മിഷേൽ ബോർത്ത്

അമേരിക്കന്‍ ചലചിത്ര നടന്‍

മിഷേൽ ബോർത്ത് (ജനനം: ഓഗസ്റ്റ് 19, 1978) ദി ഫോർഗോട്ടൻ, എച്ച്ബി‌ഒ യുടെ ടെൽ മി യു ലവ് മി എന്നീ പരമ്പരകളിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെ അറിയപ്പെടുന്ന ഒരു ഒരു അമേരിക്കൻ നടിയാണ്.[1] സിബിഎസ് ക്രൈം-നാടക പരമ്പരയായ ഹവായ് ഫൈവ് -0 ൽ കാതറിൻ റോളിൻസിന്റെ വേഷവും അവതരിപ്പിച്ചു.

മിഷേൽ ബോർത്ത്
Borth at the 2011 Tribeca Film Festival premiere of A Good Old Fashioned Orgy
ജനനം (1978-08-19) ഓഗസ്റ്റ് 19, 1978  (45 വയസ്സ്)
കലാലയംപെയ്സ് യൂണിവേഴ്സിറ്റി
തൊഴിൽനടി
സജീവ കാലം2002–ഇതുവരെ

ആദ്യകാലം തിരുത്തുക

ന്യൂയോർക്ക് നഗരത്തിലാണ് മിഷേൽ ബോർത്ത് ജനിച്ചു വളർന്നത്. ഇറ്റാലിയൻ വംശജയായ അവളുടെ മാതാവിന് ഒരു ഹോം ഇംപ്രുവ്മെന്റ് ബിസിനസും ഉണ്ട്. അവർക്ക് രണ്ട് ഇളയ സഹോദരന്മാരുണ്ട്.[2] ചെറുപ്പത്തിൽ ജിംനാസ്റ്റാകാൻ ആഗ്രഹിച്ചുവെങ്കിലും മയക്കുമരുന്നുസംബന്ധമായി കുഴപ്പത്തിൽപ്പെട്ടിതിനുശേഷം അഭിനയത്തിൽ താൽപര്യം പ്രകടിപ്പിച്ചു. പേസ് യൂണിവേഴ്സിറ്റിയിൽനിന്ന് മെട്രിക്കുലേഷൻ പൂർത്തിയാക്കുകയും, 2001 ൽ തിയറ്റർ, ആർട്ട് ഹിസ്റ്ററി എന്നിവയിൽ ഫൈൻ ആർട്സ് ബിരുദം നേടുകയും ചെയ്തു.[3]

ഔദ്യോഗികജീവിതം തിരുത്തുക

വണ്ടർ‌ലാൻ‌ഡ്, ട്രെസ്പാസേഴ്സ്, ദി സിസ്റ്റർ‌ഹുഡ്, സൈലൻറ് വാണിംഗ്, റാംപേജ്: ദി ഹിൽ‌സൈഡ് സ്ട്രാങ്‌ലർ മർഡേർസ്, കൊമോഡോ vs കോബ്ര എന്നീ ചിത്രങ്ങളും സൂപ്പർനാച്ചുറ എന്ന പരമ്പരയുടെ "വാട്ട് ഈസ് ആന്റ് വാട്ട് ഷുഡ് നെവർ ബി" എന്ന എപ്പിസോഡിലെയും ലോ & ഓർഡർ: SVU എന്ന പരമ്പരയുടെ "ട്രേഡ്" എന്ന എപ്പിസോഡിലേയും അതിഥി വേഷങ്ങൾ ബോർ‌ട്ടിന്റെ മുൻ‌കാല അംഗീകാരങ്ങളിൽ ഉൾപ്പെടുന്നു. ബർഗർ കിംഗിന്റെ "ലഞ്ച് ബ്രേക്ക്" പരസ്യ കാമ്പെയ്‌നിലും അവർ പ്രത്യക്ഷപ്പെട്ടിരുന്നു. ജോൺ മേയറുടെ "ബിഗ്ഗർ ദാൻ മൈ ബോഡി" എന്ന വീഡിയോയിലും അവർ പ്രത്യക്ഷപ്പെട്ടു.

2008 ൽ, ടൈമർ എന്ന സ്വതന്ത്ര ചിത്രത്തിൽ എമ്മ കാൾഫീൽഡ്, ഡെസ്മണ്ട് ഹാരിംഗ്ടൺ എന്നിവരോടൊപ്പം അഭിനയിക്കുകയും എൻഡ് ഗെയിം പ്രൊഡക്ഷൻസിന്റെ കോമഡി ചിത്രമായ എ ഗുഡ് ഓൾഡ് ഫാഷനഡ് ഓർഗിയിൽ ലെസ്ലി ബിബ്, ലേക്ക് ബെൽ, ജേസൺ സുഡെക്കിസ് എന്നിവരോടൊപ്പം പ്രത്യക്ഷപ്പെടുകയുംചെയ്തു.[4] 2009 ൽ, എബിസിയുടെ ദി ഫോർഗോട്ടൺ എന്ന പരമ്പരയുടെ 2010 സീസണിന്റെ ഭാഗമടക്കം 17 എപ്പിസോഡുകളിൽ പ്രത്യക്ഷപ്പെട്ടു. 2010 ൽ TNT ടിവിയുടെ ഡാർക്ക് ബ്ലൂ പരമ്പരയുടെ ഇരട്ട-എപ്പിസോഡ് സീസൺ ഫൈനലിലും അവർ അതിഥി താരമായി അഭിനയിച്ചു.

2010 ൽ സി‌ബി‌എസിന്റെ ഹവായ് ഫൈവ് -0 ന്റെ 2010 ലെ പതിപ്പിൽ സ്റ്റീവ് മക്ഗാരറ്റിന്റെ കാമുകിയായ നേവി ലെഫ്റ്റനന്റ് കാതറിൻ റോളിൻസ് എന്ന കഥാപാത്രമായി ഇടവിട്ടിടവിട്ട്‌ പ്രത്യക്ഷപ്പെട്ടു. 2012 മാർച്ച് 26 ന് ഈ പരമ്പരയുടെ 3, 4 സീസണുകളിൽ ബോർത്ത് ഒരു സ്ഥിര കഥാപാത്രമായിരിക്കുമെന്ന് സിബിഎസ് പ്രഖ്യാപിച്ചു.[5][6] 2014 മാർച്ച് 27 ന് ഹവായ് ഫൈവ് -0 യുടെ അഞ്ചാം സീസണിലേക്ക് അജ്ഞാതകാരണങ്ങളാൽ അവർ മടങ്ങിവരില്ലെന്ന് പ്രഖ്യാപിച്ചു.[7] എന്നിരുന്നാലും, ഷോയുടെ അഞ്ചാം സീസൺ ഫൈനലിൽ അതിഥി താരമായി അവർ മടങ്ങിവരുമെന്നു പ്രഖ്യാപിക്കപ്പെട്ടു. ഷോയുടെ ആറാം സീസണിലെ ആദ്യ മൂന്ന് എപ്പിസോഡുകളിൽ ബോർത്തിന് ആവർത്തിച്ചുള്ള വേഷമുണ്ടെന്ന് 2015 ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു.[8] ഷോയുടെ 150-ാം എപ്പിസോഡിൽ അതിഥിയായി ബോർത്ത് മടങ്ങിവരുമെന്ന് 2016 സെപ്റ്റംബർ 8 ന് പ്രഖ്യാപിക്കപ്പെട്ടു.[9] പരമ്പരയുടെ എട്ടാം സീസണിലെ ഇരുപതാം എപ്പിസോഡിൽ അതിഥി താരമായി ബോർത്ത് വീണ്ടും പരമ്പരയിലേക്ക് മടങ്ങിവരുമെന്ന് 2018 മാർച്ച് 19 ന് പ്രഖ്യാപിക്കപ്പെട്ടു.[10] സീസൺ ഒൻപതിലെ പതിനൊന്നാം എപ്പിസോഡിനായി അവർ വീണ്ടും മടങ്ങിയെത്തി.

ഗ്ലോബലിന്റെ പുതിയ കനേഡിയൻ നാടക പരമ്പര കോംബാറ്റ് ഹോസ്പിറ്റലിൽ കനേഡിയൻ ഫോഴ്‌സ് സർജൻ മേജർ റെബേക്ക ഗോർഡന്റെ വേഷം അഭിനയിച്ചു, ആദ്യ സീസണിന് ശേഷം അത് റദ്ദാക്കപ്പെട്ടു.[11]

അഭിനയിച്ച വേഷങ്ങൾ തിരുത്തുക

സിനിമ തിരുത്തുക

വർഷം സിനിമയുടെ പേര് കഥാപാത്രം കുറിപ്പുകൾ
2002 ഇൻ യുവർ ഫേസ് ബ്രിട്ടനി ജാർവിസ്
2003 സൈലന്റ് വാണിംഗ്സ് കത്രീന മൺറോ ഡയറക്റ്റ്-ടു-വീഡിയോ ഫിലിം
2003 വണ്ടർലാന്റ് സോണിയ
2004 ദ സിസ്റ്റർഹുഡ് ഡെവിൻ സിൻക്ലയർ ഡയറക്റ്റ്-ടു-വീഡിയോ ഫിലിം
2006 റാമ്പേജ്: ദി ഹിൽ‌സൈഡ് സ്ട്രാങ്‌ലർ മർഡേർസ് നിക്കോൾ ഡയറക്റ്റ്-ടു-വീഡിയോ ഫിലിം
2006 ട്രെസ്പാസേർസ് ആഷ്ലി
2007 ലക്കി യു ജോഷ് കാഹന്റെ കാമുകി
2009 ടൈമർ സ്റ്റെഫ് ഡൂപോൾ
2011 എ ഗുഡ് ഓൾഡ് ഫാഷനഡ് ഓർഗിയിൽ സ്യൂ പ്ലമ്മെർ
2013 ഈസി റൈഡർ: ദ റൈഡർ ബാക്ക് വനേസ് മൊണ്ടേഗ്
2016 ടീനേജ് കോക്ടെയിൽ ലിൻ ഫെന്റൺ
2019 ഷസാം! സൂപ്പർ ഹീറോ മേരി

ടെലിവിഷൻ തിരുത്തുക

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2002 ഓഫ് സെന്റർ കാർലി എപ്പിസോഡ്: "P.P. Doc II: ദ എക്സാമിനേഷൻ കണ്ടിന്യൂസ്"
2004 സെന്റർ ഓഫ് ദ യൂണിവേഴ്സ് പെഗ്ഗി എപ്പിസോഡ്: "ആന്റ് ദ സിൽവർ മെഡൽ ഗോസ് ടു..."
2005 കൊമോഡോ vs. കോബ്ര ഡോ. സൂസൻ റിച്ചാർഡ്സൺ ടെലിവിഷൻ സിനിമ
2005 ഫ്രെഡ്ഡീ നിക്കി എപ്പിസോഡ്: "ആഫ്റ്റർ അവേർ‌സ്"
2007 സൂപ്പർനാച്ചുറൽ കാർമൻ പോർട്ടർ എപ്പിസോഡ്: "വാട്ട് ഈസ് ആന്റ് വാട്ട് ഷുഡ് നെവർ ബി"
2007 ടെൽ മി യു ലവ് മി ജാമീ പ്രധാന കഥാപാത്രം
2008 ലോ & ഓർഡർ: സ്പെഷൽ വിക്ടിംസ് യൂണിറ്റ് ആവെറി ഹെമ്മിംഗ്സ് എപ്പിസോഡ്: "ട്രേഡ്"
2008 ദ ക്ലീനർ ലിസ എപ്പിസോഡ്: "ബാക്ക് ടു വൺ"
2009–2010 ദ ഫൊർഗോട്ടൺ കാൻഡേസ് ബട്ലർ പ്രധാന കഥാപാത്രം
2010 മാറ്റഡോർസ് ജൂലിയാന ലൊഡാരി ടെലിവിഷൻ സിനിമ
2010 ഡാർക്ക് ബ്ലൂ ഷാരൻ പെറി എപ്പിസോഡുകൾ: "പേർസണൽ എഫക്ട്സ്", "ഡെഡ് ഫ്ലവേർസ്"
2010–2016, 2018–2020 ഹവായ് ഫൈവ്-0 Lt. കാതറീൻ റോളിൻസ് ആവർത്തന കഥാപാത്രം (സീസൺ 1, 6); പ്രധാന കഥാപാത്രം (സീസൺ 3–4); അതിഥി വേഷം (സീസൺ 2, 5, 7–10[12][13][14])
2011 കോമ്പാറ്റ് ഹോസ്പിറ്റൽ മേജർ. റെബേക്ക് ഗോർഡൻ പ്രധാന കഥാപാത്രം
2018 ഡെവ്യസ് നാന്നി എലിസ് ടെലിവിഷൻ ഫിലിം; ദ ഓവ് പെയർ എന്നും അറിയപ്പെടുന്നു
2020 നോ ഗുഡ് ഡീഡ് കാരെൻ ടെലിവിഷൻ ഫിലിം; 'നോ ഗുഡ് ഡീഡ് ഗോസ് അൺപണിഷ്ഡ്'എന്നും അറിയപ്പെടുന്നു

അവലംബം തിരുത്തുക

  1. "About Last Night". film.com. 2007-10-29. Retrieved 2012-09-23.
  2. "Michelle Borth, 'Tell Me You Love Me' actress: Mr. Media Interview". By Bob Andelman. January 5, 2008. Retrieved September 23, 2012.
  3. Lopes, Tiffany. "Stars of Pace: TV" Archived 2020-04-07 at the Wayback Machine., The Pulse (Pace University weekly newsletter), August 6, 2012. Retrieved November 27, 2017
  4. Anderson, John. "Review: "A Good Old-Fashioned Orgy"". variety.com. Retrieved May 30, 2013.
  5. CBS official Hawaii Five-0 website with Season 3 reference Archived 2012-03-30 at the Wayback Machine. Retrieved 2012-03-26
  6. Megan Masters (March 26, 2012). "TVLine Items: Hawaii Five-0 Promotes McGarrett's Gal Pal, Margo Martindale Suits Up and More!". TVLine. Retrieved May 5, 2012.
  7. Michael Ausiello (March 27, 2014). "Hawaii Five-0 Exclusive: Michelle Borth to Exit". TVLine.com. Archived from the original on 2020-02-24. Retrieved March 30, 2014.
  8. Vanessa Frith (July 17, 2015). "'Hawaii Five-0' Season 6: Catherine Rollins Gone By Episode 3? Showrunner Teases McRollins' Future". Enstarz.com. Retrieved August 13, 2017.
  9. Matt Webb Mitovich (September 6, 2017). "Hawaii Five-0 First Look: Catherine Rejoins the Team for Episode 150". tvline.com. Archived from the original on 2020-11-05. Retrieved August 13, 2017.
  10. Abrams, Natalie (March 19, 2018). "Hawaii Five-0 first look: Michelle Borth returns in Romancing the Stone-esque hour". Entertainment Weekly. Archived from the original on 2018-03-20. Retrieved March 21, 2018.
  11. "'Combat Hospital' Is Cancelled". December 19, 2011. Archived from the original on June 9, 2012. Retrieved May 5, 2012.
  12. Mitovich, Matt Webb (December 4, 2018). "Hawaii Five-0's Catherine Returns: Get Details on Michelle Borth's Latest Visit". TV Line. Archived from the original on 2018-12-05. Retrieved December 7, 2018.
  13. Lawrence, Britt (December 5, 2018). "Hawaii Five-0 Is Bringing Michelle Borth's Catherine Back For A Wild Episode". Cinema Blend. Retrieved December 7, 2018.
  14. Mitovich, Matt Webb (April 3, 2020). "Hawaii Five-0 Boss Defends the Series Finale's Very Final Scene". TV Line. Retrieved April 4, 2020.
"https://ml.wikipedia.org/w/index.php?title=മിഷേൽ_ബോർത്ത്&oldid=3986068" എന്ന താളിൽനിന്ന് ശേഖരിച്ചത്