ഇടിമിന്നൽ മൂലമുണ്ടാകാവുന്ന ഉന്നതമായ വോൾട്ടതയിലുള്ള വൈദ്യുത പ്രവാഹത്തിൽ നിന്നും കെട്ടിടങ്ങളെയും മറ്റ് നിർമ്മാണങ്ങളെയും മറ്റും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള സംവിധാനമാണ് മിന്നൽ രക്ഷാചലകം(Lightning Rod). മിന്നൽ പ്രതിരോധ ചാലകം എന്നും ഇതറിയപ്പെടുന്നു. മിന്നലാഘാതം ഉണ്ടായാൽ, അതുമൂലമുണ്ടാകുന്ന വൈദ്യുതിയെ സ്വീകരിച്ച് ഒരു വൈദ്യുത വാഹി വഴി മണ്ണിലേക്ക് കടത്തിവിട്ട് നിർമ്മിതികളെ സംരക്ഷിക്കുകയാണ് ഇതിൽ ചെയ്യുന്നത്. ജീവനും സ്വത്തിനുമുണ്ടാകാവുന്ന നാശം തടയുന്നതിനോ ആഘാതം കുറയ്ക്കുന്നതിനോ ഇങ്ങനെ സാധിിക്കുന്നു. സാങ്കേതികത വികസിക്കുന്നതോടെ മനുഷ്യ നിർമ്മിതികളുടെ ഉയരവും വർദ്ധിച്ചു കൊണ്ടിരുന്നു. ഉയരം കൂടുന്തോറും ഇടിമിന്നൽ മൂലമുണ്ടാകുന്ന നാശവും കൂടി വരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ മിന്നൽ രക്ഷാ ഉപകരണത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു.

A lightning rod at the highest point of a tall building, connected to a ground rod by a wire.
മിന്നൽ രക്ഷാചലകത്തിന്റെ ചിത്രീകരണം

മിന്നൽ രക്ഷാ ഉപകരണത്തിന് ഒരു സ്വീകരണിയും (Rod) ഒരു എർത്ത് (Earth) ഭാഗവും ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന വയർ (cable) സംവിധാനവുമുണ്ടായിരിക്കും. ഇതിലെ സ്വീകരണി വിവിധ രൂപങ്ങളിൽ കാണപ്പെടുന്നു. ഇവയെല്ലാം നിർമ്മിക്കപ്പെടുന്നത് ചെമ്പ് കൊണ്ടായിരിക്കും[1]. അലൂമിനിയം വയർ കൂടി ഉപയോഗിക്കാറുണ്ട്.

കണ്ടുപിടിത്തം

തിരുത്തുക
 
ബഞ്ചമിൻ ഫ്രാങ്ക്ളിന്റെ കുറിപ്പുകളിൽ നിന്ന്[2]

1749 ൽ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ആണ് മിന്നൽ രക്ഷാ ഉപകരണത്തിന്റെ തത്ത്വം ആദ്യമായി അവതരിപ്പിച്ചത്[3]. 1753 ൽ ഒരുപകരണമായി അദ്ദേഹം ഇത് അവതരിപ്പിച്ചു. 1760 ആവുമ്പോഴേക്കും വിശ്വസനീയമായ ഒരു സംവിധാനമായി ഇതിനെ മാറ്റിയെടുക്കുന്നതിന് ബഞ്ചമിൻ ഫ്രാങ്ക്ളിന് സാധിച്ചു.

  1. Copper lightning protection systems save lives, billions; Building and Architectural News, #80, Winter 1995; "Archived copy". Archived from the original on 2013-03-15. Retrieved 2012-09-11.{{cite web}}: CS1 maint: archived copy as title (link)
  2. I. Bernard Cohen, The Two Hundredth Anniversary of Benjamin Franklin's Two Lightning Experiments and the Introduction of the Lightning Rod, in: Proceedings of the American Philosophical Society, Vol. 96, No. 3. (Jun. 20, 1952), pp. 331–366.
  3. Jernegan, M. W. (1928). "Benjamin Franklin's "Electrical Kite" and Lightning Rod". The New England Quarterly. 1 (2). The New England Quarterly: 180–196. doi:10.2307/359764. JSTOR 359764.
"https://ml.wikipedia.org/w/index.php?title=മിന്നൽ_രക്ഷാചലകം&oldid=3263691" എന്ന താളിൽനിന്ന് ശേഖരിച്ചത്