ജോബിന റാൽസ്റ്റൺ
ജോബിന റാൽസ്റ്റൺ (ജനനം, ജോബിന ലാൻകാസ്റ്റർ റോൾസ്റ്റൺ, നവംബർ 21, 1899[1] - ജനുവരി 22, 1967) ഒരു അമേരിക്കൻ നാടക, ചലച്ചിത്ര നടിയായിരുന്നു. 1927 ൽ ആദ്യത്തെ ഓസ്കാർ പുരസ്കാരം നേടിയ വിംഗ്സ് എന്ന സിനിമയിലെ മുഖ്യ കഥാപാത്രമായി അഭിനയിച്ചെങ്കിലും ഹാരോൾഡ് ലോയ്ഡിനൊപ്പം ഏഴ് സിനിമകളിൽ തന്മയത്വമാർന്ന അഭിനയം കാഴ്ച്ചവച്ചതിലൂടെയാണ് ഒരുപക്ഷേ ഇന്ന് അവർ ഏറ്റവും കൂടുതലായി ഓർമ്മിക്കപ്പെടുന്നത്.
ജോബിന റാൽസ്റ്റൺ | |
---|---|
ജനനം | ജോബിന ലാൻകാസ്റ്റർ റോൾസ്റ്റൺ നവംബർ 21, 1899 |
മരണം | ജനുവരി 22, 1967 | (പ്രായം 67)
അന്ത്യ വിശ്രമം | സാൻ ഫെർണാണ്ടോ മിഷൻ സെമിത്തേരി |
സജീവ കാലം | 1919–1931 |
ജീവിതപങ്കാളി(കൾ) | ജോൺ കാംബെൽ (m.1917, divorced) |
ആദ്യകാലം
തിരുത്തുക1899 നവംബർ 21 ന് ടെന്നസിയിലെ[2] സൗത്ത് പിറ്റ്സ്ബർഗിൽ ജോസഫ് ലാൻകാസ്റ്റർ റോൾസ്റ്റൺ, സാറാ ഇ. കെമ്പ് റോൾസ്റ്റൺ എന്നിവരുടെ പുത്രിയായി റാൽസ്റ്റൺ ജനിച്ചു. അക്കാലത്തെ പ്രശസ്ത നടി ജോബിന ഹോലാന്റിന്റെ പേരാണ് അവർക്ക് നൽകപ്പെട്ടത്. എഡ്വേർഡ് ആംഗസ് (ജനനം 1905) എന്ന പേരിൽ അവർക്ക് ഒരു ഇളയ സഹോദരനുണ്ടായിരുന്നു.[3] ഒരു ഫോട്ടോഗ്രാഫറായിരുന്ന റാൽസ്റ്റണിന്റെ മാതാവ് ഒരു ഷോ ബിസിനസ്സ് ജീവിതത്തിന് അനുയോജ്യമായ രീതിയിൽ ശ്രദ്ധാപൂർവ്വമാണ് മകളെ വളർത്തിയത്.
1909 ൽ വിൽസൺ തിയേറ്റർ / ഓപ്പറ ഹൗസിന്റെ മഹത്തായ ഉദ്ഘാടന വേളയിൽ തന്റെ ഒൻപതാമത്തെ വയസ്സിൽ സിൻഡ്രെല്ലയുടെ വേഷം അവതരിപ്പിച്ചുകൊണ്ട് ജോബിന വേദിയിലേയ്ക്കുള്ള തന്റെ അരങ്ങേറ്റം നടത്തി. 1915 ഓടെ റാൽസ്റ്റൺ ന്യൂയോർക്കിലെ ഒരു അഭിനയ പരിശീലന വിദ്യാലയത്തിൽ ചേർന്നു. പിന്നീട് ആദ്യമായി ടു ലിറ്റിൽ ഗേൾസ് ഇൻ ബ്ലൂ എന്ന സംഗീത നൃത്ത നാടകത്തിൽ തുടക്കം കുറിച്ച അവർ ബ്രോഡ്‌വേ നാടകങ്ങളിൽ സംഘ നൃത്തം അവതരിപ്പിക്കുകയും ഗാനാലാപനം നടത്തുകയും ചെയ്തിരുന്നു.[4] ഇത് 21 വയസ്സുള്ളപ്പോൾ ബ്രോഡ്‌വേയിൽ അരങ്ങേറ്റം കുറിക്കുന്നതിനു അവരെ പ്രാപ്തയാക്കി. ഹാസ്യനടൻ മാക്സ് ലിൻഡർ വേദിയിൽ അവരുടെ പ്രകടനം വീക്ഷിക്കുകയും ഹോളിവുഡിലേക്ക് പോകാനുള്ള പ്രേരണ ചെലുത്തുകയും ചെയ്തു. അവിടെ അദ്ദേഹത്തിന്റെ നിരവധി സിനിമകളിൽ അഭിനയിക്കാൻ ഇതോടെ അവർക്ക് അവസരം ലഭിച്ചു.
അവലംബം
തിരുത്തുക
- ↑ 1900 U. S. Federal Census, Civil District 16, Marion, Tennessee, enumeration district no. 93, sheet no. 3. For unknown reasons, Ralston's birth month is listed as December 1899.
- ↑ Ellenberger, Allan R. (2001). Celebrities in Los Angeles Cemeteries: A Directory (in ഇംഗ്ലീഷ്). McFarland. p. 199. ISBN 9780786409839. Retrieved 15 October 2017.
- ↑ http://www.classicmoviehub.com/blog/classic-movie-travels-jobyna-ralston-and-south-pittsburg/
- ↑ "Jobyna Ralston, Ex-Actress, Dies". The Bridgeport Post. Connecticut, Bridgeport. Associated Press. January 23, 1967. p. 44. Retrieved October 14, 2017 – via Newspapers.com.