മിശ്രലിംഗം

ലൈംഗിക ന്യൂനപക്ഷം

ക്രോമസോം, ഗോനാഡുകൾ, ലൈംഗിക ഹോർമ്മോണുകൾ, അല്ലെങ്കിൽ ജനനേന്ദ്രിയങ്ങൾ തുടങ്ങിയ ഭൂരിപക്ഷ ലൈംഗികസ്വഭാവങ്ങളിൽ ഏതെങ്കിലും സവിശേഷമായ പ്രത്യേകതകളോടെ ജനിക്കുന്ന, ലൈംഗികന്യൂനപക്ഷങ്ങളിൽ (LGBTIA) ഉൾപ്പെടുന്നവരെയാണ് മിശ്രലിംഗം അഥവാ ഇന്റർസെക്സ് (Intersex) എന്ന് പറയുന്നത്.[1][2] സ്ത്രീ പുരുഷൻ എന്നതുപോലെയുള്ള ഒരു ലിംഗഭേദമാണ് ഇന്റർസെക്സ്.

മിശ്രലിംഗക്കാരെ സൂചിപ്പിക്കുന്ന അടയാളം

ഇന്റർസെക്സ് ആളുകളെ മുൻപ് ഹെർമഫ്രോയിഡ്സ് എന്ന് വിളിച്ചിരുന്നു.[3][4][5] പക്ഷെ "ഹെർമഫ്രോയിഡ്" എന്ന പദം തെറ്റിദ്ധരിപ്പിക്കുന്നതും, അതിശയോക്തി കലർന്നതാണ് എന്ന അഭിപ്രായം ഉയർന്നു വന്നു.[6][7]

ഇന്റർസെക്സ് ആളുകൾക്ക് ജനനം മുതൽ തന്നെ അപമാനവും വിവേചനവും നേരിടേണ്ടി വന്നേക്കാം. അല്ലെങ്കിൽ ഒരു ഇന്റർസെക്സ് സ്വഭാവത്തിന്റെ കണ്ടെത്തൽ ശിശുഹത്യ, ഉപേക്ഷിക്കൽ, കുടുംബങ്ങളുടെ അപമാനിക്കൽ എനിവയിൽ എത്തിപ്പെടും.[8] അവ്യക്തമായ പുറം ജനനേന്ദ്രിയങ്ങൾ ഉള്ളവരെ ശസ്ത്രക്രിയ അല്ലെങ്കിൽ ഹോർമോണുകളുടെ ഉപയോഗം വഴി കൂടുതൽ സാമൂഹികമായ സ്വീകാര്യതയുള്ള ലൈംഗിക സ്വഭാവസവിശേഷതകൾ ഉള്ളവരായി മാറ്റാൻ ശ്രമിക്കാറുണ്ട്. എന്നിരുന്നാലും, എപ്പോഴു നല്ല ഫലം ഉണ്ടാകാത്തതിനാൽ ഇതൊരു വിവാദപരമായ കാര്യമായി കണക്കാക്കപ്പെടുന്നു.[9]

മിശ്രലിംഗക്കാരുടെ പതാക

ഇതെല്ലാം മനുഷ്യാവകാശങ്ങളുടെ ലംഘനങ്ങളായിട്ടാണ് അന്താരാഷ്ട്ര-ദേശീയ സംഘടനകൾ കണക്കാക്കുന്നത്.[10][11][12] മാൾട്ട ഡിക്ളറേഷനും അന്തർദേശീയ ഇന്റർസെക്സ് ഫോറവും ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു ഔദ്യോഗിക കുറിപ്പ് ഇറക്കിയിട്ടുണ്ട്.[13]

വ്യക്തിയുടെ അനുവാദമില്ലാതെ ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് 2015 ഏപ്രിൽ മാസത്തിൽ മാൾട്ട നിരോധിച്ചു.[14][15]

നിർവചനം

തിരുത്തുക

മനുഷ്യാവകാശങ്ങളുടെ ഹൈക്കമ്മീഷണറുടെ യുഎൻ ഓഫീസ് പറയുന്നതനുസരിച്ച് പുരുഷ അല്ലെങ്കിൽ സ്ത്രീ ശരീരത്തിന്റെ സാധാരണ ബൈനറി ആശയങ്ങൾ ഉൾക്കൊള്ളാത്ത ലൈംഗിക സ്വഭാവങ്ങളുള്ള ജനനേന്ദ്രിയങ്ങൾ, ഗോനാഡുകൾ, ക്രോമസോം മാതൃകകൾ എന്നിവയുൾപ്പെടെ മിശ്രലിംഗ വ്യക്തികൾ ജനിക്കുന്നു. മിശ്രലിംഗം എന്നത് പലവിധത്തിലുള്ള സ്വാഭാവിക ശാരീരിക വ്യത്യസ്തതകളെ സൂചിപ്പിക്കാൻ പൊതുവായി ഉപയോഗിക്കുന്ന ഒരു പദമാണ്. ചെലപ്പോൾ മിശ്രലിംഗ ലേഖനങ്ങൾ ജന്മനാതന്നെ കാണപ്പെടുന്നു. മറ്റു ചിലപ്പോൾ അവ യൗവനാരംഭത്തിൽ മാത്രമേ പ്രകടമാകൂ. ചില ക്രോമസോം വ്യതിയാനങ്ങൾ ശാരീരികമായി പ്രകടമാകുകയേയില്ല.[16]

ജീവശാസ്ത്രപരമായി, ജനനസമയത്ത് പല ഘടകങ്ങളാലും ലൈംഗികത നിർണ്ണയിക്കപ്പെടാം. അവയിൽ ചിലത്:[17]

  • ലൈംഗിക ക്രോമസോമുകളുടെ എണ്ണവും തരവും
  • അണ്ഡാശയം അല്ലെങ്കിൽ വൃഷണങ്ങൾ
  • ലൈംഗിക ഹോർമോണുകൾ
  • ആന്തരിക പ്രത്യുത്പാദന ശരീരഘടന (സ്ത്രീകളിലെ ഗർഭപാത്രം പോലെയുള്ളവ)
  • ബാഹ്യമായ ലൈംഗികാവയവങ്ങൾ
  • മത്തിഷ്ക്ക കോശങ്ങളുടെ പ്രത്യേകതകൾ
  • ലൈംഗികതയെ നിയന്ത്രിക്കുന്നത് തലച്ചോറാണ്.

പൂർണ്ണമായി ആണിന്റെയോ പെണ്ണിന്റേയോ പ്രത്യേകതകൾ ഇല്ലാതെ ജനിക്കുന്നവരെയാണ് മിശ്രലിംഗം എന്ന് വിളിക്കുന്നത്.[18]

ജനനേന്ദ്രിയങ്ങളിൽ ചില സങ്കീർണതകൾ എപ്പോഴും ദൃശ്യമല്ല; ചില കുഞ്ഞുങ്ങൾ അവ്യക്തമായ ജനനേന്ദ്രിയങ്ങളാൽ ജനിച്ചേക്കാം. വ്യത്യസ്തമായ ആന്തരിക അവയവങ്ങൾ (ടെസ്റ്റുകളും അണ്ഡാശയങ്ങളും) ഉണ്ടാവാം. ജനറ്റിക് ടെസ്റ്റിംഗ് ലഭിക്കാത്തപക്ഷം ചിലർ മിശ്രലിംഗം ആണെന്ന് അവർ ബോധവാൻമ്മാരാവില്ല; കാരണം അവ അവരുടെ സ്ഥൂലരൂപത്തിൽ പ്രകടമാകുന്നില്ല. ലിംഗഭേദത്തിലെ (Gender) ഒരു വൈവിധ്യം എന്നതിൽ ഉപരിയായി ഇതിൽ യാതൊരു അസ്വാഭാവികതയും ഇല്ല. ഇന്റർസെക്സ് ജൈവീകമാണ്.

  1. UN Committee against Torture; UN Committee on the Rights of the Child; UN Committee on the Rights of People with Disabilities; UN Subcommittee on Prevention of Torture and other Cruel, Inhuman or Degrading Treatment or Punishment; Juan Méndez, Special Rapporteur on torture and other cruel, inhuman, or degrading treatment or punishment; Dainius Pῡras, Special Rapporteur on the right of everyone to the enjoyment of the highest attainable standard of physical and mental health; Dubravka Šimonoviæ, Special Rapporteur on violence against women, its causes and consequences; Marta Santos Pais, Special Representative of the UN Secretary-General on Violence against Children; African Commission on Human and Peoples' Rights; Council of Europe Commissioner for Human Rights; Inter-American Commission on Human Rights (24 ഒക്ടോബർ 2016), "Intersex Awareness Day – Wednesday 26 October. End violence and harmful medical practices on intersex children and adults, UN and regional experts urge", Office of the High Commissioner for Human Rights, archived from the original on 21 നവംബർ 2016{{citation}}: CS1 maint: multiple names: authors list (link)
  2. Office of the High Commissioner for Human Rights. "United Nations for Intersex Awareness". Archived from the original on 12 നവംബർ 2016. Retrieved 12 നവംബർ 2016.
  3. Mason, H.J., Favorinus' Disorder: Reifenstein's Syndrome in Antiquity?, in Janus 66 (1978) 1–13.
  4. Nguyễn Khắc Thuần (1998), Việt sử giai thoại (History of Vietnam's tales), vol. 8, Vietnam Education Publishing House, p. 55
  5. Richardson, Ian D. (May 2012). God's Triangle. Preddon Lee Limited. ISBN 9780957140103.
  6. Dreger, Alice D.; Chase, Cheryl; Sousa, Aron; Gruppuso, Phillip A.; Frader, Joel (18 ഓഗസ്റ്റ് 2005). ""Changing the Nomenclature/Taxonomy for Intersex: A Scientific and Clinical Rationale."" (PDF). Journal of Pediatric Endocrinology and Metabolism. Archived (PDF) from the original on 20 ഡിസംബർ 2016. Retrieved 27 ജൂലൈ 2016.
  7. Holmes, Morgan (September 2011). "The Intersex Enchiridion: Naming and Knowledge". Somatechnics. 1 (2): 388–411. doi:10.3366/soma.2011.0026. ISSN 2044-0138. Retrieved 22 October 2014.
  8. Civil Society Coalition on Human Rights and Constitutional Law; Human Rights Awareness and Promotion Forum; Rainbow Health Foundation; Sexual Minorities Uganda; Support Initiative for Persons with Congenital Disorders (2014). "Uganda Report of Violations based on Sex Determination, Gender Identity, and Sexual Orientation". Archived from the original on 3 മേയ് 2015.
  9. Grady, Helen; Soy, Anne (4 മേയ് 2017). "The midwife who saved intersex babies". BBC World Service, Kenya. Archived from the original on 15 മേയ് 2017.
  10. Report of the UN Special Rapporteur on Torture Archived 24 August 2016 at the Wayback Machine., Office of the UN High Commissioner for Human Rights, February 2013.
  11. Eliminating forced, coercive and otherwise involuntary sterilization, An interagency statement Archived 11 July 2015 at the Wayback Machine., World Health Organization, May 2014.
  12. Senate of Australia; Community Affairs References Committee (2013). Involuntary or coerced sterilisation of intersex people in Australia. Canberra. ISBN 978-1-74229-917-4. Archived from the original on 23 സെപ്റ്റംബർ 2015. {{cite book}}: |work= ignored (help)CS1 maint: location missing publisher (link)
  13. Asia Pacific Forum of National Human Rights Institutions (ജൂൺ 2016). Promoting and Protecting Human Rights in relation to Sexual Orientation, Gender Identity and Sex Characteristics. ISBN 978-0-9942513-7-4. Archived from the original on 15 ജനുവരി 2017.
  14. Reuters (1 April 2015). "Surgery and Sterilization Scrapped in Malta's Benchmark LGBTI Law". The New York Times. {{cite news}}: |last= has generic name (help)
  15. Star Observer (2 ഏപ്രിൽ 2015). "Malta passes law outlawing forced surgical intervention on intersex minors". Star Observer. Archived from the original on 14 ഓഗസ്റ്റ് 2015.
  16. "Free & Equal Campaign Fact Sheet: Intersex" (PDF). United Nations Office of the High Commissioner for Human Rights. 2015. Archived (PDF) from the original on 4 മാർച്ച് 2016. Retrieved 28 മാർച്ച് 2016.
  17. Knox, David; Schacht, Caroline. (2010) Choices in Relationships: An Introduction to Marriage and the Family Archived 25 September 2015 at the Wayback Machine.. 11 ed. Cengage Learning. ISBN 9781111833220. p. 64.
  18. "What is intersex?". Intersex Society of North America. Archived from the original on 10 നവംബർ 2013. Retrieved 18 നവംബർ 2013.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മിശ്രലിംഗം&oldid=3850428" എന്ന താളിൽനിന്ന് ശേഖരിച്ചത്