മിൽഡ്രഡ് ഹാരിസ്
മിൽഡ്രഡ് ഹാരിസ് (ജീവിതകാലം: നവംബർ 29, 1901 - ജൂലൈ 20, 1944) ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ ചലച്ചിത്ര ലോകത്തു പ്രവർത്തിച്ചിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു.[1] ഒരു ബാലനടിയായി ഏകദേസം 11 വയസ് പ്രായമുള്ളപ്പോൾ ചലച്ചിത്രമേഖലയിൽ അരങ്ങേറ്റംകുറിച്ച മിൽഡ്രഡ് ഹാരിസ് ചാർലി ചാപ്ലിന്റെ ആദ്യ പത്നി കൂടിയായിരുന്നു.
മിൽഡ്രഡ് ഹാരിസ് | |
---|---|
ജനനം | ഷയേൻ, വയോമിങ്, യു.എസ്. | നവംബർ 29, 1901
മരണം | ജൂലൈ 20, 1944 ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്. | (പ്രായം 42)
തൊഴിൽ | നടി |
സജീവ കാലം | 1912–1944 |
ജീവിതപങ്കാളി(കൾ) | Everett Terrence McGovern
(m. 1924; div. 1929) |
കുട്ടികൾ | 2 |
ആദ്യകാലം
തിരുത്തുകവയോമിങ്ങിലെ ഷയേനിൽ ഒരു ടെലിഗ്രാഫ് ഓപ്പറേറ്ററായ ഹാരി ഹാരിസിന്റെയും അദ്ദേഹത്തിന്റെ പത്നിയായിരുന്ന അന്ന പാർസൺസ് ഫൂട്ടെയുടെയും പുത്രിയായി മിൽഡ്രഡ് ഹാരിസ് ജനിച്ചു. 1912 ൽ ഫ്രാൻസിസ് ഫോർഡും തോമസ് എച്ച്. ഇൻസും സംവിധാനം ചെയ്ത ദ പോസ്റ്റ് ടെലിഗ്രാഫർ എന്ന വെസ്റ്റേൺ ഹ്രസ്വ ചിത്രത്തിലൂടെ തന്റെ പതിനൊന്നാമത്തെ വയസ്സിൽ ഹാരിസ് ആദ്യമായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു. പലപ്പോഴും ബാലതാരം പോൾ വില്ലിസിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്ന അവർ വിവിധ ബാല വേഷങ്ങളിലൂടെ ചലച്ചിത്രരംഗത്ത് തുടർന്നു.1914-ൽ ദി ഓസ് ഫിലിം മാനുഫാക്ചറിംഗ് കമ്പനി ദി മാജിക് ക്ലോക്ക് ഓഫ് ഓസ് എന്ന ചിത്രത്തിലെ ഫ്ലഫ്, ഹിസ് മജസ്റ്റി, ദ സ്കെയർക്രോ ഓഫ് ഓസ് എന്ന ചിത്രത്തിലെ ബട്ടൺ-ബ്രൈറ്റ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ മിൽഡ്രഡ് ഹാരിസുമായി കരാറിലേർപ്പെട്ടു. 1916 ൽ, പതിനഞ്ചാമത്തെ വയസ്സിൽ, ഗ്രിഫിത്തിന്റെ ഇൻടോളറൻസ് എന്ന ഇതിഹാസ ചിത്രത്തിൽ അവർ ഒരു അന്തഃപുര വനിതയായി പ്രത്യക്ഷപ്പെട്ടു.
1920 കളിൽ, ബാലനടിയെന്ന നിലയിൽനിന്ന് ഹാരിസ് നായികാ കഥാപാത്രങ്ങളിലേയ്ക്ക് ചുവടു വയ്ക്കുകയും പ്രമുഖ നടന്മാരായ കോൺറാഡ് നാഗൽ, ചാർലി ചേസ്, മിൽട്ടൺ സിൽസ്, ലയണൽ ബാരിമോർ, റോഡ് ലാ റോക്വെ, മൂർ സഹോദരന്മാരായ ഓവൻ, ടോം എന്നിവരോടൊപ്പം അഭിനയിക്കുകയും ചെയ്തു. ഫ്രാങ്ക് കാപ്രയുടെ 1928 ലെ നിശബ്ദ നാടകീയ ചലച്ചിത്രമായ ദ പവർ ഓഫ് പ്രസ്സിൽ ഡഗ്ലസ് ഫെയർബാങ്ക്സ്, ജൂനിയർ, ജോബിന റാൽസ്റ്റൺ എന്നിവരോടൊപ്പം അഭിനയിച്ചു. അതേ വർഷം തന്നെ യൂണിവേഴ്സൽ പിക്ചേഴ്സിന്റെ ആദ്യ ശബ്ദ ചിത്രമായ മെലഡി ഓഫ് ലവ് എന്ന ചിത്രത്തിൽ വാൾട്ടർ പിഡ്ജോണിനൊപ്പം വേഷമിട്ടു.[2]
അവലംബം
തിരുത്തുക- ↑ Associated Press (July 21, 1944). "Mildred Harris Dies In West". St. Petersburg Times. Retrieved 2012-11-25.
... actress in the silent film days, and first wife of Comedian Charles Spencer Chaplin, died yesterday of pneumonia which followed a major abdominal operation....
{{cite news}}
: Cite has empty unknown parameter:|coauthors=
(help) - ↑ "Mildred Harris, First Wife of Chaplin, Succumbs". Los Angeles Examiner. 21 July 1944. p. 3.