മിഷ്മി
അരുണാചൽ പ്രദേശിന്റെ കിഴക്കൻ കോണിലുള്ള ലോഹിത് കുന്നുകളിൽ ജീവിക്കുന്ന ഒരു ആദിവാസിവംശമാണ് മിഷ്മികൾ. കാലികളുടേയും ഭാര്യമാരുടേയും എണ്ണം അടിസ്ഥാനമാക്കിയാണ് ഇവർ ഓരോരുത്തരുടേയ്യും സാമ്പത്തികനില കണക്കാക്കുന്നത്. മൃഗത്തോലും musk (കസ്തൂരി) -ഉം വിറ്റ് അരിയും ഉപ്പും വാങ്ങാനല്ലാതെ ഈ വംശജർ കുന്നിനു മുകളിൽ നിന്ന് താഴേക്ക് ഇറങ്ങാറീല്ല.
മരത്തൊലിയും, മനുഷ്യരോമവും ചേർത്ത് തുന്നിയ മേൽവസ്ത്രമാണ് മിഷ്മി പോരാളികൾ ധരിക്കുന്നത്. അമ്പുകളെ വരെ തട്ടിത്തെറിപ്പിക്കാൻ പര്യാപ്തമായ വസ്ത്രമാണിതെന്ന് പറയപ്പെടുന്നു. പുരുഷന്മാർ മാത്രമേ ഈ വസ്ത്രം ഉണ്ടാക്കുകയുള്ളൂ.
ഇവരുടെ ആയുധം പരന്ന വാളുകളാണ്. കൂട്ടത്തിലെ പ്രധാനികൾ ഇത്തരത്തിലുള്ള രണ്ട് വാളുകൾ പുറകിൽ തൂക്കിയിട്ടിരിക്കും. ഇതിനു പുറമേ നീളമുള്ള കുന്തങ്ങളും ഉണ്ടാകും.
മിഷ്മികൾ ഭക്ഷണത്തേക്കാളേറെ കറുപ്പിന് പ്രാമുഖ്യം നൽകുന്ന കൂട്ടരാണ്. ഇവരിലെ മിക്കവാറും പേരും കറുപ്പിന് അടിമപ്പെട്ടിരിക്കുന്നു. വളരെക്കുറച്ച് ഭക്ഷ്യവിളകളേ ഇവർ കൃഷി ചെയ്യുന്നുള്ളൂ. എങ്കിലും വേണ്ടി വന്നാൽ കറുപ്പ് കൃഷി ചെയ്യുന്നതിന് തങ്ങളുടെ ഭക്ഷ്യവിളകൾ കൃഷി ചെയ്യുന്ന സ്ഥലം ഉപയോഗിക്കാനും ഇവർ മടിക്കാറീല്ല.
പല്ലി, പാമ്പ്, തവള, പ്രാണികൾ, എന്നിങ്ങനെ കൈയിൽക്കിട്ടുന്ന ഏതു ജീവികളേയും മിഷ്മികൾ ഭക്ഷണമാക്കുന്നു.
മിഷ്മി സ്ത്രീകൾ കറുപ്പിന്റെ കുരു മുറിച്ച് അതിൽ നിന്നുവരുന്ന ചാറ് ഒരു തുണിയുപയോഗിച്ച് തുടച്ചെടുക്കുന്നു. ഈ തുണീ തിളച്ചു കോണ്ടിരിക്കുന്ന വെള്ളത്തിൽ ഇട്ട് വെള്ളം വറ്റാൻ അനുവദിക്കുന്നു. കുടത്തിനടിയിൽ മഞ്ഞ നിറത്തിൽ ഒരു അവശിഷ്ടം അടിയുന്നു. ഇതിനെ പുകയിലയുമായി ചേർത്ത് മുളങ്കുഴലിലിട്ട് ഇവർ പുകവലിക്കുന്നു[1].