മിനിയേരി, നോർത്തേൺ ടെറിട്ടറി

ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു പട്ടണമാണ് മിനിയേരി.[1] ഇത് കാതറിനു 240 കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതിചെയ്യുന്നു. റോപ്പർ ഗൾഫ് ഷയർ കൗൺസിൽ പ്രദേശത്തിന്റെ ഭാഗമായ ഈ നഗരത്തിൽ 400 ആളുകൾ വസിക്കുന്നു.[1] കമ്മ്യൂണിറ്റിയിൽ സംസാരിക്കുന്ന ഭാഷകളിൽ അലാവ, ക്രിയോൾ, ഇംഗ്ലീഷ് എന്നിവ ഉൾപ്പെടുന്നു.[1]

പ്രീ സ്‌കൂൾ, പ്രൈമറി, സെക്കണ്ടറി വിദ്യാഭ്യാസ സേവനങ്ങൾ, ഒരു വനിതാ കേന്ദ്രം, ഒരു സെന്റർ‌ലിങ്ക് സ്റ്റോർ‌ഫ്രണ്ട്, രണ്ട് റീട്ടെയിൽ സ്റ്റോറുകൾ, ഒരു പോലീസ് സ്റ്റേഷൻ, ഒരു എയർ സ്ട്രിപ്പ് എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.[1] പ്രദേശത്ത് മൊബൈൽ ഫോൺ കവറേജ് ലഭ്യമല്ല. ക്ലിനിക്കിലൊഴികെ ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ല. എല്ലാ ചൊവ്വാഴ്ചയും ഒരു മെയിൽ വിമാനം ഇവിടെ സന്ദർശിക്കുന്നു.[1]

ആദിവാസികളല്ലാത്തവർക്ക് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാൻ പ്രത്യേക പെർമിറ്റ് ആവശ്യമാണ്. ഹോഡ്സൺ നദി ഇതിനു വളരെ അടുത്താണ്. ഈ പ്രദേശത്ത് നനവാർന്നതും വരണ്ടതുമായ കാലാവസ്ഥ അനുഭവപ്പെടുന്നു. തണുപ്പുള്ള കാലയളവിൽ രാത്രി 10 ഡിഗ്രി സെൽഷ്യസ് വരെയും പകൽ സമയം 40 ഡിഗ്രി സെൽഷ്യസ് വരെയുമാണ് കാലാവസ്ഥ. വാർഷിക മഴ 800–1000 മി.മീ വരെ ഉണ്ടാകുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2020-02-28. Retrieved 2019-10-03.