കർണാടക സംസ്ഥാനത്തിലെ ഉത്തര കന്നട ജില്ലയുടെ പടിഞ്ഞാറൻ തീരത്താണ് മിർജാൻ കോട്ട. (കന്നഡ:ಮಿರ್ಜಾನ್ ಕೋಟೆ). വാസ്തു സൗന്ദര്യത്തിന് പ്രശസ്തമായ ഈ കോട്ട ദേശീയ പാത 66 ഇൽ നിന്ന് 500 മീറ്ററും ഗോകർണത്ത് നിന്ന് 11 കിലോമീറ്ററും അകലെയാണ്.[1][2]

മിർജാൻ കോട്ട
Part of Uttara Kannada
Karnataka, India
Mirjan Fort, Uttara Kannada, Karnataka
കോട്ടയിൽ നിന്ന് പശ്ചിമഘട്ടത്തിന്റെ കാഴ്ച
മിർജാൻ കോട്ട is located in Karnataka
മിർജാൻ കോട്ട
മിർജാൻ കോട്ട
Coordinates 14°29′20″N 74°25′03″E / 14.4888°N 74.4175°E / 14.4888; 74.4175
തരം Fusion of Deccan and Mughal Architecture
Site information
Controlled by Government of Karnataka
Open to
the public
Yes
Condition Ruins
Site history
Built Originally built 16th century and refurbished in 17th century
Materials Laterite Stones and mud

16ആം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിനു കീഴിൽ 54 വർഷത്തോളം അധികാരത്തിലിരുന്ന ഗെർസോപ്പയിലെ ചെന്നഭൈരദേവിറാണിയാണ് മിർജാൻ കോട്ട നിർമിച്ചതെന്ന് കരുതപ്പെട്ടിരുന്നു. ചെന്നഭൈരദേവിയുടെ കാലത്ത് കർവാറിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള മിർജാൻ തുറമുഖം കുരുമുളക്, വെടിയുപ്പ്, അടക്ക എന്നിവ സൂറത്തിലേക്ക് കയറ്റി അയക്കുന്ന കേന്ദ്രമായിരുന്നു. പോർട്ടുഗീസുകാർ ചെന്നഭൈരദേവിയെ "കുരുമുളക് റാണി" എന്ന് വിളിച്ചുവന്നു. [3]

ചരിത്രം തിരുത്തുക

ഇബ്നു ബത്തൂത്തയുടെ വിവരണങ്ങളിൽ ഈ കോട്ട നവായത് സുൽത്താന്മാർ നിർമിച്ചതാണെന്ന് പറയുന്നുണ്ട്. പിന്നീട് ഇത് 1608 ൽ പുതുക്കിപ്പണിഞ്ഞു. 1608-1640 കാലത്താണ് ഇത് നിർമ്മിക്കപ്പെട്ടത് എന്നാണ് പുരാവസ്തു വകുപ്പിന്റെ അഭിപ്രായം. [1][2][4]

1552-1606 കാലത്തേക്ക് നീളുന്ന മറ്റൊരു സിദ്ധാന്തം അനുസരിച്ച്  ചെന്നഭൈരദേവിയാണ് ആദ്യം ഈ കോട്ട നിർമിച്ചത്. തുളുവ-സലുവ ഗോത്രത്തിൽപ്പെട്ട അവർ വിജയനഗരസാമ്രാജ്യത്തിന്റെ സംരക്ഷണത്തോടെ ദീർഘകാലം ഭരിച്ചു. ജൈനമത വിശ്വാസിയായ ചെന്നഭൈരദേവി നിരവധി ജൈന ബസദികൾ (കർണാടകയിലെ ജൈനക്ഷേത്രം) നിർമിച്ചു. തെക്കും വടക്കും കനറ ജില്ലകളും തെക്കൻ ഗോവയും ഉൾപ്പെട്ട അവരുടെ സാമ്രാജ്യത്തിൽ മാല്പെ, ബിദനൂർ, മിർജാൻ, ഹോനാവർ, അങ്കോള, കാർവാർ എന്നിങ്ങനെ യൂറോപ്പിലേക്ക് കുരുമുളക് കയറ്റുമതി നടന്നിരുന്ന നിരവധി തുറമുഖങ്ങളുണ്ടായിരുന്നു. തളിക്കോട്ട യുദ്ധത്തിലെ തിരിച്ചടികൾക്ക് ശേഷം ചെന്നഭൈരദേവി മിർജാൻ കോട്ടയിൽ നിന്ന് ശരവതി നദിയിലുള്ള ഒരു ദ്വീപിലെ സുരക്ഷിത സ്ഥാനത്തേക്ക് തന്റെ ആസ്ഥാനം മാറ്റി.   [5][6]

മറ്റൊരു സിദ്ധാന്തമനുസരിച്ച് ബീജാപ്പൂരിലെ ഷെരിഫ് ഉൽ മുൽക് കുംടയെ ശത്രുക്കളിൽ നിന്ന്  പ്രതിരോധിക്കാനായിട്ടാണ് ഈ കോട്ട നിർമ്മിച്ചത്.[1][2][7] വിജയനഗര സാമ്രാജ്യത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഈ കോട്ട എന്നും പറയപ്പെടുന്നുണ്ട്. ഈ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം, ബീജാപ്പൂരിലെ സുൽത്താന്മാർ ഈ കോട്ട പിടിച്ചടക്കി. ഗോവയിലെ ഗവർണറായിരുന്ന ഷെരീഫ്-ഉൽ-മുൽക്, ഈ കോട്ട പണികഴിപ്പിച്ചതോ പുനർനിർമ്മിച്ചതോ ആണെന്നും കരുതപ്പെടുന്നുണ്ട്. മിർജാൻ അവരുടെ കൊട്ടാരത്തിന്റെ ആസ്ഥാനമായിരുന്നു. [7]

1757-ൽ, മറാത്ത സാമ്രാജ്യം മിർജാൻ കോട്ട പിടിച്ചെടുത്തു. [8] 1783 മേയ് മാർച്ച് 1784 വരെയുള്ള കാലഘട്ടത്തിൽ, ബ്രിട്ടീഷുകാർ ഈ കോട്ട കീഴടക്കി . [9]

 

ഭൂമിശാസ്ത്രം തിരുത്തുക

അഗനാശിനി നദിയുടെ തീരത്ത് കുംട പട്ടണത്തിന്റെ 8 കിമീ വടക്ക് ഭാഗത്താണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. നദിയുടെ അഴിമുഖം 12 kilometres (7.5 mi) അകലെയാണ്. [10]

ഘടന തിരുത്തുക

4.1 ഹെക്ടർ (10 acres) സ്ഥലത്താണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്. ചെങ്കല്ലു കൊണ്ടാണ് നിർമ്മാണം. ഉയർന്ന മതിലുകളും കൊത്തളങ്ങളും ഒരു പ്രധാനകവാടവും മൂന്ന് ഉപ കവാടങ്ങളുമടക്കം നാലു പ്രവേശന കവാടങ്ങളുമുണ്ട്.  കോട്ടയെ ചുറ്റിയുള്ള കിടങ്ങുമായി ബന്ധപ്പെടുന്ന തുരങ്കങ്ങളാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ട നിരവധി കിണറുകൾ കോട്ടയ്ക്കകത്തുണ്ട്.   ഓരോ പ്രവേശന കവാടത്തിലും അകത്തേക്ക് പ്രവേശിക്കാനായി വീതിയേറിയ പടികളുണ്ട്. ഇരട്ട ഭിത്തിയുള്ള കോട്ടയുടെ കൊത്തളങ്ങളിൽ നിരീക്ഷണ ഗോപുരങ്ങളുണ്ടായിരുന്നു. അവ ഏതാണ്ട് ജീർണാവസ്ഥയിലായിരുന്നെങ്കിലും പുരാവസ്തു വകുപ്പ് അവ പുനർനിർമിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ കാണപ്പെടുന്ന അവശിഷ്ടങ്ങൾ രഹസ്യപാത, ദർബാർ ഹാൾ, ചന്ത എന്നിവയുടേതാണെന്ന് അനുമാനിക്കപ്പെടുന്നു. ഹിന്ദു ദൈവങ്ങളുടെ ശിലാ രൂപങ്ങൾ ഒരു വലിയ മരത്തിനു ചുവട്ടിൽ കാണാം. [11]

പുനരുദ്ധാരണ പ്രവർത്തനങ്ങൾ

1947 ആഗസ്റ്റിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഈ കോട്ടയ്ക്ക് ബ്രിട്ടീഷ് ഭരണകൂടം ധനസഹായം നൽകിയിരുന്നു. അതിനുശേഷം, അറ്റകുറ്റപ്പണികൾ ഏഎസ്ഐ ഏറ്റെടുത്തു. കോട്ടയുടെ വടക്കുവശത്തെ കൊത്തളത്തിന്റെ പുനർനിർമ്മാണം ആ പ്രദേശത്ത് കണ്ടെത്തിയ കല്ലുകൾ കൊണ്ടാണ് നടത്തിയത്. കോട്ടയ്ക്കുള്ളിലും കോട്ടമതിലിന്റെ മുകളിലും ഉണ്ടായിരുന്ന കാടുകൾ വെട്ടിത്തെളിച്ചിട്ടുണ്ട്. 2000-2001 കാലഘട്ടത്തിൽ നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ കൊത്തളങ്ങളുടെ തകർച്ച മൂലം ഉണ്ടായ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. കോട്ടയുടെ ഭിത്തിയിൽ തകർന്ന ഭാഗങ്ങൾ മിനുക്കിയ ചെങ്കല്ലുകൾ കൊണ്ട് പുനർനിർമ്മിച്ചു. കുഴിച്ചെടുക്കപ്പെട്ട എടുപ്പുകൾക്ക് വെള്ളത്തിൽ നിന്ന്  സംരക്ഷണം കൊടുക്കുകയും കല്ലുകളുടെ സന്ധികളിൽ ചാന്തു തേച്ച് ഉറപ്പിക്കുകയും ചെയ്തു. [12] [13]

പുരാവസ്തു ഗവേഷകർ തിരുത്തുക

2000-01 കാലഘട്ടത്തിൽ, എഎസ്ഐ കോട്ടയുടെ അതിർത്തികളിൽ ഖനന പ്രവർത്തനങ്ങൾ നടത്തി. ഈ ഖനനങ്ങളിൽ മധ്യകാലഘട്ടത്തിലെ യു ആകൃതിയിലുള്ള എടുപ്പിന്റെ ചുറ്റുമുള്ള കെട്ടിടങ്ങളും ഇതിനെ വലം വെച്ച് കിണറുകളുമായി തുരങ്കങ്ങൾ വഴി ബന്ധപ്പെടുന്ന കിടങ്ങും ഉൾപ്പെടെയുള്ള ചെങ്കൽ നിർമിതികൾ കണ്ടെത്താനായി. 1652ൽ കമ്മട്ടത്തിലടിച്ച, പോർട്ടുഗീസ് വൈസ്രോയിയായിരുന്ന കോണ്ഡെ ഡി സർസെഡാസുമായി ബന്ധമുള്ള എഴുത്തുകളുള്ള  സ്വർണ നാണയവും, പീരങ്കിയുണ്ടകളും ചീന കളിമൺ പാത്രങ്ങളും, ഇസ്ലാമിക് ലിഖിതങ്ങളുള്ള കളിമൺ ഫലകങ്ങളും കണ്ടെടുത്തവയിലുണ്ട്. എഎസ്ഐയുടെ രേഖകൾ സൂചിപ്പിക്കുന്നത് പ്രകാരം, സർപ്പമല്ലിക രാജവംശത്തിന്റെ നിന്നുള്ള മൺപാത്രങ്ങൾ, 50 ഇരുമ്പ് വെടിയുണ്ടകൾ, നാണയങ്ങൾ, രൂപകൽപ്പന ചെയ്ത ഭൂമി മൺപാത്രങ്ങൾ എന്നിവയും കോട്ടയിലെ ഉത്ഖനനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. [14]

ഗാലറി തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. 1.0 1.1 1.2 "Excavations - 2000-2005 – Karnataka". Fort, Mirjan, dt. Uttar Kannada. Archaeological Survey of India and National Informatics Centre. Retrieved 2010-05-24.
  2. 2.0 2.1 2.2 "Miscellany". Deccan Herald. 2010-05-24. Retrieved 2010-05-24.
  3. {{cite news}}: Empty citation (help)
  4. Naravane, M. S (1998). The maritime and coastal forts of India. APH Publishing. p. 91. ISBN 81-7024-910-4. Retrieved 2010-05-24. {{cite book}}: |work= ignored (help)
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Tribute എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Queen എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. 7.0 7.1 Bezbaruah, MadanPrasad; Dr Krishna Gopal; Phal S. Girota (2003). Fairs and Festivals of India: Andhra Pradesh, Karnataka. Gyan Pub. House. p. 381. Retrieved 2010-05-25.
  8. Buff, James Grant (1971). History of the Mahrattas. Genesis Publishing Pvt Ltd. p. xii. ISBN 81-7020-958-7. Retrieved 2010-05-25. {{cite book}}: |work= ignored (help)
  9. Gazetteer of the Bombay Presidency: Ka'nara (2 pts.). Govt. Central Press. 1883. p. 313. Retrieved 2010-05-25.
  10. Bhat, L.S.; Chandrashekhar Dhundiraj Deshpande (1988). Strategy for integrated area development: case study of North Kanara…. Concept Publishing Company. p. 28. ISBN 81-7022-198-6. Retrieved 2010-05-25. {{cite book}}: |work= ignored (help)
  11. 3,521.7 millimetres (138.65 in)
  12. "Indian archaeology: a review". Archaeological Survey of India. 1998. Retrieved 2010-05-25.
  13. "Indian Archaeology: A review" (pdf). 194. Fort Mirjan, Uttarakannada. Archaeological Survey of India. 2001. p. 260. Retrieved 2010-05-25.
  14. "Iron bullets excavated in Karnataka". Express India. Retrieved 2010-05-26.
"https://ml.wikipedia.org/w/index.php?title=മിർജാൻ_കോട്ട&oldid=3257599" എന്ന താളിൽനിന്ന് ശേഖരിച്ചത്