മാർട്ടിൻ ഒഡെർസ്കി
മാർട്ടിൻ ഒഡെർസ്കി (ജനനം: 5 സെപ്റ്റംബർ 1958) ഒരു ജർമ്മൻ[1]കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും സ്വിറ്റ്‌സർലൻഡിലെ എക്കോൾ പോളിടെക്‌നിക് ഫെഡറേൽ ഡി ലോസാനെയിൽ (ഇപിഎഫ്‌എൽ) പ്രോഗ്രാമിംഗ് മെത്തേഡുകൾ പഠിപ്പിക്കുന്ന പ്രൊഫസറുമാണ്. കോഡ് വിശകലനത്തിലും പ്രോഗ്രാമിംഗ് ഭാഷകളിലും അദ്ദേഹം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. മറ്റുള്ളവരുടെ സഹായത്തോടെ അദ്ദേഹം സ്കാല പ്രോഗ്രാമിംഗ് ഭാഷയും[2][3]ജനറിക് ജാവയും (മുമ്പ് പിസ്സാ പ്രോഗാമിംഗ് ഭാഷയിലും[4]) രൂപകൽപ്പന ചെയ്‌തു.
മാർട്ടിൻ ഒഡെർസ്കി | |
---|---|
ജനനം | 5 സെപ്റ്റംബർ 1958 |
ദേശീയത | German |
കലാലയം | Ludwig Maximilian University of Munich, ETH Zurich |
അറിയപ്പെടുന്നത് | Generic Java, Scala, MOOC |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Computer languages |
സ്വാധീനിച്ചത് | Pizza (programming_language) |
1989-ൽ പാസ്കൽ ഉൾപ്പെടെ നിരവധി പ്രോഗ്രാമിംഗ് ഭാഷകളുടെ ഡിസൈനർ എന്ന നിലയിൽ അറിയപ്പെടുന്ന നിക്ലസ് വിർത്തിന്റെ മേൽനോട്ടത്തിൽ ഇ.റ്റി.എച്ച്. സൂറിച്ചിൽ നിന്നാണ് അദ്ദേഹം പി.എച്ച്.ഡി. നേടിയത്. ഐബിഎമ്മിലും യേൽ യൂണിവേഴ്സിറ്റിയിലും പോസ്റ്റ്ഡോക്ടറൽ ജോലി ചെയ്തു.
1997-ൽ, ഒഡെർസ്‌കി ജിജെ(GJ) കമ്പൈലർ വികസിപ്പിച്ചു,[5][6][7],അദ്ദേഹത്തിന്റെ ഈ കമ്പൈലർ പിന്നീട് ജാവ കമ്പൈലറായ ജാവാകി(javac)-ന്റെ അടിസ്ഥാനമായി മാറി.[8]
2002-ൽ, അദ്ദേഹവും മറ്റുള്ളവരും 2003-ൽ ആദ്യമായി പൊതുവായി റിലീസ് ചെയ്ത സ്കാലയിൽ പ്രവർത്തിക്കാൻ തുടങ്ങി.[5]
2007-ൽ, കമ്പ്യൂട്ടിംഗ് മെഷിനറിയുടെ അസോസിയേഷന്റെ ഫെല്ലോ ആയി അദ്ദേഹത്തെ ഉൾപ്പെടുത്തി.
2011 മെയ് 12-ന്, ഓഡെർസ്കിയും മറ്റുള്ളവരും ചേർന്ന് സ്കാലയ്ക്ക് വാണിജ്യപരമായ പിന്തുണയും പരിശീലനവും സേവനങ്ങളും നൽകുന്നതിനായി ടൈപ്പ്സേഫ് ഇൻക്. (ലൈറ്റ്ബെൻഡ് ഇൻക്., ഫെബ്രുവരി 2016 എന്ന് പുനർനാമകരണം ചെയ്തു)എന്ന കമ്പനി ആരംഭിച്ചു.[3] കോഴ്‌സറ(Coursera) ഓൺലൈൻ ലേണിംഗ് പ്ലാറ്റ്‌ഫോമിൽ അദ്ദേഹം മൂന്ന് കോഴ്‌സുകൾ പഠിപ്പിക്കുന്നു: സ്‌കാലയിലെ ഫംഗ്ഷണൽ പ്രോഗ്രാമിംഗ് തത്വങ്ങൾ, സ്‌കാലയിലെ ഫംഗ്ഷണൽ പ്രോഗ്രാം ഡിസൈൻ, പ്രോഗ്രാമിംഗ് റിയാക്ടീവ് സിസ്റ്റംസ് മുതലായവ.[9][10][11]
അവലംബം
തിരുത്തുക- ↑ "Biographical notice on EPFL website". Retrieved 28 May 2016.
- ↑ "Artima Weblogs". EPFL. 2006. Retrieved 22 May 2013.
- ↑ 3.0 3.1 Peter Delevett (16 May 2011). "Cloud computing pioneer Martin Odersky takes wraps off his new company Typesafe". San Jose-Mercury News. Retrieved 22 May 2013.
- ↑ Venners, Bill; Eckel, Bruce (26 January 2004). "Generics in C#, Java, and C++: A Conversation with Anders Hejlsberg, Part VII". Artima, Inc. Artima, Inc. Retrieved 17 July 2016.
- ↑ 5.0 5.1 Venners, Bill; Sommers, Frank (4 May 2009). "The Origins of Scala - A conversation with Martin Odersky, Part I". artima.com. Retrieved 12 February 2022.
- ↑ "Preface to the Third Edition Java Language Specification Book". Retrieved 22 February 2017.
- ↑ Naftalin, Maurice; Wadler, Philip (2007). Preface to the Java Generics and Collections Book. ISBN 9780596527754. Retrieved 22 February 2017.
- ↑ "Biographical notice on Coursera website". Archived from the original on 2 October 2016. Retrieved 29 September 2016.
- ↑ "Functional Programming Principles in Scala". Retrieved 10 July 2013.
- ↑ "Functional Program Design in Scala". Retrieved 28 September 2016.
- ↑ "Programming Reactive Systems". Retrieved 9 February 2021.