യമായി ഉപയോഗിക്കുമ്പോൾ അപ്‌ലോഡ്‌ ചെയ്യാവുന്ന ഫയലിന്റെ വലിപ്പത്തിന് പരിധി ഉണ്ട്. പരമാവധി 200എം.ബി വരെ വലിപ്പമുള്ള ഫയലുകൾ അപ്‌ലോഡ്‌ ചെയ്യാൻ സാധിക്കും. അപ്‌ലോഡ്‌ ചെയ്ത ഫയലുകൾ പാസ്സ്‌വേർഡ്‌ ഉപയോഗിച്ച് സുരക്ഷിതമാക്കുവാനും സാധിക്കും. ഫോൾഡറുകൾ ഉപയോഗിച്ച് ഫയലുകൾ ക്രമീകരിച്ച് സൂക്ഷിക്കുവാനും സംവിധാനം ഉണ്ട്. ഒരു കൂട്ടം ഫയലുകൾ ഒരു പൊതുവായ ഷെയർ കീ ഉപയോഗപ്പെടുത്തി ഷെയർ ചെയ്യുവാനും സംവിധാനം ഉണ്ട്.

ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഉപയോക്താക്കൾക്ക് ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതിന് യാതൊരു നിബന്ധനകളും ഇല്ല എന്നുള്ളതാണ്. ഒരേ സമയം എത്ര ഫയലുകൾ വേണമെങ്കിലും ഡൗൺലോഡ് ചെയ്യുവാനും അത് സാധ്യമായ പരമാവധി വേഗത്തിൽ നിർവഹിക്കുവാനും സാധിക്കും[2]. ഇന്ന് നിലവിലുള്ള മറ്റു പല പ്രമുഖ ഫയൽ ഷെയറിംഗ് വെബ്സൈറ്റുകളിലും ഈ സൗകര്യങ്ങൾ ലഭ്യമാകുന്നതിന് പണമടച്ചു അംഗത്വം നേടേണ്ടതുണ്ട്.

മീഡിയഫയർ പ്രോ എന്ന പേരിൽ പണം കൊടുത്തു നേടാവുന്ന പ്രത്യേക അംഗത്വവും ലഭ്യമാണ്. സൗജന്യ ഉപഭോക്താക്കൾക്ക് ലഭ്യമാകാത്ത പല സൗകര്യങ്ങളും ഇതിൽ ലഭ്യമാണ്.

  1. "അലക്സ.കോം സ്ഥിതിവിവരകണക്കുകൾ". Archived from the original on 2019-05-10. Retrieved 2011-09-16.
  2. മീഡിയഫയർ പര്യടനം[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

മീഡിയഫയർ പ്രത്യേകതകൾ, യൂട്യൂബ് വീഡിയോ

"https://ml.wikipedia.org/w/index.php?title=മീഡിയാഫയർ&oldid=4146078" എന്ന താളിൽനിന്ന് ശേഖരിച്ചത്