മിഥുബെൻ പെറ്റിറ്റ്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത

മിഥുബെൻ ഹോർമുസ്ജി പെറ്റിറ്റ് (11 ഏപ്രിൽ 1892 – 16 ജൂലായ് 1973) ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും,[1][2] മഹാത്മാഗാന്ധിയുടെ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത വനിതയുമായിരുന്നു.[3][4]

മിഥുബെൻ പെറ്റിറ്റ്
മിഥുബെൻ ഹോർമുസ്ജി പെറ്റിറ്റ്
മിഥുബെൻ പെറ്റിറ്റ്
ജനനം(1892-04-11)11 ഏപ്രിൽ 1892
ബോംബേ, ഇന്ത്യ
മരണം1973 ജൂലൈ 16
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി
പുരസ്കാരങ്ങൾപത്മശ്രീ
1930 ഏപ്രിൽ 5 ന് മഹാത്മാ ഗാന്ധി ദണ്ഡിയിൽ. അദ്ദേഹത്തിനു പിന്നിൽ രണ്ടാമത്തെ പുത്രൻ മണിലാൽ ഗാന്ധിയും മിഥുബെൻ പെറ്റിറ്റും.
മഹാത്മാ ഗാന്ധി, മിഥുബെൻ പെറ്റിറ്റ്, സരോജനി നായിഡു എന്നിവർ (1930 ലെ ഒരു ചിത്രം).

1892 ഏപ്രിൽ 11 ന് ബോംബേ (ഇപ്പോൾ മുംബൈയിൽ) വളരെ സമ്പന്നമായ പാഴ്സി കുടുംബത്തിൽ ജനിച്ചു. അച്ഛൻ സർ ഡിൻഷാ മാനേക്ജി പെറ്റിറ്റ്, പ്രശസ്ത വ്യവസായിയും ബറോണെയും ആയിരുന്നു.[5][6]

ഇന്ത്യൻ സ്വാതന്ത്ര്യസമരം

തിരുത്തുക

ഗാന്ധിജിയുടെ അനുയായിയും രാഷ്ട്രീയ സ്ത്രീ സഭ സെക്രട്ടറിയും ആയിരുന്ന അമ്മയുടെ അമ്മായി പെറ്റിറ്റിനെ വളരെയധികം സ്വാധീനിച്ചു.[7] കസ്തൂർബാ ഗാന്ധി, സരോജിനി നായിഡു എന്നിവർക്കൊപ്പം പെറ്റിറ്റും 1930 മാർച്ച് 12 ന് സബർമതി ആശ്രമത്തിൽ നിന്നും ആരംഭിച്ച ഉപ്പുസത്യാഗ്രഹത്തിൽ ഒരു പ്രധാന പങ്കുവഹിച്ചു.[8] ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരുന്നു ഇത്.[1]

1928 ലെ ബർദൊളി സത്യാഗ്രഹത്തിൽ പെറ്റിറ്റ് പങ്കെടുത്തത് ബ്രിട്ടീഷ് രാജിനെതിരായ ഒരു നിതാന്ത നികുതി പ്രചരണമായിരുന്നു. അവിടെ സർദാർ പട്ടേലിന്റെ നേതൃത്വത്തിലാണ് പ്രവർത്തിച്ചിരുന്നത്.[9] പെറ്റിറ്റ് ഇന്ത്യയിലെ മദ്യ വിരുദ്ധ പ്രസ്ഥാനത്തിൽ പ്രധാന പങ്കു വഹിച്ചു. മഹാത്മാഗാന്ധിയുടെ കൂടെ സമയം ചെലവഴിക്കുകയും, ഗുജറാത്തിലെ പട്ടികവർഗ വിഭാഗക്കാർക്ക് മദ്യത്തിന്റെ പ്രശ്നം വിശദീകരിക്കുകയും ചെയ്തു.[10]

സാമൂഹിക പ്രവർത്തനം

തിരുത്തുക

മാരൊലിയിൽ കസ്തൂർബ വാനത്ത് ശാല എന്നു പേരുള്ള ഒരു ആശ്രമം സ്ഥാപിച്ചത് പെറ്റിറ്റ് ആയിരുന്നു.[11] മാനസിക രോഗികളുടെ ചികിത്സയ്ക്കായി അതേ പേരിൽ തന്നെ ഒരു ആശുപത്രി ആരംഭിച്ചു.[12]

1961 ൽ ​​തന്റെ സാമൂഹ്യപ്രവർത്തനത്തിനായി പെറ്റിറ്റിന് പത്മശ്രീ ലഭിച്ചു.[13][14]

1973 ജൂലായ് 16 നാണ് പെറ്റിറ്റ് അന്തരിച്ചത്.[6]

  1. 1.0 1.1 Nawaz B. Mody (2000). Women in India's freedom struggle. Allied Publishers. ISBN 9788177640700.
  2. Kamla Mankekar (2002). Women pioneers in India's renaissance, as I remember her: contributions from eminent women of present-day India. National Book Trust, India. ISBN 978-81-237-3766-9.
  3. "Mahatma Gandhi, Sarojini Naidu and Mithuben Petit". gandhiheritageportal.org. Retrieved 2017-07-02.
  4. Simmi Jain (2003). women pioneers in India's resistance. Kalpaz Publications.
  5. Marzban J. Giara (2000). Parsi statues. Marzban J. Giara.
  6. 6.0 6.1 Gawalkar, Rohini (2013-09-28). "पद्मश्री 'दीनभगिनी'". Loksatta (in മറാത്തി). Archived from the original on 2017-07-28. Retrieved 2017-07-28. {{cite news}}: Cite has empty unknown parameter: |dead-url= (help)
  7. Suruchi Thapar-Björkert (2006). Women in the Indian national movement : unseen faces and unheard voices, 1930-42. SAGE Publications India Pvt Ltd. ISBN 9789351502869.
  8. "The Great Dandi March – eighty years after". thehindu.com. Retrieved 2017-07-02.
  9. "Encyclopaedia of Indian Women Through the Ages: Period of freedom struggle".[full citation needed]
  10. "anti-liquor movement". mkgandhi.org. Retrieved 2017-07-03.
  11. "Trustees". Kasturbasevashram.org. Archived from the original on 2018-01-03. Retrieved 20 July 2017.
  12. "Kasturba Sevashram". kasturbasevashram.org. Archived from the original on 2018-06-12. Retrieved 2017-07-20.
  13. "Padma Shri in 1965 for social work". padmaawards.gov.in. Archived from the original on 28 ജൂലൈ 2017. Retrieved 2 ജൂലൈ 2017.
  14. "Mithuben Petit Padma Shri" (PDF). pib.nic.in/archive/docs. Archived from the original (PDF) on 28 ജൂലൈ 2017. Retrieved 6 ജൂലൈ 2017.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മിഥുബെൻ_പെറ്റിറ്റ്&oldid=3641144" എന്ന താളിൽനിന്ന് ശേഖരിച്ചത്