മിസ്റ്റർ ബീൻ

ഒരു ബ്രിട്ടീഷ് ഹാസ്യ ടെലിവിഷൻ പരമ്പര

മിസ്റ്റർ ബീൻ ഒരു ബ്രിട്ടീഷ് ഹാസ്യ ടെലിവിഷൻ പരമ്പരയായിരുന്നു. അര മണിക്കൂർ ദൈർഘ്യമുള്ള 14 എപ്പിസോഡുകൾ അടങ്ങുന്ന ഇതിലെ പ്രധാന കഥാപാത്രമായ മിസ്റ്റർ ബീനിനെ അവതരിപ്പിച്ചത് റോവാൻ അറ്റ്കിൻസണാണ്. റോവാൻ അറ്റ്കിൻസൺ, റോബിൻ ഡ്രിസ്കോൾ, റിച്ചാർഡ് കർട്ടിസ്, ബെൻ എൽട്ടൺ എന്നിവരാണ് രചയിതാക്കൾ. ആദ്യ എപ്പിസോഡായ "മിസ്റ്റർ ബീൻ" 1990 ജനുവരി 1നും, അവസാന എപ്പിസോഡായ "ദി ബെസ്റ്റ് ബിറ്റ്സ് ഓഫ് മിസ്റ്റർ ബീൻ" 1995 ഡിസംബർ 15-നും സംപ്രേഷണം ചെയ്യപ്പെട്ടു. സർവകലാശാലയിലായിരിക്കുമ്പോഴാണ് അറ്റ്കിൻസൺ ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. "മുതിർന്ന മനുഷ്യന്റെ ശരീരമുള്ള കുട്ടി" എന്നാണ് അറ്റ്കിൻസൺ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.[1] നിത്യജീവിതത്തിലെ ജോലികൾ ചെയ്ത് തീർക്കുവാൻ ശ്രമിക്കുന്നതിനിടയിൽ ഏകാകിയായ മിസ്റ്റർ ബീൻ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ പരമ്പരയിൽ ഹാസ്യരൂപത്തിൽ ചിത്രീകരിച്ചിരിക്കുന്നു.

Mr.ബീൻ
റോവാൻ അറ്റ്കിൻസൺ മിസ്റ്റർ ബീനിന്റെ വേഷത്തിൽ
സൃഷ്ടിച്ചത്റോവാൻ അറ്റ്കിൻസൺ
റിച്ചാർഡ് കർട്ടിസ്
അഭിനേതാക്കൾറോവാൻ അറ്റ്കിൻസൺ
രാജ്യം United Kingdom
എപ്പിസോഡുകളുടെ എണ്ണം14 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
സമയദൈർഘ്യം30 മിനിട്ടുകൾ
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്ഐടിവി
Picture format4:3, 16:9
ഒറിജിനൽ റിലീസ്1990 ജനുവരി 1 – 1995 ഒക്ടോബർ 31
കാലചരിത്രം
അനുബന്ധ പരിപാടികൾമിസ്റ്റർ ബീൻ (കാർട്ടൂൺ പരമ്പര)
External links
Website

കഥാപാത്രങ്ങൾ

തിരുത്തുക

ഇതിൽ പ്രധാനമായും മൂന്ന് കഥാപാത്രങ്ങളാണു ഉള്ളത്, റോവാൻ അറ്റ്കിൻസൺ അവതരിപ്പിക്കുന്ന 'മിസ്റ്റർ ബീൻ', അയാളുടെ പ്രിയപ്പെട്ട കരടി പാവയായ ടെഡ്ഡി, മിസ്റ്റർ ബീനിന്റെ കൂട്ടുകാരിയായ ഇർമ ഗോബ്ബ് എന്നിവരാണു അവർ. ഇർമ ഗോബ്ബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിക്കുന്നതു ബ്രിട്ടീഷ് നടിയായ 'മെറ്റിൽഡാ സിഗ്ലറാണ്'.

ടെലിവിഷൻ എപ്പിസോഡുകൾ

തിരുത്തുക

മിസ്റ്റർ ബീൻ പരമ്പരയിൽ 15 എപ്പിസോഡുകളാണ് ഉള്ളത്,1990 ജനുവരി 1നും, 1995 ഡിസംബർ 15നും മദ്ധ്യേ ഐടിവി ചാനലിലാണ് ഇത് പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നത്. ഇന്ത്യയിൽ പോഗോ എന്ന ചാനലിലും ഈ എപ്പിസോഡുകൾ സംപ്രേഷണം ചെയ്തിട്ടുണ്ട്.

ക്രമ നം. എപ്പിസോഡ് സംവിധായകൻ പ്രക്ഷേപണ തീയതി
1 മിസ്റ്റർ ബീൻ ജോൺ ഹൊവാർഡ് ഡേവിസ് ജനുവരി 1, 1990
2 ദി റിട്ടേൺ ഓഫ് മിസ്റ്റർ ബീൻ ജോൺ ഹൊവാർഡ് ഡേവിസ് നവംബർ 5, 1990
3 ദി കേഴ്സ് ഓഫ് മിസ്റ്റർ ബീൻ ജോൺ ഹൊവാർഡ് ഡേവിസ് ഡിസംബർ 30, 1990
4 മിസ്റ്റർ ബീൻ ഗോസ് ടു ടൗൺ പോൾ വീലാൻഡ്, ജോൺ ബിർക്കിൻ ഒക്ടോബർ 15, 1991
5 ദി ട്രബിൾ വിത്ത് മിസ്റ്റർ ബീൻ പോൾ വീലാൻഡ്, ജോൺ ബിർക്കിൻ ജനുവരി 1, 1992
6 മിസ്റ്റർ ബീൻ റൈഡ്സ് എഗെയ്ൻ പോൾ വീലാൻഡ്, ജോൺ ബിർക്കിൻ ഫെബ്രുവരി 17, 1992
7 മെറി ക്രിസ്മസ്, മിസ്റ്റർ ബീൻ ജോൺ ബിർക്കിൻ ഡിസംബർ 30, 1992
8 മിസ്റ്റർ ബീൻ ഇൻ റൂം 426 പോൾ വീലാൻഡ് ഫെബ്രുവരി 17, 1993
9 ഡൂ-ഇറ്റ്-യുവേഴ്സെൽഫ് മിസ്റ്റർ ബീൻ ജോൺ ബിർക്കിൻ ജനുവരി 10, 1994
10 മൈൻഡ് ദി ബേബി, മിസ്റ്റർ ബീൻ പോൾ വീലാൻഡ് ഏപ്രിൽ 25, 1994
11 ബാക്ക് ടു സ്കൂൾ, മിസ്റ്റർ ബീൻ ജോൺ ബിർക്കിൻ ഒക്ടോബർ 26, 1994
12 റ്റീ ഓഫ്, മിസ്റ്റർ ബീൻ ജോൺ ബിർക്കിൻ സെപ്റ്റംബർ 20, 1995
13 ഗുഡ്നൈറ്റ് മിസ്റ്റർ ബീൻ ജോൺ ബിർക്കിൻ ഒക്ടോബർ 31, 1995
14 ഹെയർ ബൈ മിസ്റ്റർ ബീൻ ഓഫ് ലണ്ടൻ ജോൺ ബിർക്കിൻ നവംബർ 15, 1995
15 ദി ബെസ്റ്റ് ബിറ്റ്സ് ഓഫ് മിസ്റ്റർ ബീൻ ജോൺ ഹൊവാർഡ് ഡേവിസ് ഡിസംബർ 15, 1995

കാർട്ടൂൺ പരമ്പരകൾ

തിരുത്തുക

യഥാർഥ മിസ്റ്റർ ബീൻ പരമ്പരയെ അടിസ്ഥാനമാക്കി 'മിസ്റ്റർ ബീൻ അനിമേറ്റഡ് സീരീസ്' എന്ന പേരിൽ ഒരു കാർട്ടൂൺ പരമ്പരയും പുറത്തിറങ്ങിയിട്ടുണ്ട്.

  1. "Atkinson has Bean there and he's done with that", interview by Lucy Cavendish in The Scotsman (Wed 30 Nov 2005), URL accessed August 3rd, 2006
"https://ml.wikipedia.org/w/index.php?title=മിസ്റ്റർ_ബീൻ&oldid=3729589" എന്ന താളിൽനിന്ന് ശേഖരിച്ചത്