ചുരുങ്ങിയ സ്ഥലത്ത് കൃത്യമാമായി നിർമ്മിച്ചെടുക്കുന്ന വനമാണ് മിയാവാക്കി.പ്രശസ്ത ജപ്പാനീസ് സസ്യശാസ്ത്രജ്ഞൻ പ്രൊഫസർ അകിറ മിയാവാക്കി 1970-ൽ വികസിപ്പിച്ചെടുത്ത വന നിർമ്മാണ മാതൃകയാണിത്. കാലാവസ്ഥ വ്യതിയാനത്തെ തടയാൻ ഇത്തരം വനങ്ങൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. മൂന്ന് വർഷം കൊണ്ട് മരങ്ങൾക്ക് 30 അടി ഉയരം,20 വർഷത്തിനുള്ളിൽ 100 വർഷം പഴക്കമുള്ള മരത്തിന്റെ രൂപം ഇതാണ് മിയാവാക്കിയുടെ മാസ്മരികത.[1]

തിരുവനന്തപുരം ജില്ലയിലെ കനകക്കുന്നിലുണ്ട് മിയാവാക്കി. 5 സെൻറ്റിൽ 120 ഇനങ്ങളിൽ പെട്ട അഞ്ഞൂറോളം ചെടികൾ സംസ്ഥാനത്തെ പൊതുസ്ഥലത്ത് വച്ച് പിടിപ്പിച്ചിട്ടുണ്ട്.

  1. http://blog.kole.org.in/miyawaki-forests/
"https://ml.wikipedia.org/w/index.php?title=മിയാവാക്കി&oldid=3942814" എന്ന താളിൽനിന്ന് ശേഖരിച്ചത്