ത്യാഗരാജസ്വാമികൾ കാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മാ ജാനകി ചെട്ട പട്ടഗ

വരികളും അർത്ഥവും

തിരുത്തുക
  വരികൾ അർത്ഥം
പല്ലവി മാ ജാനകി ചെട്ട പട്ടഗ
മഹരാജുവൈതിവി
ഞങ്ങളുടെ മാതാവായ സീതയെ വിവാഹം
കഴിച്ചതുവഴിയാണ് അങ്ങേക്ക് മഹത്വം ലഭിച്ചത്
അനുപല്ലവി രാജരാജവര രാജീവാക്ഷ വിനു
രാവണാരിയനി രാജില്ലു കീർത്തിയു
രാവണന്റെ ശത്രുവായ, താമരാക്ഷനായ, മഹാനായ
ചക്രവർത്തിയായ അങ്ങ് ഇതൊന്നു കേൾക്കൂ
ചരണം കാനകേഗി ആജ്ഞ മീരകമായാ കാരമുനിചി ശിഖി ചെന്തനേയുണ്ഡി
ദാനവുനി വെണ്ടനേ ചനി അശോക തരു മൂലമുനയുണ്ഡി
വാനി മാടലകു കോപഗിഞ്ചി കണ്ട വധിയിഞ്ചക നേയുണ്ഡി
ശ്രീനായകയശമു നീകേകൽഗ ജേയലേദാ ത്യാഗരാജപരിപാല
അങ്ങയുടെ ആജ്ഞ പ്രകാരം തന്റെ യഥാർത്ഥസ്വത്വം അഗ്നിദേവനുനൽകി മായാരൂപമെടുത്താണ് സീത രാവണനെ
തന്നെ കൊണ്ടുപോകാൻ അനുവദിച്ചത്. ആ രൂപത്തിൽ അവർ അശോകവൃക്ഷത്തിന്റെ കീഴിൽ ദുഷ്ടനായ
രാവണന്റെ ശല്യവും സഹിച്ച് കഴിഞ്ഞുകൂടി. രാവണനെ നശിപ്പിച്ചതിന്റെ പ്രശസ്തി അങ്ങേക്ക് കിട്ടിക്കോട്ടെയെന്നു
കരുതിയാണ് വേണമെങ്കിൽ രാവണനെ നശിപ്പിക്കാമായിരുന്നിട്ടും സീത അയാളെ ചാരമാക്കാതിരുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാ_ജാനകി&oldid=3468867" എന്ന താളിൽനിന്ന് ശേഖരിച്ചത്