മിന്നൽ ചക്രവർത്തി മൽസ്യം

പെർസിഫോംസ് വർഗ്ഗത്തിലുള്ള മത്സ്യങ്ങളുടെ ഒരു കുടുംബമാണ് ലെത്രിനിഡേ അഥവാ ചക്രവർത്തി മൽസ്യങ്ങൾ (Emperor fish). വ്യാപകമായി മൽസ്യബന്ധനം നടത്തുന്നതും ഭക്ഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതുമായ രുചികരമായ ഒരു ഇനമാണ് മിന്നൽ ചക്രവർത്തി മൽസ്യം അഥവാ ഏരി മീൻ (സ്‌പാൻ‌ഗ്ലഡ് ചക്രവർത്തി spangled emperor) ശാസ്ത്രനാമം Lethrinus nebulosus ഗൾഫ് മേഖലയിൽ ധാരാളം കണ്ടുവരുന്ന ഇതിനെ ഷേരി മീൻ (ചേരി, ശേരി) എന്നും അറിയപ്പെടുന്നു. ഷേരി എന്നത് അറബി വാക്കാണെങ്കിലും കേരളത്തിൽ പലയിടത്തും ഇതിനെ ഇതേ പേരിലാണ് അറിയപ്പെടുന്നത് .

മിന്നൽ ചക്രവർത്തി മൽസ്യം
Lethrinus nebulosus in Doha.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
L. nebulosus
Binomial name
Lethrinus nebulosus
(Forsskål, 1775) [1]
Synonyms

See text

Lethrinus nebulosus JNC1837.JPG

മറ്റു പേരുകൾതിരുത്തുക

ചക്രവർത്തി മൽസ്യത്തിൽ വിവിധ ഇനങ്ങൾ ഉണ്ടെങ്കിലും പൊതുവെ അവയെ ഏരി അഥവാ ഷേരി എന്ന് വിളിക്കപ്പെടുന്നു. പുള്ളി വെളമീൻ, കുരലി മീൻ, വലിയ വില്ല് മീൻ, എന്നൊക്കെ ഇവയെ പ്രാദേശികമായി വിളിച്ചുപോരുന്നു. മറ്റു ഭാഷകളിൽ , ഗ്രീൻ സ്‌നാപ്പർ, മോർ‌വോംഗ്, വടക്ക്-പടിഞ്ഞാറൻ സ്‌നാപ്പർ, സാൻഡ് ബ്രീം, സാൻഡ് സ്‌നാപ്പർ, സിക്സ്റ്റീൻ പൗണ്ടർ, മഞ്ഞ സ്വീറ്റ്ലിപ്പ് എന്നിങ്ങനെയൊക്കെയുള്ള പേരുകളിൽ അറിയപ്പെടുന്നു.[2]

മറ്റു വിവരങ്ങൾതിരുത്തുക

ഇന്തോ-വെസ്റ്റ് പസഫിക്, ചെങ്കടൽ, പേർഷ്യൻ ഗൾഫ്, കിഴക്കൻ ആഫ്രിക്ക മുതൽ തെക്കൻ ജപ്പാൻ, സമോവ വരെ വ്യാപകമായി കാണപ്പെടുന്നു.

മാംസഭോജികളായ ഇവ അകശേരുക്കളും ചെറിയ മീനുകളും മോളസ്കുകളും ഞണ്ടുകളും ഭക്ഷണമാക്കുന്നു കടൽത്തീരങ്ങൾ, പവിഴപ്പുറ്റുകൾ, കണ്ടൽ ചതുപ്പുകൾ പാറയിടുക്കുകൾ തുടങ്ങി വിവിധതരം ആവാസ വ്യവസ്ഥകളിലാണ് ഇവ ജീവിക്കുന്നത്. ചെങ്കടൽ, പേർഷ്യൻ ഗൾഫ്, ന്യൂ കാലിഡോണിയ, എന്നിവിടങ്ങളിൽ ഇത് പ്രധാന വാണിജ്യ മത്സ്യങ്ങളിൽ ഒന്നാണ്.[3] ഇതിന്റെ നീളം സാധാരണയായി 20 സെന്റിമീറ്ററിനും 50 സെന്റിമീറ്ററിനും ഇടയിലാണ്, പരമാവധി മൊത്തം നീളം 80 സെന്റിമീറ്റർ.

സംരക്ഷണ നിലതിരുത്തുക

ഐയുസി‌എൻ റെഡ് ലിസ്റ്റ്, നിലനിൽപ്പിന് ഭീഷണിയുള്ള ഇനങ്ങളുടെ ആഗോളതലത്തിൽ ഇത് ഇതുവരെ വിലയിരുത്തിയിട്ടില്ല. അറേബ്യൻ ഗൾഫിനായുള്ള സമീപകാല പ്രാദേശിക വിലയിരുത്തലിൽ ഇതിനെ കുറഞ്ഞ ആശങ്ക (Least Concern) എന്ന് തരംതിരിച്ചു. ഇവയെ പ്രധാനമായും വലകളും കെണികളും ഉപയോഗിച്ച് പിടിക്കുന്നു.[4]

അവലംബംതിരുത്തുക

  1. "WoRMS - World Register of Marine Species - Lethrinus nebulosus (Forsskål, 1775)". Marinespecies.org. ശേഖരിച്ചത് 2014-05-26.
  2. https://fishesofaustralia.net.au/home/species/2754
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-06-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-05-25.
  4. https://www.enature.qa/specie/spangled-emperor/